മാന്ത്രികലോകം 1 [Cyril] 2318

Views : 66887

പെട്ടന്ന് ശില്‍പ്പി പൊട്ടിച്ചിരിച്ചു.

“നിന്റെ ആദ്യ പരീക്ഷണത്തിൽ നി വിജയിച്ചിരിക്കുന്നു.” ശില്‍പ്പി ഉറക്കെ പറഞ്ഞു.

ഞാൻ ഞെട്ടി.

“ആയുധ പരീക്ഷണങ്ങളില്‍ ഞാൻ വിജയിച്ചു എന്നോ….? പക്ഷേ എനിക്ക് നിങ്ങളെ ഇതുവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല..! അങ്ങനെയിരിക്കെ ഞാനെങ്ങനെ വിജയിച്ചു…?” സംശയത്തോടെ മുഖം ചുളിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

ശില്‍പ്പി ഹൃദ്യമായി പുഞ്ചിരിച്ചു.

അപ്പോഴും സംശയം മാറാതെ ഞാൻ അയാളെ തന്നെ നോക്കി നിന്നു.

“പല ആയിരം വര്‍ഷങ്ങളില്‍ വെറും എട്ടു വ്യക്തികൾക്ക് മാത്രമേ അവരുടെ ആയുധം ഉപയോഗിച്ച് എന്റെ ദേഹത്ത് ചെറു പോറൽ എങ്കിലും ഏല്‍പ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്…. പക്ഷേ ഒരു വലിയ മുറിവിനെ തന്നെ നി എനിക്ക് സമ്മാനിച്ചിരിക്കുന്നു. എന്റെ കഴിവിനെ സംബന്ധിച്ച് നി ചെയ്തത് അസാധാരണകൃത്യം ആണെന്ന് മനസ്സിലാക്കുക…” ശില്‍പ്പി വളരെ ഗൗരവത്തോടെ പറഞ്ഞു.

എനിക്ക് സന്തോഷം തോന്നിയെങ്കിലും അയാളെ ഞാൻ തുറിച്ച് നോക്കി.

“പക്ഷേ നീയൊരു മാന്ത്രികന്‍ കൂടിയാണ്….!” ശില്‍പ്പി പറഞ്ഞു

ശില്‍പ്പി പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് നിന്ന്.

“എന്റെ ആറാം വയസ്സില്‍ ഞങ്ങടെ മാന്ത്രികമുഖ്യൻ എന്നെ പരീക്ഷിച്ച ശേഷം എനിക്ക് മാന്ത്രികന്‍ ആക്കാനുള്ള ശക്തി ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപനവും നടത്തിയതാണ്……”

ഞാൻ പറയുന്നത് കേട്ട് ശില്‍പ്പി പൊട്ടിച്ചിരിച്ചു.

“പ്രകൃതി നല്‍കിയ നിന്റെ മാന്ത്രിക മുഖ്യന്റെ മാന്ത്രിക ശക്തിയെ പോലും ഞാനാണ് ഉണര്‍ത്തിയത് എന്ന് നി മറക്കേണ്ട….. അതുകൊണ്ട്‌ —”

പക്ഷേ പെട്ടന്ന് വലിയ ഒരു ഭയാനകമായ അലര്‍ച്ച അവിടമാകെ മുഴങ്ങി കേട്ടു.

ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി വിറച്ചു

ശില്‍പ്പി ദേഷ്യത്തോടെ അലര്‍ച്ച കേട്ട ദിശയില്‍ തുറിച്ച് നോക്കി. ആ കണ്ണുകളില്‍ ചെറിയൊരു ഭയവും ഉണ്ടായിരുന്നു.

ഇത്രയും സമയത്തിനിടെ ആദ്യമായാണ് ശില്‍പിയുടെ മുഖത്ത് ഭയം എന്ന വികാരത്തെ ഞാൻ കണ്ടത്.

ഉടനെ ശില്‍പ്പി ധൃതിയില്‍ എന്നോട് സംസാരിച്ചു—,

“നിനക്ക് പോകാനുള്ള സമയം ആയിരിക്കുന്നു. ഇനി നി ഇവിടെ നില്‍ക്കുന്നത് ആപത്താണ്…. ഒരുപക്ഷേ എനിക്ക് പോലും നിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല —”

“പക്ഷേ —” എനിക്ക് കൂടുതലായി ഒന്നും പറയാൻ കഴിഞ്ഞില്ല….

കാരണം, അപ്പോഴാണ് മുകളില്‍ നിന്നും എന്റെ തോളില്‍ ഏതോ ഒരു ജീവി വന്നു വീണത്.

അതൊരു ശില്‍പം അല്ലായിരുന്നു. രക്തവും മാംസവും ഉള്ള — പറക്കാന്‍ കഴിവുള്ള ഒരു ജീവി ആയിരുന്നു.

പക്ഷേ ഇങ്ങനെയൊരു വര്‍ഗ്ഗത്തിൽ പെട്ട ഇതുപോലൊരു ജീവിയെ ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ലായിരുന്നു.

അതിന്റെ ദേഹമാകെ വെറും മുറിവുകള്‍ ആയിരുന്നു…. ആ ജീവി അതിന്റെ സ്വന്തം രക്തത്തില്‍ കളിച്ചിരുന്നു — എന്നെപോലെ!

ഈ ജീവിയെ ആരോ കൊല്ലാന്‍ ശ്രമിച്ചു എന്നും അത് എങ്ങനെയോ രക്ഷപെട്ട് ഇതുവരെ എത്തി എന്നും എനിക്ക് മനസ്സിലായി.

എന്റെ തോളില്‍ വീണതിനു ശേഷം ആ ജീവി അതിന്റെ ചിറകുകള്‍ കൊണ്ട്‌ എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു. ഇരുമ്പിന്റെ ശക്തി ഉണ്ടായിരുന്നു അതിന്റെ ചിറകുകള്‍ക്ക്. ആ ചിറകിന്റെ മൂര്‍ച്ച കാരണം എന്റെ കഴുത്തില്‍ പുതിയ മുറിവുകള്‍ ജനിച്ചു.

Recent Stories

The Author

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ 😍😍😍😍

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് 😍😍😍😍

  2. പൊളി ❤️🔥

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com