പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി. അവൾ എന്റെ മുഖത്തേക്ക് നോക്കി സമ്മതിക്ക് എന്ന ഭാവത്തിൽ കണ്ണ് കാണിച്ചു”അതിനെന്താ അമ്മേ ഞാൻ ശ്രദ്ദിച്ചു കൊള്ളാം “ഞാൻ അത് പറഞ്ഞപ്പോൾ ആ അമ്മയുടെ മുഖത്ത് ഒരാശ്വാസം വന്നു

“എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ.. അടുത്തുള്ള റൂമിൽ ഉണ്ടാകും അമ്മ പോകുന്ന സമയത്ത് ആ വഴിക്ക് വന്നാൽ മതി ”

“ശരി ടീച്ചറെ വളരെ നന്ദിയുണ്ട് ”

“ഏയ്യ് അതിന്റെ ആവശ്യം ഒന്നും ഇല്ലമ്മേ… അപ്പൊ ഞങ്ങൾ പോകുന്നു ”

ഞങ്ങൾ യാത്ര പറഞ്ഞു പുറത്തേക്ക് നടന്നു. പുറത്തിറങ്ങി ഉടൻ തന്നെ ഉണ്ണിയേട്ടൻ കിടക്കുന്ന റൂം തുറക്കാൻ തുടങ്ങി.

“മോളെ മാളു… ഒന്ന് നിന്നെ ”

“എന്താടാ ”

അവൾ വാതിലിന്റെ അടുക്കൽ തെന്നെ നിന്ന് എന്നെ നോക്കി

“നീ എന്താ പറഞ്ഞത് നീ ഇന്ന് പോകും ഞാൻ ഉണ്ടാകും എന്നോ… അതെപ്പോ തീരുമാനിച്ചു ”

“എടാ അത് പിന്നെ… നാളെയോ മറ്റന്നാളോ അവനെ ഡിസ്ചാർജ് ചെയ്യും അതുവരെ മതി. അവന്റെ വീട്ടിൽ ആർക്കും ഇവിടെ വന്ന്‌ നിൽക്കാൻ പറ്റില്ല അത് നിനക്കറിയാല്ലോ ”

ഉണ്ണിയേട്ടന്റെ വീട്ടുകാർ ഒക്കെ കേരളത്തിന്‌ പുറത്താണ് ആൾ സിനിമ പ്രാന്ത് മൂത്ത് ഇവിടെ വന്ന്‌ നിൽക്കുന്നതാണ്

“എന്നാ നീ നിന്നോ.. ”

“ഞാൻ എങ്ങനെയാ അവന്റെ ഒപ്പം ഒറ്റക്ക് നിൽക്കുന്നത് ”

“നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ അപ്പൊ നീ തന്നെ നിക്ക് ”

“എടാ എന്നാലും അമ്മ എന്ത് കരുതും ”

അവൾക് പുള്ളിയുടെ ഒപ്പം നിക്കണം എന്ന് ആഗ്രഹം ഉണ്ട് ആന്റി എന്ത് കരുതും എന്നുള്ളതാണ് പ്രശ്നം

“അയ്യടാ… കൊള്ളാല്ലോ മനസ്സിലിരിപ്പ്…ഒരുമിച്ചുള്ള താമസമൊക്കെ കല്യാണം കഴിഞ്ഞ് മതീട്ടോ ”

“പോടാ പട്ടി ”

“എടി വേറെ ഒരു പ്രശ്നമുണ്ട് ഞാൻ അമ്മയോട് ഇന്ന് തന്നെ വരും എന്നും പറഞ്ഞാണ് പോന്നത്… ”

“ആന്റിയോട് ഞാൻ പറഞ്ഞോളാം ”

“അത് മാത്രമല്ല ഞാൻ ഇടാൻ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല ”

“അത് നമുക്ക് പുതിയത് വാങ്ങാം ”

ആവശ്യം അവളുടെ ആയതുകൊണ്ട് ക്യാഷ് ചിലവാക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.

“അപ്പൊ എന്റെ തിരുവോണം ആശുപത്രിയിൽ ആണല്ലേ… ”

ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാണെങ്കിലും മാളുവിന് അത് വിഷമമായി.പെട്ടന്ന് തന്നെ അവളുടെ മുഖം വാടി

“എടാ… നീ വേണമെങ്കിൽ പൊയ്ക്കോ… ഇവിടെ ഞാനും അമ്മയും നിന്നോളാം ”

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com