പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525

“അല്ലടി ചേച്ചീ നീ എന്താ ആന്റി ഇല്ലാതെ വന്നത്… ”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തൊരു കള്ള ചിരി വന്നു.

“നിങ്ങൾക്ക് രാവിലത്തേക്കുള്ള ഭക്ഷണം കൊണ്ടുവന്നതാ, അമ്മ സദ്യ ഉണ്ടാക്കുകയാ അതാ വരാത്തത് ”

“അതിനിപ്പോ നീ ഇങ്ങു വരേണ്ട കാര്യമില്ലായിരുന്നു എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ വരുമായിരുന്നല്ലോ ”

“ഡാ ഡാ പോയി കുളിക്കടാ… ”

എന്റെ സംസാരം അത്ര ഇഷ്ടപ്പെടുന്നില്ല ആൾക്ക്

“ഹ്മ്മ് ആയിക്കോട്ടെ ആയ്ക്കോട്ടെ… ഞാൻ പോയേക്കാമെ ”

ഞാൻ മാളുവിനെ കളിയാക്കി ചിരിച്ചുകൊണ്ട് പല്ല് തേക്കാനും കുളിക്കാനായി പോയി, തിരിച്ചു വന്നപ്പോൾ ഉണ്ണിയേട്ടൻ കട്ടിലിൽ ഇരിക്കുന്നു പുള്ളിക്ക് അരികിലായി മാളു ചേച്ചിയും തമ്മിൽ എന്തോ കാര്യമായ സംസാരമാണ്

കുറച്ചു സമയം ഞാൻ അവരെ നോക്കി നിന്നു രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയാണ് സത്യത്തിൽ അത് കണ്ടപ്പോൾ എനിക്ക് ചെറിയ അസൂയയും തോന്നി

ഞാൻ ശബ്ദമുണ്ടാക്കാതെ നടന്ന് അവരുടെ അടുത്തുചെന്ന് നനഞ്ഞ തോർത്ത്‌ നന്നായി ഒന്ന് കുടഞ്ഞു. വെള്ളം മുഖത്തു വീണപ്പോളാണ് രണ്ടും സംസാരം അവസാനിപ്പിച്ചത്. മാളു എന്നെ രൂക്ഷമായി ഒന്ന് നോക്കി ഞാൻ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ ആ മുഖത്തും ഒരു ചിരി വന്നു

“ആ മതി സംസാരിച്ചത് പോയി കുളിച്ചിട്ട് വാടോ സംവിധായകാ എനിക്ക് വിശക്കുന്നു ”

ഞാൻ പറഞ്ഞിട്ടും ആൾക്ക് കുലുക്കം ഇല്ല നമ്മൾ വിടുമോ രണ്ടിന്റെയും ഇടയിൽ കയറി ഒറ്റയിരിത്തം പിന്നെ സംസാരിക്കാൻ പറ്റില്ലല്ലോ

“നീ നോക്കിക്കോ മോനെ എനിക്കും വരും അവസരം അപ്പൊ ഇതിനൊക്കെ ഞാൻ തിരിച്ചു തരും… ”

ആയ ഭീഷണിക്ക് ഞാൻ ഒരു ചെറിയ പുച്ഛം കൊടുത്തു. ഉണ്ണിയേട്ടൻ കുളിക്കാൻ പോയതും മാളു ഭക്ഷണം വിളമ്പാൻ തയാറായി

ആ സമയത്താണ്lആരോ കതകിൽ മുട്ടുന്നത് കേട്ടത്. നിതിനാവും എന്ന് കരുതി ഞാൻ കതക് തുറക്കാൻ പോയി

കതക് തുറന്ന ഉടനെ ഞാൻ കാണുന്നത് ഒരു കൈ എന്റെ നെഞ്ചിനു നേരെ വരുന്നതാണ്. തടുക്കാൻ ആകുന്നതിനു മുൻപേ അത് ലക്ഷ്യം കണ്ടു…

സാദാരണ ഗതിയിൽ ദേഷ്യമാണ് വരേണ്ടതെങ്കിലും എനിക്ക് വന്നത് അത്ഭുതം കലർന്ന സന്തോഷമാണ് ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു എന്റെ കാന്താരി…

ഞാൻ ദുർഗയെ കാണുന്നത് ഇത് രണ്ടാം വട്ടമാണ് ആദ്യം അനുഷ മിസ്സിന്റെ കല്യാണത്തിന് പിന്നെ ഇപ്പൊ. പിന്നെ ഒന്ന് രണ്ട് വട്ടം ഫോൺ വിളിച്ചപ്പോൾ സംസാരിച്ചിട്ടുണ്ട് അത്ര മാത്രം. എന്നിട്ടും അവൾ സ്വന്തം ഏട്ടനോട് എന്നപോലെ എന്നോട് സ്വാതന്ത്ര്യം എടുക്കുന്നതിൽ എനിക്കൊരുപാട് സന്തോഷം തോന്നി.

ദുർഗക്ക് പിന്നിലായി എന്റെ ലച്ചു നിൽക്കുന്നത് ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. ലച്ചുവിനെ കണ്ടപ്പോൾ അവളെ ആദ്യമായി കാണുന്നത് പോലെ തോന്നി അത്രക്ക് ഭംഗി ആയിരുന്നു പെണ്ണിനപ്പോൾ

ഞാൻ ഒരു കവി ആയിരുന്നെങ്കിൽ അവിടെ നിന്ന് അവളെക്കുറിച്ചു ഒരു കവിത എഴുതുമായിരുന്നു. അവളെ കാണാൻ തന്നെ ഇപ്പൊ ഒരു കവിത പോലെ മനോഹരി ആണ്

73 Comments

  1. Bro Next part

  2. Nice One ???

  3. വിഷ്ണു?

    വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??

  4. Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
    വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
    ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!

    ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.

    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    സംഗീത്

    //അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//

    //. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???

    //നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???

    നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
    കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.

    //“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???

    //ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!

    പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.

    ഒരിക്കൽ കൂടി സ്നേഹപൂർവ്വം

    സംഗീത്

    1. എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..

  5. വീണ്ടും ഒരു മനോഹരമായ പാർട്ട്‌ ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?

    സ്നേഹം ❤️

  6. ഏട്ടാ….

    ഒത്തിരി ഒത്തിരി ഇഷ്ടായി..????

    അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..

    പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…

    തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…

    കാത്തിരിക്കാം?

    1. മുത്തേ …

      നീ വായിച്ചല്ലോ… സന്തോഷം

      പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ

      തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ഏട്ടൻ ????

Comments are closed.