പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

ഒന്നോ രണ്ടോ ദിവസം നിക്കേണ്ട കാര്യമേ ഉള്ളു അതിന് ഒരാഴ്ചത്തേക്ക് ഇടാൻ വേണ്ട ഡ്രസ്സ്‌ ഫുൾ വാങ്ങിപ്പിച്ചു.ഞങ്ങൾ തിരിച്ചു ചെന്നപ്പോ ഉണ്ണിയേട്ടൻ മയങ്ങുന്നു. ആന്റി കട്ടിലിന്റെ അരികിൽ ഇരുന്ന് എന്തോ വായിക്കുന്നു

“എന്താ രണ്ടിന്റേം സംസാരം ഒക്കെ കഴിഞ്ഞോ… ”

ഞങ്ങൾ വന്നിട്ടും ഒന്നും പറയാതെ വായനയിൽ മുഴുകിയിരിക്കുന്ന ആന്റിയോടായി ഞാൻ ചോദിച്ചു . ആന്റി മാസികയിൽ നിന്നും മുഖമുയർത്തി അപ്പോഴാണ് ആ കലങ്ങിയ കണ്ണുകൾ ഞാൻ കാണുന്നത്

പെട്ടന്ന് കരുതിയത് ആന്റിയും ഉണ്ണിയേട്ടനുമായി വഴക്കായി എന്നാണ്, അങ്ങനെ ആണെങ്കിൽ മാളുവിന്റെ കാര്യം തീരുമാനമായി

“എടാ ഒരു അബദ്ധം പറ്റി ”

മുഖത്തൊരു തെളിച്ചമില്ലാതെ ആണ് ആന്റിയുടെ സംസാരം.

“എന്ത് പറ്റി ആന്റി… ”

“കുറച്ചു മുൻപ് ഞാനും ഉണ്ണിയും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പൊ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. നിങ്ങൾ ആയിരിക്കും എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയില്ല ”

ആന്റിയൊന്ന് നിർത്തി

“എന്നിട്ട് ”

“നീ ഉച്ചക്ക് വന്നപ്പോൾ പറഞ്ഞത് പോലെ ഇതൊരു ചന്തയല്ല ആശുപത്രി ആണെന്ന് പറഞ്ഞു. നീ വീണ്ടും എന്നെ പറ്റിക്കുവാണെന്നു കരുതി ഞാൻ വീണ്ടും സംസാരത്തിന്റെ ശബ്ദം കൂട്ടി ”

ഇത്രയും കേട്ടപ്പോൾ തന്നെ ഏകദേശം കാര്യം എനിക്ക് മനസ്സിലായി

“അത് ഡോക്ടർ ആയിരുന്നു അല്ലെ”

“ഹ്മ്മ്.. ”

സങ്കടത്തോടെ ആയിരുന്നു ആ മൂളൽ

“ഡോക്ടർ ഒരുപാട് വഴക്ക് പറഞ്ഞോ ”

“ഹ്മ്മ് ”

അതിനും മൂളൽ തന്നെ ആയിരുന്നു മറുപടി. എനിക്കാണെങ്കിൽ കേട്ടിട്ട് ചിരിയും വരുന്നുണ്ട് ചിരിച്ചാൽ ആന്റി എന്നെ കൊല്ലും എന്നെനിക്ക് ഒറപ്പായിരുന്നു

എത്രയൊക്കെ ശ്രമിച്ചിട്ടും അറിയാതെ ചിരിച്ചുപോയി . കയ്യിൽ ഇരുന്ന മാസിക ചുരുട്ടി അപ്പൊ തന്നെ എനിക്കിട്ട് ഒന്ന് തന്നു ആന്റി

ഞാൻ മാളുവിനെ നോക്കുമ്പോൾ അവൾ അടുത്തുള്ള കസേരയിൽ തിരിഞ്ഞു ഇരിക്കുകയാണ്. മുഖം കാണാൻ പറ്റില്ലെങ്കിലും നല്ല ചിരി ആണെന്ന് ആ ശരീരം കുലുങ്ങുന്നത് കണ്ടപ്പോൾ മനസ്സിലായി. ആന്റിയുടെ വഴക്ക് പേടിച്ചാണ് തിരിഞ്ഞിരിക്കുന്നത്

വൈകിട്ട് ഏഴു മണിക്കാണ് സന്ദര്ശകര്ക്ക് ഉള്ള സമയം അവസാനിക്കുന്നത്. ആന്റിക്ക് പോകുന്നതിനു മുൻപ് നിതിനെ കാണണം എന്ന് പറഞ്ഞു. കൂട്ടുകാരൻ ആണെന്ന് പറഞ്ഞത് കൊണ്ട് കൊണ്ടുപോകാതെ ഇരിക്കാനും പറ്റില്ല

എന്തായാലും രണ്ടും കല്പ്പിച്ചു ഞാനും മാളുവും കൂടി ആന്റിയെയും കൂട്ടി നിതിന്റെ റൂമിലേക്ക് പോയി.ഞങ്ങൾ ചെല്ലുമ്പോൾ അവൻ മൊബൈലിൽ ഗെയിം കളി ആണ്. ഞങ്ങളെ കണ്ടതും അവൻ കട്ടിലിൽ മൊബൈൽ വച്ചിട്ട് എഴുന്നേറ്റു

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com