പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 524

അവളോടൊപ്പം ഒറ്റക്കുള്ള സമയം ഞാൻ ആസ്വദിക്കുകയായിരുന്നു, ഇപ്പൊ ഞങ്ങളെ ശല്യപ്പെടുത്താൻ കൂട്ടുകാരോ കുടുംബക്കാരോ ഇല്ല ഞങ്ങൾ മാത്രം.അവളുടെ ആ കൈ കോർത്തു പിടിക്കാൻ അതിയായ ആഗ്രഹം തോന്നി എനിക്ക് ആ സമയത്ത്. അങ്ങനെ ഒരാഗ്രഹം മനസ്സിൽ വന്നതും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുവാൻ തുടങ്ങിഎവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ആ കയ്യിൽ ഞാൻ പിടിച്ചു. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ ഞെട്ടി ലച്ചു നടത്തം നിർത്തി എന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ അറിയാതെ തന്നെ എന്റെ കൈ അയഞ്ഞു, ലച്ചുവിന്റെ മുഖത്തുള്ള ഭാവം പുഞ്ചിരി ആയി മാറിയപ്പോൾ എന്റെ കൈ അവളുടെ കയ്യിൽ ഒരിക്കൽ കൂടി മുറുകി

തമ്മിൽ ഒന്നും സംസാരിക്കാതെ ഞങ്ങൾ നടന്നു ഇടനാഴിയുടെ അവസാനമുള്ള ജനലിന്റെ അരികിലായി എത്തി, ലച്ചുവിനെയും ദുർഗയെയും കണ്ട സന്തോഷത്തിൽ ചോദിക്കാൻ മറന്ന ചോദ്യം അപ്പോഴാണ് എനിക്കോർമ്മ വരുന്നത്

“ലച്ചൂസേ… നിങ്ങൾ എങ്ങനാ ഇത്ര രാവിലെ ഇവിടെ…”

“ഓഹ്‌ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ… ”

“ഞാൻ നിങ്ങളെ കണ്ട സന്തോഷത്തിൽ മറന്നു പോയതാ… ”

എന്റെ മറുപടി അവൾക്ക് സന്തോഷം നൽകിയെന്ന് ആ ചിരിയിൽ വ്യക്തമായി

“ഞങ്ങൾ രാവിലെ അമ്പലത്തിലേക്ക് എന്നും പറഞ്ഞു ഇറങ്ങിയതാ ”

“എന്നാലും ഇത്ര ദൂരം, അതും തിരുവോണം ആയിട്ട് ”

അവളുടെ വീടും ആശുപത്രിയും തമ്മിൽ ഏകദേശം മുക്കാൽ മണിക്കൂർ യാത്ര ഉണ്ടാകും എന്നാണ് എന്റെ ഒരു ഊഹം

“തൃക്കാരിയൂർ പോണം എന്ന് പറഞ്ഞാണ് പോന്നത്. പിന്നെ ഇന്ന് തിരുവോണം ആണല്ലോ അപ്പോ അമ്പലത്തിൽ പോണം എന്ന് പറഞ്ഞാൽ സമ്മതിക്കുമല്ലോ., ”

“അപ്പൊ നിങ്ങൾക്ക് പെട്ടന്ന് തിരിച്ചു പോണോ… ”

“ആ ഞങ്ങൾ ഇപ്പൊ തന്നെ പോകും ”

അവൾ പോകുന്ന കാര്യം ഓർത്തപ്പോൾ ഒരു സങ്കടം. എന്റെ മുഖം മാറിയത് കണ്ടിട്ടാകും അവളുടെ മുഖത്തൊരു ചിരി വന്നു

“ലച്ചൂ… നിന്നെ ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട്ട്ടോ…”

അവൾ കേൾക്കാൻ കൊതിച്ചിരുന്ന കാര്യം കേട്ടപോലെ അവളുടെ മുഖം വിടർന്നു. അവളുടെ ഭംഗിയെ ഇരട്ടിയാക്കാൻ ആ ഒരു ചിരി മതിയായിരുന്നു, ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നതേ ഇല്ല.

ആ സമയത്ത് തന്നെ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ അവസാനിപ്പിക്കാൻ എന്നപോലെ എന്റെ ഫോൺ റിങ് ചെയ്തു. ഡിസ്‌പ്ലേയിൽ മാളുചേച്ചി എന്ന് കണ്ടതും ഞാൻ ഫോൺ കട്ടാക്കി

“ആരാടാ.. ”

ഞാൻ കാൾ കട്ടാക്കിയത് കണ്ടതും ലച്ചു തിരിക്കി

“ആ പിശാശ്… മാളു ”

“നീ എന്തിനാ കട്ടാക്കിയത് ”

ലച്ചുവിന്റെ മുഖത്തു ഞാൻ ഫോൺ കട്ടാക്കിയത് ഇഷ്ടമായില്ല എന്നുള്ളത് വ്യക്തമായിരുന്നു. അപ്പൊ തന്നെ ഒരിക്കൽ കൂടി ഫോൺ റിങ് ചെയ്തു. ലച്ചുവിന്റെ ദേഷ്യം ഓർത്തപ്പോൾ അറിയാതെ ഫോൺ എടുത്തു പോയി

73 Comments

  1. Bro Next part

  2. Nice One ???

  3. വിഷ്ണു?

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..????

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം?

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ ????

Comments are closed.