പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71056

“നിതിന് എന്ത് പറ്റിയതാ ”

“ഒന്നും പറയണ്ട ടീച്ചറെ. അവന്റെ അച്ഛൻ ഒരു ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു മുഴുവൻ സമയം അതിന്റെ പുറത്താ കറക്കം. ഇന്ന് രാവിലെ ബൈക്കും എടുത്ത് പോയതാ പിന്നെ വരുന്നത് ഇവന്റെ കൂട്ടുകാരന്റെ ഫോൺ ആണ്. ആക്‌സിഡന്റ് ആയെന്നും ആശുപത്രിയിൽ ആണെന്നും പറഞ്ഞ്. ഇവിടെ എത്തുന്നത് വരെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ഇതൊക്കെ ഇവർക്ക് പറഞ്ഞാൽ മനസ്സിലാകുമോ ”

അത് പറയുമ്പോൾ ആ അമ്മയുടെ മുഖത്തു മകനെക്കുറിച്ചുള്ള വേവലാതിയും. അവൻ തന്നെ വരുത്തി വച്ചതാണെന്നുള്ള ദേഷ്യവും വന്നു

“എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു? ”

“വല്യ കാര്യമായൊന്നും പറ്റിയില്ല, അസ്ഥിക്ക് ചെറിയ പൊട്ടൽ മാത്രമേ ഉള്ളു.കുറച്ചു ടെസ്റ്റ്‌ ഒക്കെ ഉണ്ട് അതിന്റ റിസൾട്ട്‌ നാളെയെ കിട്ടു അത് കഴിഞ്ഞ് പോകാം എന്ന് ”

“എന്താ നിതിൻ വണ്ടിയൊക്കെ സൂക്ഷിച്ചു ഓടിക്കണ്ടേ.. എന്തിനാ വീട്ടിൽ ഉള്ളവരെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ”

മാളു ആ സമയത്ത് വാണി മിസ്സ്‌ ആയി. എനിക്ക് അത് കണ്ട് ചിരി വരുന്നുണ്ട് തൊട്ടടുത്ത റൂമിൽ വേറെ ഒരാൾ ഇതേ അവസ്ഥയിൽ കിടക്കുന്നുണ്ടല്ലോ

“സോറി മിസ്സ്‌… ”

നിതിന്റെ ശബ്ദം വളരെ നേർത്തതായിരുന്നു

പിന്നെയും കുറച്ചു സമയം ഞങ്ങൾ അവിടെ ഇരുന്ന് അവന്റെ അമ്മയോട് സംസാരിച്ചു. ഒരു പാവം അമ്മ ആയിരുന്നു മകനെ കുറിച്ച് ഭയങ്കര വേവലാതി ആണ്

ഞങ്ങൾ അമ്മയോട് സംസാരിക്കുന്ന സമയം അത്രയും നിതിന്റെ മുഖത്ത് പേടി ആയിരുന്നു ഞങ്ങൾ വല്ലതും പറയുമോ എന്ന്

കുറച്ചു കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോകാനായി എഴുന്നേറ്റു

“ടീച്ചറെ ഒരു കാര്യം ചോദിക്കാൻ മറന്നു. ടീച്ചർ എന്താ ഇവിടെ ആരെയെങ്കിലും കാണാൻ വന്നതാണോ ”

നിതിന്റെ അമ്മയുടെ ചോദ്യം കേട്ടപ്പോൾ മാളു എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവരോട് എന്ത് പറയണം എന്നറിയില്ല എന്ന് വ്യക്തം

“ഞങ്ങളുടെ ഒരു കസിൻ ഇവിടെ അഡ്മിറ്റാണ് ചേട്ടനെ കാണാൻ വന്നതാ ”

മാളുവിനോടുള്ള ചോദ്യത്തിന് മറുപടി കൊടുത്തത് ഞാൻ ആണ്

“ഓ അപ്പോ നിങ്ങൾ ഇന്ന് പോകുമോ ”

“ഞാനും അമ്മയും പോകും ഇവൻ ഇവിടെ ഉണ്ടാകും ”

എന്നെ പറയാൻ അനുവദിക്കാതെ മാളു ഇടയ്ക്കു കയറി പറഞ്ഞു അപ്പോളാണ് അവൾക്ക് അങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് ഞാനും അറിഞ്ഞത്

ഞാൻ അവളെ ഒന്ന് നോക്കി അവൾ എന്റെ മുഖത്തു നോക്കുന്നതെ ഇല്ല

“മോനെ അപ്പോ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ബുദ്ധിമുട്ട് ആകുമോ ”

“പറഞ്ഞോ അമ്മേ… ഞാൻ എന്താ ചെയ്യേണ്ടത് ”

“എനിക്ക് ഇന്ന് ഇവിടെ നിൽക്കാൻ പറ്റില്ല, ഇവന്റെ ചേച്ചി ഉണ്ട് വീട്ടിൽ പ്രസവം കഴിഞ്ഞ് കിടക്കുകയാണ് അപ്പൊ എനിക്ക് പോകാതെ പറ്റില്ല ”

അവർ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ആവശ്യം എന്തായിരിക്കും എന്ന് ഞാൻ ഊഹിച്ചു

“ഇവന്റെ അച്ഛനും ഇവിടെ ഇല്ല പുറത്താണ്. ഇവിടെ ഇവന്റെ കൂടെ നിൽക്കാൻ ആരുമില്ല മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇടക്ക് ഇവനെ കൂടി ഒന്ന് ശ്രദ്ധിക്കാമോ ”

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com