പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

ഉണ്ണിയേട്ടന് നന്നായി വേദന എടുത്തു എന്ന് തോന്നുന്നു പുള്ളിയുടെ വായിൽ നിന്നും അറിയാതെ ഒരു കരച്ചിൽ പുറത്ത് വന്നു

“അയ്യോ വേദനയെടുത്തോ… സോറിഡാ… മറന്നുപോയി”

എനിക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ട് മാളുചേച്ചിയുടെ മുഖം കാണാൻ പറ്റുന്നില്ല ശബ്ദം കേട്ടിട്ട് സങ്കടത്തിൽ ആണെന്ന് തോന്നുന്നു

അവൾ ഉണ്ണിയേട്ടനോട് ചേർന്നിരുന്നു ഇടി കൊടുത്ത ഭാഗത്തു തടവാൻ തുടങ്ങി. ഉണ്ണിയേട്ടൻ കണ്ണടച്ച് അത് ആസ്വദിച്ചു കിടക്കുകയാണ്

അവരുടെ സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒപ്പം ലച്ചുവിനെ വല്ലാതെ മിസ്സ്‌ ചെയ്തു.

ഇനി അവരെ കുറച്ചു സമയം ഒറ്റക്ക് വിടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.അവർക്കും എന്തെങ്കിലുമൊക്കെ തനിച്ചു സംസാരിക്കാൻ കാണില്ലേ

“ചേച്ചീ… ഞാൻ ഇപ്പൊ വരാവേ… ”

“നീ എങ്ങോട്ടാ… ഇവിടെ നിക്കടാ ചെക്കാ ”

“ഏയ്യ് എനിക്കൊരു കാൾ ചെയ്യാനുണ്ട് ”

“ഉം… ഉം… മനസ്സിലായി ചെല്ല് ചെല്ല്…”

മാളുവും ഉണ്ണിയേട്ടനും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു

അവരെ കുറച്ചു സമയം ശല്യം ചെയ്യണ്ട എന്ന് കരുതിയപ്പോൾ രണ്ടും കൂടി എനിക്കിട്ട് കൊട്ടുകയാണ്. ലച്ചുവിനെ വിളിക്കണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല എന്നവർക്ക് അറിയില്ലല്ലോ

ഞാൻ റൂം തുറന്നു പുറത്തിറങ്ങി ആ ഇടനാഴി വഴി നടന്നു. ജനൽ വഴി പുറത്തെ കാഴ്ചയൊക്കെ കണ്ട് കുറച്ചു സമയം കളഞ്ഞു

“എന്താടാ വായ് നോട്ടം ആണോ… ലച്ചുവിനോട് പറയണോ… ”

മാളുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുകയാണ് പിശാശ്

“എന്റെ പൊന്നോ ഞാൻ വായിൽ നോക്കിയതൊന്നും അല്ല ചുമ്മാ കാഴ്ച കണ്ട് നിന്നതാ…. പിന്നെ നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ഉണ്ണിയേട്ടൻ അവിടെ ഒറ്റക്കല്ലേ…”

“ഏയ്യ് അല്ല അമ്മ വന്നു ”

ഞാനും കരുതി ഉണ്ണിയേട്ടനുമായി ഒറ്റക്ക് സംസാരിക്കാനുള്ള അവസരം വെറുതെ കളഞ്ഞിട്ട് അവൾ എന്നെ വിളിക്കാൻ വരുമോ എന്ന്

“എന്താടാ ചിരിക്കുന്നത്… ”

അവളത് ചോദിച്ചപ്പോളാണ് ഞാൻ ഇതൊക്കെ ഓർത്ത് ചിരിക്കുകയായിരുന്നു എന്ന് മനസ്സിലായത്

“ഏയ്യ് ഒന്നൂല്ല… അല്ല വേറൊരു കാര്യം ചോദിക്കാൻ മറന്നു ആന്റി മാത്രേ ഉള്ളോ നിതിനും ഉണ്ടോ ”

“ഞാൻ പറഞ്ഞില്ലേ അമ്മ അവനെയും കൊണ്ടേ വരൂ എന്ന് ”

“ഓഹ്‌ വല്യ കാര്യം… നീ പൊക്കോ ഞാൻ വന്നോളാം ”

നിതിൻ ഉണ്ടെന്നറിഞ്ഞപ്പോൾ റൂമിൽ പോകാൻ ഒരു മടി. പഴയ ദേഷ്യം ഒന്നും ഇല്ലെങ്കിലും ഇത്രയും നാൾ ശത്രുവായി കണ്ടവനെ പെട്ടന്നൊരു ദിവസം മിത്രമായി കാണാൻ ഒരു ബുദ്ധിമുട്ട്

“ഞാൻ പോകും… കൂടെ നീയും വരും ”

“എടി ചേച്ചീ പ്ലീസ്… ഞാൻ വന്നേക്കാം നീ പൊക്കോ ”

“എടാ ഞാൻ നിന്നെ കൂട്ടിയിട്ട് വരാം എന്ന് പറഞ്ഞാണ് വന്നത്… നീ ഇപ്പൊ വന്നില്ലെങ്കിൽ അവന് വല്യ വിഷമമാകും ”

“എടി എന്നാലും ഒരു മടി ”

“ഒരു മടിയും ഇല്ല… നീ വന്നേ… ”

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com