മാന്ത്രികലോകം 1 [Cyril] 2315

Views : 66362

മാന്ത്രിക ലോകം 1

Author – Cyril

 

ഹയ് ഫ്രണ്ട്സ്, ഇതൊരു ഫിക്ഷൻ കഥയാണ്. സ്ഥലവും ലോകങ്ങളും എല്ലാം സങ്കല്‍പം മാത്രം. ഇതിൽ ഒരുപാട്‌ തെറ്റുകൾ ഉണ്ടാവും, ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്. നിങ്ങളുടെ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് അഭിപ്രായങ്ങള്‍ തുറന്നു പറയുക.  എന്നാൽ ഇനി വായിച്ചോളു. 

****************

 

ഞാൻ ഭീരു ഒന്നും അല്ല… എങ്കിലും ചെറിയ ഭയം കാരണം ഞാൻ നടുങ്ങി.

നിലാ വെളിച്ചം എങ്ങും വ്യാപിച്ചിരുന്നു. പക്ഷേ ആ വെളിച്ചം എന്റെ മുന്നിലുള്ള ഗുഹാമുഖത്തെ തുളച്ച് അകത്ത് പ്രവേശിക്കാന്‍ മാത്രം തയ്യാറായില്ല.

കഴിഞ്ഞ ഒരു മാസമായി ഏതോ ഒരു ശക്തി എന്റെ മനസ്സിനെ ചരടിൽ കെട്ടി ഗുഹയിലേക്ക് വലിക്കുന്നത് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

ഗുഹയുടെ കവാടം അര്‍ദ്ധവൃത്താകൃതി രൂപത്തിൽ ആയിരുന്നു. ഗുഹയുടെ അകത്ത് കടന്നാൽ മറ്റൊരു ലോകത്ത് എത്തി പെടാനുള്ള കവാടം ദൃശ്യമാകും.

ഒരു നിമിഷം ഞാൻ അവിടേ മടിച്ചു നിന്നു. പക്ഷേ എന്റെ മനസ്സ് അക്ഷമ പ്രകടിപ്പിച്ചു. എന്തും വരട്ടെ എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി.

വെറും പത്ത് അടി മുന്നോട്ട് വെച്ചതും ഗുഹയ്ക്ക് മുന്നില്‍ ഞാൻ എത്തി കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോഴും എന്റെ കാഴ്ചയ്ക്ക് കവാടത്തിലുള്ള ആ ഇരുട്ടിനെ മാത്രം തുളയ്ക്കാൻ കഴിഞ്ഞില്ല. അകത്ത് എന്താണെന്നും കാണാന്‍ കഴിഞ്ഞില്ല.

അസ്വസ്ഥത, ഭയം, പരിഭ്രാന്തി പിന്നെ വേറെയും എന്തെല്ലാമോ എന്റെ മനസ്സിനെ അട്ടിമറിച്ചു.

ഏതോ ഒരു പുതിയ ശക്തി ഗുഹയില്‍ പ്രവേശിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു…, പക്ഷേ എന്റെ മനസ്സിൽ അദൃശ്യ ചരടിനൈ കെട്ടിയ ആ ശക്തി എന്നെ ഗുഹയിലേക്ക് വലിച്ചിഴച്ചു.

Recent Stories

The Author

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ 😍😍😍😍

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് 😍😍😍😍

  2. പൊളി ❤️🔥

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com