പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

“ഏയ്യ് ഞാൻ അതൊക്കെ അപ്പോഴേ മറന്നു… താൻ അതോർത്തു വിഷമിക്കേണ്ട ”

ഇവരൊക്കെ കഴിഞ്ഞ കാര്യങ്ങൾ ഇത്രപെട്ടെന്ന് എങ്ങനെ മറക്കുന്നോ എന്തോ…എനിക്ക് അവനോട് പഴയ ദേഷ്യം ഇല്ലെങ്കിലും അവനോട് ക്ഷമിക്കാൻ പറ്റുന്നില്ല… അല്ലെങ്കിൽ അതിന് എന്റെ ഈഗോ സമ്മതിക്കുന്നില്ല എന്നുള്ളതാണ് സത്യം

“അഖിലേ… എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ… ”

അവന് പറയുന്നത് മുഴുവനാക്കാൻ സാധിച്ചില്ല അവന്റെ വാക്കുകൾ ഇടറി കണ്ണുനീർ കവിളിൽ കൂടി ഒഴുകിയിറങ്ങി.

എന്ത് മറുപടി പറയണം എന്നറിയാതെ നിന്ന എന്നോട് ആന്റി എന്തൊക്കെയോ കണ്ണുകൾ കൊണ്ട് കാണിക്കുന്നുണ്ട് എനിക്കൊന്നും മനസ്സിലായില്ല

എന്നെ കയ്യിൽ പിടിച്ച് അവനോട് ചേർത്ത് നിർത്തിയപ്പോഴാണ് അവനെ സമാധാനിപ്പിക്കാനാണ് പറഞ്ഞത് എന്ന് മനസ്സിലായത്

നിതിന്റെ അടുത്ത് നിന്നിട്ടും അവനോട് ഞാൻ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടതും ആന്റി വീണ്ടും എന്നെ നോക്കി. ഞാൻ എന്ത് ചെയ്യണം എന്ന അർഥത്തിൽ മാളുവിനെ നോക്കി അവളുടെ മുഖത്തും അവനോടുള്ള സഹതാപമാണ്

“സാരമില്ല നിതിൻ അതൊക്കെ കഴിഞ്ഞില്ലേ… ”

ഞാൻ എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു. എന്നിട്ടും അവൻ കരച്ചിൽ നിർത്തിയില്ല

ആന്റി നിതിന്റെ താടിയിൽ പിടിച്ചുയർത്തി

“മോനെ… കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കേണ്ട. മോൻ ഒരു നല്ല കുട്ടിയാണ് അതുകൊണ്ടാണ് മോന് ഇതൊരു വിഷമമായി തോന്നുന്നതും ഇപ്പൊ കരയുന്നതും.ഞങ്ങൾക്ക് ആർക്കും മോനോട് ദേഷ്യം ഒന്നുമില്ല”

ആന്റി അവന്റെ കണ്ണുനീർ തുടച്ചു. ആന്റിയുടെ വാക്കുകൾ കേട്ടപ്പോൾ അവന് ഒരാശ്വാസം ആയെന്ന് തോന്നുന്നു.

“നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ ഞാൻ വരാം.. ”

ആന്റി എന്നെയും മാളുവിനെയും നോക്കിയാണ് പറഞ്ഞത്. ഞാൻ ഒന്നും മനസ്സിലാവാതെ മാളുവിനെ നോക്കി അവളുടെ മുഖത്തൊരു ചിരി ഉണ്ട്

വീണ്ടും മടിച്ചു നിന്ന എന്നെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് മാളു പുറത്തേക്ക് നടന്നു

“നിനക്കെങ്ങനെ സാധിക്കുന്നു മാളു അവനോടൊക്കെ ഇത്ര പെട്ടന്ന് ക്ഷമിക്കാൻ.. ”

പുറത്തെത്തിയപ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയം ഞാൻ അവളോട് ചോദിച്ചു. അതിന് അവളുടെ മറുപടിയാണ് എന്നെ ശരിക്കും ഞെട്ടിച്ചത്

“ഡാ… അവൻ ഒരു കുട്ടിയാണ് നിന്നെപ്പോലെ തന്നെ… അവൻ ചെയ്തത് ക്ഷമിക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് പക്ഷെ അവൻ അവിടെ നിന്ന് പറഞ്ഞത് മുഴുവൻ ഉള്ളിൽ തട്ടിയാണ്. നല്ല കുറ്റബോധം ഉണ്ടവന് ”

എന്നെ കുട്ടി എന്ന് പറഞ്ഞത് എനിക്കൊരു കുറച്ചിലായി തോന്നി എങ്കിലും അപ്പൊ ഞാൻ ഒന്നും പറഞ്ഞില്ല. വീണ്ടും അവളുടെ വാക്കുകൾക്കായി കാതോർത്തു

“അന്ന് അങ്ങനെ ചെയ്യുന്ന സമയത്ത് അവന് അറിയില്ലല്ലോ നമ്മൾ തമ്മിൽ ഉള്ള ബന്ധം…. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവൻ അങ്ങനെ ചെയ്യുമായിരുന്നില്ല. ”

അവൾ എന്തൊക്കെ പറഞ്ഞിട്ടും എനിക്ക് അതൊന്നും അംഗീകരിക്കാം പറ്റുന്നില്ല. എന്റെ മുഖത്തു നിന്നും അത് മനസ്സിലായിട്ടാണ് എന്ന് തോന്നുന്നു അവൾ വീണ്ടും സംസാരിച്ചു തുടങ്ങി.

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com