പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

മാളുചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു റൂമിലേക്ക് നടന്നുറൂമിന്റെ വാതിൽ തുറക്കാൻ സമയത്ത് അവൾ എന്റെ കൈ വിട്ടു. എന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടു വരുന്നതാണെന്ന് അവന് തോന്നരുതല്ലോഞാൻ ചെല്ലുമ്പോൾ ഉണ്ണിയേട്ടനും നിതിനുമായി പൊരിഞ്ഞ സംസാരമാണ്. അവന്റെ മുഖത്തു ഒരു ചെറിയ വിഷമം ഇപ്പോഴും ഉണ്ടെങ്കിലും പഴയ സങ്കടം ഇല്ല

എന്നെ കണ്ടപ്പോൾ അവൻ ഉണ്ണിയേട്ടന്റെ അടുത്തു നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു

“ഡാ അഖിലേ… സോറി… ”

“ഏയ്യ് സാരമില്ല ”

ആവൻ സംസാരിക്കാൻ ശ്രമിക്കുമ്പോളും എനിക്ക് അത് സാധിക്കുന്നില്ല. അതവനും മനസ്സിലാകുന്നുണ്ട് എന്ന് തോന്നുന്നു അവൻ വീണ്ടും ഉണ്ണിയേട്ടനോട് സംസാരിക്കാൻ തുടങ്ങി

കുറച്ചു കഴിഞ്ഞപ്പോൾ ആന്റിയും മാളുചേച്ചിയും പോകാൻ തയാറായി. അവർ പോയപ്പോൾ ഞാനും നിതിനും ഉണ്ണിയേട്ടനും മാത്രമായ് റൂമിൽ

കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് നിതിനോടുള്ള അകലം കുറഞ്ഞു വന്നു. രാത്രി ഞങ്ങൾക്ക് മൂന്ന് പേർക്കുമുള്ള ഭക്ഷണം പുറത്തു നിന്നുമാണ് വാങ്ങിയത്, ഭക്ഷണം വാങ്ങിയതിനൊപ്പം മൂന്നു കുത്ത് ചീട്ടും വാങ്ങി

രാത്രി ഭക്ഷണവും കഴിഞ്ഞു തുടങ്ങിയ റമ്മി കളി ഒരുപാട് താമസിച്ചാണ് അവസാനിച്ചത്. കളിക്കിടയിൽ ഞാൻ ഫോൺ നോക്കുന്നത് കണ്ട ഉണ്ണിയേട്ടൻ ഉണ്ടാക്കി ചുമക്കാൻ തുടങ്ങി. ഞാൻ അതിന് ഒരു വളിഞ്ഞ ചിരി ചിരിച്ചു കൊടുത്തു

എന്തോ ഭാഗ്യത്തിന് നിതിൻ റൂമിലേക്ക് പോയതിന് ശേഷമാണ് ലച്ചുവിന്റെ കാൾ വന്നത്. ഏതാണ്ട് അതേ സമയത്തു തന്നെ മാളുചേച്ചിയുടെ കാൾ ഉണ്ണിയേട്ടനും വന്നു

ഞങ്ങൾ രണ്ട് പേരും രണ്ട് കട്ടിലിൽ കിടന്ന് ഫോൺ വിളി തുടങ്ങി. ലച്ചുവിനോട് ഇന്ന് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു

നിതിനെ കണ്ട കാര്യം ആദ്യം പറഞ്ഞപ്പോൾ അവൾക്കും അവനോട് ദേഷ്യം ആയിരുന്നു പിന്നെ അവൻ കരഞ്ഞ കാര്യമൊക്കെ പറഞ്ഞപ്പോൾ ഒരു സെക്കന്റ്‌ കൊണ്ട് അവൾ പ്ലേറ്റ് മറിച്ചു. അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും

തമ്മിൽ കാണാൻ കഴിയാത്തതിന്റെ വിഷമം അവളുടെ സംസാരത്തിൽ വ്യക്തമാണ്. അവളോട് സംസാരിക്കുന്നതിന്റെ ഇടയിൽ ദുർഗയോടും കുറച്ചു സമയം സംസാരിച്ചു. അതൊരു പ്രിത്യേക ജന്മമാണ് എന്റെ കുട്ടിക്കുറുമ്പി

വിദ്യക്ക് ഭയങ്കര സ്നേഹമാണെങ്കിലും ഇത്ര കുറുമ്പില്ല ഒരു ബഹുമാനം കലര്ന്ന സ്നേഹമാണ്. ഇതിന് ബഹുമാനം എന്താണെന്ന് പോലും അറിയില്ല എന്നാലും രണ്ടുപേരെയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്

കാളിങ് അവസാനിക്കാൻ സമയത്ത് സ്ഥിരം കൊടുക്കൽ വാങ്ങലുകൾക്കായി ഞാൻ പുറത്തേക്ക് നടന്നു. അപ്പോഴും കേട്ടു ഒരു ചുമ… ഞാൻ പുള്ളിയെ നോക്കി ഒരു ചിരി ചിരിച്ചിട്ട് പുറത്തേക്ക് നടന്നു.

ഞാൻ കാളിങ് എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോഴും അവർ നിർത്തിയിട്ടില്ല എനിക്ക് കിട്ടിയ അവസരം ഞാനും മുതലാക്കി ചുമയ്ക്കാനൊന്നും നിന്നില്ല നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി…

73 Comments

  1. Bro Next part

  2. Nice One ???

  3. വിഷ്ണു?

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..????

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം?

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ ????

Comments are closed.