പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

“ഡോ… ഇതെന്റെ അമ്മയാണ്”

മാളു നിതിന് ആന്റിയെ പരിചയപ്പെടുത്തിനിതിൻ ആന്റിയെ നോക്കി ഒന്ന് ചിരിച്ചു

“ഇപ്പൊ വേദന ഉണ്ടോ മോനെ.. ”

ആന്റി ചെന്നതും അവന്റെ സുഖവിവരം അന്വേഷിച്ചു തുടങ്ങി

“ഇപ്പൊ ഇല്ലമ്മേ… ”

നിതിൻ അത്രയും വിനയത്തോടെ സംസാരിക്കുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു

“സൂക്ഷിച്ചു വണ്ടി ഓടിക്കണ്ടേ മോനെ… ”

അതിന് നിതിൻ ഒന്ന് ചിരിച്ചു

“അല്ല ചോദിക്കാൻ മറന്നു എന്താ മോന്റെ പേര് ”

ഞാൻ ഭയന്ന ചോദ്യം എത്തിയിരിക്കുന്നു. അവൻ നിതിൻ എന്ന് പറഞ്ഞാൽ പണി പാളും എന്നെനിക്ക് ഉറപ്പായി

“നിതിൻ ”

ഞാൻ അവനെ തടയുന്നതിന് മുൻപേ അവൻ പേര് പറഞ്ഞു കഴിഞ്ഞു.

നിതിൻ എന്ന പേര് കേട്ടതും ആന്റി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി

“ഡാ മൊട്ടെ..ആ നിതിൻ ആണോ ഈ നിതിൻ ”

ഞാൻ ഊഹിച്ചത് പോലെ തന്നെ ആന്റിക്ക് ആളെ കത്തി.

“അതേ അമ്മേ.. അത് ഞാൻ തന്നെയാ ”

എനിക്കൊരു അവസരം പോലും തരാതെ നിതിൻ സ്വയമായി കീഴടങ്ങി. ഞാൻ അവിടെ ഒരു യുദ്ധമാണ് പ്രതീക്ഷിച്ചത് പക്ഷെ ആന്റിയും എന്നെ തോൽപിച്ചു

“ആ… മോനാണോ അത്… ഇവർ പറഞ്ഞിരുന്നു ആ കാര്യമൊക്കെ ”

ഇവനാണ് നിതിൻ എന്നറിഞ്ഞാൽ ഒരു പൊട്ടിത്തെറി ആണ് ഞാൻ പ്രതീക്ഷിച്ചത് എന്നാൽ ആന്റി അവനോട് ദേഷ്യം കാണിക്കാതെ തന്നെ സംസാരിച്ചത് എന്നെയും മാളുവിനെയും ഒരുപോലെ അതിശയിപ്പിച്ചു

“സോറി അമ്മേ..”

നിതിന്റെ മുഖം കുനിഞ്ഞാണ് ഇരിക്കുന്നത് കുറ്റബോധം ആവും

“ഏയ്യ് അത് സാരമില്ല മോൻ അറിയാതെ അല്ലെ… ഇനി അങ്ങനെ ഒന്നും ഉണ്ടാവരുത് കേട്ടോ”

ഒന്ന് നിർത്തിയതിന് ശേഷം ആന്റി വീണ്ടും സംസാരിച്ചു തുടങ്ങി

“മോനെ… ഇവർ സ്വന്തം ആങ്ങളയും പെങ്ങളും അല്ല പക്ഷെ ഇവൾക്ക് സ്വന്തമായി ഒരനിയൻ ഉണ്ടായിരുന്നെങ്കിൽ ഇത്ര സ്നേഹം കാണിക്കുമോ എന്ന് എനിക്ക് സംശയമാണ് ”

അത് പറയുമ്പോൾ ആന്റിയുടെ മുഖത്തു ഒരു അഭിമാനം ഉള്ള പോലെ തോന്നി. അങ്ങനെ കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി നിതിന്റെ മുഖം അപ്പോഴും കുനിഞ്ഞു തന്നെയാണ് ഇരിക്കുന്നത്

“സോറി മിസ്സ്‌… ”

നിതിൻ മുഖമുയർത്തി മാളുവിനെ നോക്കി മാപ്പ് പറഞ്ഞു. അന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ആത്മാർഥത ആ മാപ്പുപറച്ചിലിൽ ഉണ്ടായിരുന്നില്ല

നിതിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതും എനിക്കും അവനോടുണ്ടായിരുന്ന ദേഷ്യം കുറഞ്ഞു. എന്നാലും മുഴുവനായും മാറിയില്ല

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com