പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

“ശരി എന്നാൽ ഞാൻ സംസാരിക്കാം… എന്റെ പേര് ശരത് ഉണ്ണി എന്ന് വിളിക്കും ഇവൻ ഉണ്ണിയേട്ടൻ എന്നാണ് വിളിക്കുന്നത് മോൾക്കും അങ്ങനെ വിളിക്കാം ”

“അറിയാം.. മാളുചേച്ചി പറഞ്ഞിട്ടുണ്ട് ”

“ഓഹ്‌ സമാധാനമായി സംസാരിക്കാൻ പറ്റുന്ന കുട്ടിയാണല്ലോ… ഞാൻ കരുതി ഊമ ആണെന്ന് ”

അതിനും അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മാളു ഇപ്പോഴും ദുർഗ്ഗയുമായി സംസാരമാണ് ഉണ്ണിയേട്ടൻ ലച്ചുവിനെ സംസാരിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലും…

ഞാൻ എന്നൊരാൾ ഇവിടെ ഉണ്ടെന്ന വിചാരം പോലും ആർക്കുമില്ല ഇടക്കിടെയുള്ള ലച്ചുവിന്റെ ഒളികണ്ണാലെ ഉള്ള നോട്ടം മാത്രമാണ് ഏക ആശ്വാസം…

കുറച്ചു സമയം കൂടി ആരെങ്കിലും നമ്മളെ ഒന്ന് പരിഗണിക്കും എന്ന് കരുതി എങ്കിലും പരാജയമായിരുന്നു ഫലം

പിന്നെ ആലോചിച്ചപ്പോൾ ഇത് തന്നെയാണ് നല്ലത് എന്ന് തോന്നി, ലച്ചു നോക്കുന്ന സമയത്ത് പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചാൽ കുറച്ചു സമയം അവളുമായി ഒറ്റക്ക് സംസാരിക്കാമല്ലോ…

പിന്നെ അവിടെ നിന്ന് അതിനുള്ള പരിശ്രമം ആയിരുന്നു. ഒന്ന് രണ്ട് വട്ടം അവൾ ഞാൻ കാണിക്കുന്നതൊക്കെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ കണ്ണ് മാറ്റിക്കളഞ്ഞു. എന്നാലും തോറ്റുകൊടുക്കാൻ ഞാൻ തയാറായിരുന്നില്ല

“എന്റെ കൊച്ചേ… ഒന്ന് ചെല്ല് അല്ലെങ്കിൽ അവന് കോങ്കണ്ണ് പിടിക്കും ”

ഞാൻ കാണിച്ചതൊക്കെ ലച്ചു കണ്ടോ ഇല്ലയോ മാളു എല്ലാം കൃത്യമായി കണ്ടു, അതിനുള്ള കളിയാക്കൽ അപ്പൊ തന്നെ കിട്ടുകയും ചെയ്തു

നമുക്ക് പിന്നെ നാണം ഇല്ലാത്തത് കൊണ്ട് ഇതൊന്നും ഒരു പ്രശ്നമല്ല പക്ഷെ മാളുവിന്റെ കളിയാക്കൽ കെട്ട് ലച്ചു നാണിച്ചിരിക്കുകയാണ്. മാളുവിന്റെ കൂടെ ദുർഗ കൂടെ കൂടിയപ്പോൾ രംഗം ഒന്നുക്കൂടി കൊഴുത്തു

“നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ… ലക്ഷ്മി ചെല്ല് അവന് വല്ലതും പറയാൻ ആകും ”

ഉണ്ണിയേട്ടൻ കൂടി അവരുടെ ഒപ്പം കൂടുമെന്നാണ് ഞാൻ കരുതിയത് പക്ഷെ പുള്ളി എന്നെ തോൽപിച്ചു കളഞ്ഞു

ഉണ്ണിയേട്ടൻ പറഞ്ഞിട്ടും ലച്ചു ഇരുന്ന ഇടത്തുനിന്നും അനങ്ങിയില്ല പിന്നെ മാളു കൂടി പറഞ്ഞിട്ടാണ് ലച്ചു അവിടെ നിന്നും എഴുന്നേറ്റത്, അപ്പോഴും ദുർഗ ഇരുന്ന് ചിരിക്കുകയാണ് ഞാൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു നോക്കിയെങ്കിലും ഏറ്റില്ല അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവളുടെ കളിയാക്കൽ തുടർന്നു

ഞാൻ ലച്ചുവിനെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു, ഇപ്പോഴും മടിച്ചു മടിച്ചാണ് അവൾ എന്റെ ഒപ്പം വരുന്നത് റൂമിനു പുറത്തെത്തി കതക് ചാരിയതും ലച്ചുവിന്റെ ഭാവം മാറി നന്നായി വേദന എടുക്കുന്ന തരത്തിൽ കൈക്കിട്ടു നല്ല ഒരു നുള്ള് കിട്ടി. ഞാൻ നിന്നിടത്തു നിന്ന് പുളഞ്ഞു പോയി

“മനുഷ്യനെ നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ… ”

പെണ്ണ് നല്ല കലിപ്പിലാണ്, ആ വേദനക്കിടയിലും ചിരിച്ചുകൊണ്ട് ഞാൻ വാതിൽ പുറത്ത് നിന്നും കൊളുത്തിട്ടു.

“നീ എന്തിനാ വാതിൽ അടച്ചത് ”

“കുറച്ചു സമയം നിന്നോട് ഒറ്റക്ക് സംസാരിക്കാൻ… ”

“അതിനെന്തിനാ പൂട്ടുന്നത് ”

“അതിനുള്ളിൽ ഉള്ള മൂന്നെണ്ണവും ലോക ഉഡായിപ്പുകളാ നമ്മളെ പറഞ്ഞ് വിട്ടിട്ട് ഇപ്പൊ തന്നെ പിന്നാലെ വരും നമ്മളെ ശല്യപ്പെടുത്താൻ ”

“ഏയ്യ് എന്നാലും വേണ്ട മോശമല്ലേ… ”

“ഒരു മോശവുമില്ല നീ വന്നേ… ”

മടിച്ചു നിന്ന ലച്ചുവിനെയും കൂട്ടിക്കൊണ്ട് ഞാൻ ആ ഇടനാഴിയിലൂടെ നടന്നു.

73 Comments

  1. Bro Next part

  2. Nice One ???

  3. വിഷ്ണു?

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..????

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം?

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ ????

Comments are closed.