പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 523

Views : 71037

“ആഹാ അങ്ങനെ ആണോ… നീ ഇനി അങ്ങോട്ട്‌ വാട്ടോ എനിക്ക് അത് വേണം ഇത് വേണം എന്നും പറഞ്ഞ് എല്ലാം ഞാൻ ഉണ്ടാക്കി തരുന്നുണ്ട് ”

ഞാൻ എപ്പോ വീട്ടിൽ ചെന്നാലും എനിക്കിഷ്ടപ്പെട്ട ഭക്ഷണം മാത്രമേ അവിടെ ഉണ്ടാകാറുള്ളൂ. അതിനി ഉണ്ടാവില്ല എന്നാണ് ഭീഷണി. എന്നാലും തോറ്റുകൊടുക്കാൻ പാടില്ലാലോ

“ഓഹ്‌ വേണ്ട… എന്റെ മാളു ഉണ്ടാക്കി തന്നോളും ”

ഞാൻ വെറുതെ ആന്റിയെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും അത് കേട്ട് കഴിഞ്ഞപ്പോൾ ആന്റി ഒടുക്കത്തെ ചിരി.

“ആഹ് ഇവൾ ഉണ്ടാക്കി തന്നിട്ട് നീ കഴിക്കും… ഇതുവരെ ഒരു ചമ്മന്തി അരക്കാൻ പോലും എന്റെ മോൾക്കറിയിയില്ല ”

അത് കേട്ടപ്പോൾ എനിക്കും ചിരി വന്നു. മാളുവിനെ നോക്കിയപ്പോൾ അവൾ ആന്റിയുടെ പിന്നിൽ ഒളിച്ചു. ഉടനെ തന്നെ ആന്റി എരിവ് വലിക്കുന്ന ഒരൊച്ച കേട്ടു. അവൾ പിന്നിൽ നിന്ന് എന്തോ ചെയ്തതാണ്

പിന്നെയും ഞങ്ങൾ കുറെ സമയം ഇരുന്ന് സംസാരിച്ചു.ആന്റിക്ക് ഉണ്ണിയേട്ടനെ നേരത്തെ അറിയാമെങ്കിലും അന്ന് മരുമോൻ ആകേണ്ട ആളാണ് എന്നൊന്നും അറിയില്ലല്ലോ. ഇപ്പൊ രണ്ടും ഒടുക്കത്തെ കൂട്ടാണ് നാക്കിന്റെ കാര്യത്തിൽ ആന്റിയെ കടത്തി വെട്ടും ഉണ്ണിയേട്ടൻ

ഞങ്ങൾ സംസാരിക്കുന്ന സമയത്താണ് വാതിലിൽ ഒരു മുട്ട് കേൾക്കുന്നത്. ഞാൻ പോയി വാതിൽ തുറന്നു. നിതിന്റെ അമ്മയാണ്

“വരൂ അമ്മേ… ”

ഞാൻ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

“ഇത് എന്റെ ഫ്രണ്ടിന്റെ അമ്മയാണ്. ”

മാളുവിന് അമ്മയെ നേരത്തെ അറിയാമെങ്കിലും ഉണ്ണിയേട്ടനും ആന്റിയും അറിയില്ലലോ, അവർക്ക് പരിചയപ്പെടുത്തി കൊടുത്തു

“ആ, ഇവൻ പറഞ്ഞിരുന്നു അടുത്ത റൂമിൽ ഇവന്റെ ഒരു കൂട്ടുകാരൻ ഉണ്ടെന്ന്… മോനിപ്പോൾ എങ്ങനെ ഉണ്ട് ”

ആന്റിയത് ഒരു ആശുപത്രി മുറിയാണെന്നു മറന്നെന്നു തോന്നുന്നു. സ്വന്തം വീട്ടിലേക്ക് വന്ന അഥിതിയോട് പെരുമാറുന്നത് പോലെയാണ് പെരുമാറ്റം

“കുഴപ്പം ഒന്നും ഇല്ല, അസ്ഥിക്ക് ചെറിയ പൊട്ടൽ മാത്രമേ ഉള്ളു. വേറെന്തൊക്കെയോ ടെസ്റ്റുകൾ ഒക്കെ ഉണ്ടെന്നും പറഞ്ഞ് ഇന്നിവിടെ അഡ്മിറ്റ്‌ ആക്കി.”

അധികം വൈകാതെ തന്നെ അവർ യാത്ര പറഞ്ഞു. പോകുന്നതിനു മുൻപ് ഒരിക്കൽക്കൂടി നിതിനെ ശ്രദ്ധിക്കുന്ന കാര്യം ഓർമപ്പെടുത്തി

ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞതും ആ മുഖത്തൊരു സമാധാനം വന്നു. നമ്മൾ കാരണം മറ്റുള്ളവരുടെ മുഖത്തു ഒരു സന്തോഷം വന്നാൽ അതിനോളം വലിയ പുണ്യം വേറെ ഇല്ല എന്ന് അമ്മ എപ്പോഴും പറയും

അവർ പോകാൻ ഇറങ്ങിയപ്പോളാണ് എനിക്ക് ഡ്രെസ് വാങ്ങുന്ന കാര്യം ഓർമ വന്നത്. ഞാനും മാളുവും അവരോടൊപ്പം പുറത്തേക്ക് നടന്നു. അവരെ ബസ്സ്റ്റാൻഡിൽ കൊണ്ടേ വിട്ടതിനു ശേഷമാണ് ഞങ്ങൾ ഡ്രസ്സ്‌ എടുക്കാൻ പോയത്

കിട്ടിയ അവസരം ഞാൻ ശരിക്കും മുതലാക്കി. സാധാരണ എന്റെ കാര്യങ്ങൾക്കു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എനിക്കിഷ്ടമല്ല പക്ഷെ മാളുവിനെ മാത്രം ഞാൻ നന്നായി ബുദ്ധിമുട്ടിക്കും

Recent Stories

73 Comments

  1. Bro Next part

  2. Nice One 👌👌👌

  3. വിഷ്ണു🥰

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു💝😍

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //😅😅😅

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// 🤣🤣🤣

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//🤣🤣😅

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…🤔 ആയിരിക്കും അല്ലേ😍.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

      1. 😦😔💔

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ 💖

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..😇😇😍😍

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം😇

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ 😘😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com