അവളുടെ ആ മറുപടി കേട്ടപ്പോൾ എനിക്കും വിഷമമായി
“എടി ചേച്ചീ ഞാൻ ചുമ്മാ പറഞ്ഞതാ… ഒന്നുവല്ലേലും എന്റെ വരുംകാല അളിയൻ അല്ലെ… ഞാൻ നിന്നോളാം ”
“എടാ നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാല്ലോല്ലേ… ”
“എടി ചേച്ചീ നീ വാങ്ങിക്കും കേട്ടോ… എടി ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞില്ലേ… ”
“ഹ്മ്മ് ”
അവളുടെ ആ മൂളലിൽ ഇപ്പോളും ഒരു സംശയം ബാക്കിയാണെന്ന് എനിക്കുറപ്പായി
“നീ വാ അവർ നമ്മളെയും നോക്കി ഇരിക്കുവായിരിക്കും ”
ഞാൻ മാളുവിനെയും കൂട്ടി ഉള്ളിലേക്ക് നടന്നു. ലീലാന്റി ഞങ്ങൾ ഏതു വഴി പോയാലും വിഷയമല്ല എന്നുള്ള രീതിയിൽ ഉണ്ണിയേട്ടനുമായി പൊരിഞ്ഞ കത്തിയാണ്
“ഞങ്ങളെക്കൂടി ഒന്ന് ഗൗനിക്കണേ സാർദേ… ”
ഞാൻ ആന്റിയുടെ ബാക്കിൽ പോയി നിന്ന് ശബ്ദം മാറ്റി സംസാരിച്ചു. അതൊന്നും അവിടെ ഏൽക്കില്ല എന്നറിയാം എന്നാലും ചുമ്മാ ഒരു രസം.
“ഡാ നീ അവളെയും കൂട്ടി ഇതെവിടെ പോയതാ…? ”
എന്റെ മിമിക്രി വെറുതെ വേസ്റ്റായി. അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ആന്റി നേരെ കാര്യത്തിലേക്ക് കടന്നു.
“എന്റെ ഒരു ഫ്രണ്ട് അടുത്ത റൂമിൽ ഉണ്ട് അവനെ കാണാൻ പോയതാ ”
ഫ്രണ്ട് എന്ന് മനഃപൂർവം പറഞ്ഞതാ. നിതിനാണ് ആള് എന്നറിഞ്ഞാൽ പിന്നെ അവിടെ പോയി ബഹളം ഉണ്ടാക്കും എന്റെ പുന്നാര ആന്റി
“ഫ്രണ്ടോ…അതെപ്പോ മുതൽ ”
നിതിനെ ഫ്രണ്ട് എന്ന് പറഞ്ഞതും മാളു എന്നോടായി ചോദിച്ചു.
ഞാൻ ഒന്നും പറയല്ലേ എന്ന് അവളെ കണ്ണുകൊണ്ടു കാണിച്ചു. അപ്പോളാണ് അവൾക്കും ആന്റിയുടെ സ്വഭാവം ഓർമ വന്നത്
“എന്താ എന്റെ ഫ്രണ്ട് അല്ലെ…”
“അവൻ നിന്റെ സീനിയർ അല്ലെ… ”
മാളു അങ്ങനെ പറഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയത്
“ആ കുട്ടിക്ക് എന്താ പറ്റിയത് ”
എന്റെ ഫ്രണ്ട് ആണെന്നറിഞ്ഞപ്പോൾ അവനെന്ത് പറ്റി എന്നറിയാനുള്ള ആന്റിയുടെ ആകാംഷ
“എന്ത് പറ്റാൻ എന്റെ അളിയന്റെ അതേ സ്വഭാവമാണ് അവനും. വണ്ടി ഓടിക്കുന്നതിന് ഇടക്ക് ഏതോ പെണ്ണിനെ വായിൽ നോക്കിയതാ… കൈക്ക് പൊട്ടലുമായി അടുത്ത റൂമിൽ കിടക്കുന്നുണ്ട് ”
“ഡാ ഡാ… വേണ്ട എനിക്കും നിന്നെക്കുറിച്ചു എല്ലാം അറിയാം ഫോട്ടോഗ്രാഫിയും ഓണാഘോഷവും എല്ലാം ”
വെറുതെ ഉണ്ണിയേട്ടനെ ഒന്ന് ട്രോള്ളിയതാ അപ്പൊ തന്നെ തിരിച്ചു കിട്ടി. എന്റെ എല്ലാ കാര്യവും എന്റെ ചേച്ചി തെണ്ടി പറഞ്ഞ് കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ചമ്മിയ മുഖം മറച്ചുകൊണ്ട് ഞാൻ മാളുവിനെ ഒന്ന് തിരിഞ്ഞു നോക്കി.വാ പൊത്തി ചിരിക്കുകയാണ് പിശാശ്..
“എന്താ എല്ലാരും ചിരിക്കുന്നത്… എനിക്കൊന്നും മനസ്സിലായില്ല ”
മാളുവും ഉണ്ണിയേട്ടനും ചിരിക്കുന്നത് കണ്ട് ആന്റി ആകാംഷയോടെ ചോദിച്ചു
“ഇത് പിള്ളേർ അറിയേണ്ട കാര്യമല്ല… അറിയേണ്ട കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി ”
ഇനി എല്ലാം ആന്റി കൂടെ അറിഞ്ഞാൽ കളിയാക്കാനുള്ള ആളുകളുടെ എണ്ണം കൂടും
Bro Next part
Nice One ???
വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??
♥️♥️♥️
Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!
ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
സംഗീത്
//അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//
//. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???
//നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???
നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.
//“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???
//ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!
പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.
ഒരിക്കൽ കൂടി സ്നേഹപൂർവ്വം
സംഗീത്
എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..
???
???
♥️♥️♥️
വീണ്ടും ഒരു മനോഹരമായ പാർട്ട് ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?
സ്നേഹം ❤️
♥️♥️♥️
ഏട്ടാ….
ഒത്തിരി ഒത്തിരി ഇഷ്ടായി..????
അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..
പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…
തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…
കാത്തിരിക്കാം?
മുത്തേ …
നീ വായിച്ചല്ലോ… സന്തോഷം
പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ
തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ഏട്ടൻ ????