മഹാനദി 9 (ജ്വാല ) 1447

” ഡാ… ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നെനിക്കറിയില്ല, 

അന്ന് സ്നേഹ വീട്ടിൽ നിന്ന് ഇറങ്ങി പോയില്ലേ, അന്ന് രാത്രിയിൽ അമ്മ എന്നെ വിളിച്ചു ഈ കാര്യം പറഞ്ഞു, പിന്നെ എന്നെ കൂട്ടി അവളുടെ വീട്ടിലും പോയി, ഞങ്ങളെ അപമാനിച്ചാണ് തിരികെ വിട്ടത്, 

നിന്നെ ഇനി പറയാൻ ഒന്നുമില്ല, സ്ത്രീകളെ വീടിന്റെ അടുക്കളയിൽ അടച്ചിടുന്ന കോന്തൻ അത്രേ, 

 

വിദ്യാസമ്പന്നയായ, തൊഴില്‍ ചെയ്തു ജീവിക്കാന്‍ പ്രാപ്തീയുള്ള എന്നെ അഭിപ്രായം  പോലും പറയാന്‍ അനുവദിക്കാതെ ഭർത്താവിനെയും, കുടുംബക്കാരെയും  സേവിച്ചുകൊണ്ട് ജീവിക്കാന്‍ കുടുംബത്തിനുള്ളില്‍ തളച്ചിടുന്ന നിങ്ങളുടെ മകനെ എന്ത് പേരിട്ടാണ് ഞാൻ വിളിക്കുക, 

 

അമ്മ അവളുടെയും, കുടുംബക്കാരുടെയും കാലുപിടിച്ച് വരാൻ, അവർക്ക് ഒരു താല്പര്യമില്ലായ്മ പോലെ, 

 

” നീ പിന്നെ എന്താ എന്നോട് ഇത് പറയാതിരുന്നത്? 

 

” ഡാ അമ്മ പറഞ്ഞിട്ടാണ്, എന്റെ കുട്ടി കുടുംബത്തിനായി എത്ര കഷ്ടപ്പെട്ടതാ ഒന്ന് ജീവിക്കാൻ തുടങ്ങിയില്ല അതിനു മുൻപേ ഇങ്ങനെ ഒക്കെ ആണെന്നറിഞ്ഞാൽ അവനു മാനസികമായി വല്ലതും വന്നാൽ പിന്നെ എന്ത് ചെയ്യും അതു കൊണ്ട് മോൻ അവനോട് ഒന്നും പറയണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ നിന്നോട് ഈ വിഷയം പറയാതിരുന്നത്, 

 

” ഹമ്.,.,.

 

” ഡാ… അവർ നമ്മൾ വിചാരിച്ച പോലത്തെ ഒരു കുടുംബം ഒന്നുമല്ല, തനി ഫ്രോഡുകൾ ആണ്, ആ വീടിന്റെ പച്ച മാത്രമേ ഉള്ളൂ, 

അവൾ കല്യാണത്തിന് ഇട്ടിരുന്ന മിക്ക സ്വർണങ്ങളും മുക്ക് പണ്ടം ആയിരുന്നു, ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞത്, ഇതൊക്കെ നമ്മൾ അറിഞ്ഞതിന്റെ ചൊരുക്ക് ആണ് കേസായി തീർത്തത്. 

71 Comments

  1. ❤️❤️❤️❤️❤️

  2. Continue the story please please please

  3. ജ്വാല ജി.. ഇത് വായിച്ചു കൊണ്ട് ഇരുന്ന ഒരാൾക്ക് ഇത് തുടർന്ന് വായിക്കാൻ സാഹചര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്തായാലും വായിക്കും എന്ന് കൂടെ പറയാൻ പറഞ്ഞു. അതിവിടെ അറിയിക്കുന്നു.. ?

    പിന്നെ ഞാനും വാക്ക് തെറ്റിക്കില്ല കേട്ടോ. ഉറപ്പായും വായിക്കും മുഴുവൻ വന്നിട്ട്.. അതാവുമ്പോ ഒരുമിച്ചു അങ്ങ് വായിക്കാലോ. സ്നേഹം അറിയിക്കുന്നു..

    1. എം. കെ
      ഞാൻ ആദ്യം നോക്കുന്ന ആളാണ് ചേച്ചി, എല്ലാവരുടെയും തിരക്കുകളും, പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സമയം കിട്ടിയാൽ എന്തായാലും വായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
      വളരെ സന്തോഷം, രണ്ടാളോടും സ്നേഹവും…

  4. സംഗതി പൊലിച്ചൂട്ടോ,.,.
    അവന്റെ ജീവിതത്തിലെ മോശം ഒരധ്യായം.,.,.
    അതിവിടെ നന്നായി തന്നെ പറഞ്ഞു വച്ചു.,.,
    സ്നേഹം.,.,.??

    1. തമ്പു അണ്ണൻ,
      എവിടെ എന്ന് വിചാരിച്ചു, തിരക്കാകും അല്ലേ? സന്തോഷം വായനയ്ക്ക്… ❣️❣️❣️

  5. എന്തൊക്കെ ആയാലും അവൾക്ക് പണി പാലുംവെള്ളത്തിൽ കൊടുക്കണം ഇതൊക്കെ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ ഡയലോഗ് ആണേ ഓര്മ വരുണന്റെ വേലി ചാടിയ പശു കോൽ കൊണ്ട് ചാകുമെന്ന്

    1. അമൽ,
      ഒരാളുടെ ജീവിതത്തിൽ വന്നു ഭാവിക്കുന്ന കാര്യങ്ങളല്ലേ, പ്രതികാരം ചെയ്യണമെന്ന് എഴുത്തുകാരി എന്ന നിലയിൽ എനിക്കും ആഗ്രഹമുണ്ട്, ജീവിതം അല്ലേ, അപ്പോൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം…
      വായനയ്ക്ക് വളരെ സന്തോഷം…

      1. കൈലാസനാഥൻ

        ഇങ്ങനെ മറുപടി തുടക്കം മുതൽ കൊടുത്തിരുന്നെങ്കിൽ വായനക്കാരന്റെ ആകാംക്ഷ പത്തിരട്ടി കൂടിയേനേ കൂടുതൽ ആളുകൾ എത്തുകയും ചെയ്തേനേ. താങ്കൾ തുടക്കത്തിൽ തന്നെ നായകൻ അതീവ സന്തോഷവാനായി ജീവിക്കുന്നു എന്ന് പറയരുതായിരുന്നു. പറ്റിയത് പറ്റി ഇനി ദയവായി സസ്പെൻസ് പൊളിക്കരുത്.

Comments are closed.