മാന്ത്രികലോകം 1 [Cyril] 2319

അവ വൃക്ഷങ്ങള്‍ ഒന്നുമല്ല — എന്റെ മനസ്സ് പറഞ്ഞു.

എന്റെ പുരികം കൂറ്പ്പിച്ച് വളരെ ശ്രദ്ധയോടെ ഞാൻ നിരീക്ഷിച്ചു. ചിലതിന് മനുഷ്യന്റെ സാമ്യമുണ്ട്‌, മറ്റു ചിലതിന് വേറെ എന്തെല്ലാമോ ജീവികളുടെ സാമ്യമുള്ള പോലെ തോന്നി. എല്ലാം നിഴല്‍ പോലെയാണ് കാണാന്‍ കഴിഞ്ഞത്.

നിഴല്‍ പോലെ തോന്നിച്ച ഒന്നിന്റെ അടുത്ത് പോയി ഞാൻ സൂക്ഷിച്ചു നോക്കി.

“പ്രതിമകള്‍..” ഞാൻ സ്വയം പറഞ്ഞു.

അതിന്‌ ജീവൻ ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ ഉള്ളില്‍ ചെറിയൊരു ഭയം ഉണര്‍ന്നു.

എന്റെ അരപ്പട്ടയിൽ തിരുക്കി വെച്ചിരുന്ന കഠാര ഉറയിൽ എന്റെ കൈ താനെ അമർന്നു —

ഭാഗ്യം…!! അതിപ്പോഴും അവിടെതന്നെ ഉണ്ട്. എന്റെ ഉള്ളിലെ ഭയത്തെ അടിച്ചമർത്തി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.

ഒരു ലക്ഷ്യവും ഇല്ലാതെയാണ് ഞാൻ മുന്നോട്ട് നടന്നത്. ഓരോ പ്രതിമയുടെ അടുത്ത് വരുമ്പോഴും എന്റെ മനസ്സ് എന്നോട് എന്തോ താക്കീത് മന്ത്രിച്ചു. അതു കാരണം പ്രതിമകളെ തൊടാതെ അകലം പാലിച്ച് ഞാൻ നടന്നു.

അതിനെ തൊട്ടാല്‍ എന്ത് സംഭവിക്കും? ഞാൻ സ്വയം ചോദിച്ചു.

അതിന്റെ ഉത്തരം എന്നത് പോലെ എന്റെ കാല്‍ എവിടെയോ തട്ടി…. ഉടനെ എന്നെ എടുത്തെറിഞ്ഞത് പോലെ ഞാൻ വായുവിലൂടെ മുന്നോട്ട് തെറിച്ച് പറക്കുന്നത് പോലെ നീങ്ങി — അതും ഈ ലോകത്ത് ഞാൻ കണ്ടത്തില്‍ വെച്ച് ഏറ്റവും ഉയരവും വീതിയും കൂടിയ ഒരു പ്രതിമയുടെ നേര്‍ക്കായിരുന്നു ഞാൻ തെറിച്ച് പോയത്.

തറ തൊടാതെയുള്ള എന്റെ പോക്കിനെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല….. ആ ഭീമന്‍ പ്രതിമയുടെ നേര്‍ക്ക് ഞാൻ പറന്ന് അടുത്തതും, എന്റെ മുഖം അതിൽ ചെന്ന് പതിക്കാതിരിക്കാൻ എന്റെ രണ്ടു കൈകളെയും ഞാൻ മുന്നോട്ട് നീട്ടി പിടിച്ചു.

എന്റെ കൈകൾ പ്രതിമ പോലെ നില്‍ക്കുന്ന ആ മനുഷ്യന്റെ സാമ്യമുള്ള രൂപത്തിൽ പതിച്ചു….. ഉടനെ എന്റെ കൈകളില്‍ എന്തോ തറച്ചു കയറി.

വേദന കടിച്ചമർത്തി കൊണ്ട് എന്നെ സ്വയം ഞാൻ പിന്നോട്ട് തള്ളി…… എന്നിട്ട് എങ്ങനെയോ മലക്കം മറിഞ്ഞ് ആ പ്രതിമയിൽ നിന്നും അകന്ന് കുറച്ച് മാറി ഞാൻ തറയില്‍ വീണു.

എന്റെ രണ്ട് ഉള്ളം കൈകളില്‍ നിന്നും രക്തം കിനിയുന്നത് ഞാൻ കണ്ടു. നല്ല വേദനയും ഉണ്ടായിരുന്നു.

പെട്ടന്ന് രണ്ട് പാറകള്‍ തമ്മില്‍ ശക്തമായി ഉരയുന്നത് പോലത്തെ ഒരു ചിരി എന്റെ കാതില്‍ തുളച്ച് കയറി.

ഉടനെ ഒരു പരുക്കന്‍ ശബ്ദം സംസാരിക്കുന്നത് ഞാൻ കേട്ടു —,

“ഹേ മനുഷ്യാ……! നിന്റെ ആചാര്യ യോദ്ധാക്കള്‍ പോലും എന്നെ ആഹ്വാനം ചെയ്ത്‌ എന്നോട് പൊരുതി അവരുടെ പ്രാഗല്ഭ്യം തെളിയിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല….…….,, നിന്റെ മാന്ത്രികമുഖ്യൻ മാത്രമാണ് ഇതിനു മുമ്പ്‌ ആ ദൈര്യം കാണിച്ചത്…..,,

പക്ഷേ പതിനെട്ട് വയസ്സ് പോലും തികയാത്ത നി ഈ ലോകത്ത് എങ്ങനെ നുഴഞ്ഞ് കയറി? — പ്രകൃതിയുടെ ശക്തി ലഭിക്കാതെ ഗുഹയുടെ ശക്തിയെ നി എങ്ങനെ എതിരേറ്റു?

ഹാ….!! എന്ത് തന്നെ ആയാലും നി ഈ ലോകത്ത് കടന്നിരിക്കുന്നു….. എന്നെ നി ആഹ്വാനം ചെയ്ത്‌ എന്നെ നിന്റെ എതിരാളിയായും തിരഞ്ഞെടുത്തിരിക്കുന്നു. വിധിയെ ആര്‍ക്കും തടയാൻ കഴിയില്ല. അതുകൊണ്ട്‌ എന്നോട് പൊരുതി നിന്റെ യോഗ്യത തെളിയിക്കാന്‍ തയാറായികൊൾക….!!”

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.