എന്റെ പാട്ടിന്റെ ശബ്ദം കുറഞ്ഞിട്ടാണോ എന്തോ യാതൊരു ഭാവഭേദവുമില്ലാതെ അവരുടെ സംസാരം തുടർന്നു… അതെനിക്കിഷ്ടായില്ല കുറച്ചു ശബ്ദം കൂട്ടി ഉണ്ണിയേട്ടന്റെ ചെവിയുടെ അടുത്തു പോയി നിന്ന് തന്നെ പാടി. അതെന്തായാലും ഏറ്റു പുള്ളി ഒരു ദയനീയ ഭാവത്തോടെ എന്നെ നോക്കി വയ്യാതെ കിടക്കുന്നത് കൊണ്ട് എഴുന്നേറ്റ് പോകാൻ പറ്റില്ലല്ലോ
“പോയിക്കിടന്നുറങ്ങു പെണ്ണെ… ”
മാളുവിന് കേൾക്കാൻ പാകത്തിന് ഫോണിനോട് ചേർന്ന് നിന്നാണ് ഞാൻ അത് പറഞ്ഞത്. അപ്പൊ തന്നെ ഉണ്ണിയേട്ടൻ സ്പീക്കർ ഓൺ ആക്കി
“നീ പോടാ ചെക്കാ… കിട്ടേണ്ടതൊക്കെ കിട്ടിയെങ്കിൽ അവളെയും സ്വപ്നം കണ്ട് കിടന്നുറങ്ങാൻ നോക്ക് ”
ഫോണിൽ കൂടി മാളുചേച്ചിയുടെ വക നൈസായിട്ട് ഒരു താങ്ങ് കിട്ടിയപ്പോൾ എനിക്ക് സമാധാനമായി ഒരു ശുഭരാത്രിയും നേർന്നിട്ട് ഞാൻ ഉറങ്ങാൻ പോന്നു… പിന്നെ അവർ എത്ര നേരം സംസാരിച്ചു എന്നൊന്നും അറിയില്ല
മാളു പറഞ്ഞതുപോലെ ലച്ചുവിനെ സ്വപ്നം കാണണേ എന്നാഗ്രഹിച്ചാണ് കിടന്നത് എന്ത് ചെയ്യാം നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും
രാവിലെ ചന്തിക്കുള്ള അടികൊണ്ടാണ് എഴുന്നേൽക്കുന്നത് എഴുന്നേറ്റപ്പോൾ കണ്മുന്നിൽ കുളിച്ച് കുറിതൊട്ട് തലയിൽ മുല്ലപ്പൂവും ചൂടി കസവിന്റെ സെറ്റ് സാരിയും ഉടുത്തു സുന്ദരിയായി നിൽക്കുന്നു എന്റെ പെങ്ങൾ. ഉണ്ണിയേട്ടൻ ഉള്ളതുകൊണ്ടാകും ഇത്രയും സുന്ദരി ആയി വന്നിരിക്കുന്നത്
“സമയം എട്ടുമണി ആയി പോത്ത് പോലെ കിടന്നുറങ്ങുവാ രണ്ടും ”
“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”
“പോടാ… പോടാ… ”
“എന്താണ് മോളെ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ… ”
ഞാൻ അത് പറഞ്ഞപ്പോൾ അവൾക്കൊരു നാണം വന്നു
“പോയി പല്ല് തേച്ചു കുളിച്ചിട്ടൊക്കെ വാടാ… ”
എന്റെ തലയിൽ തട്ടിക്കൊണ്ട് അവൾ ചിരിച്ചു
“ആദ്യം നിന്റെ സംവിധായകനെ എഴുന്നേൽപ്പിക്ക് ”
കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന ഉണ്ണിയേട്ടനെ നോക്കിക്കൊണ്ട് മാളുവിനോട് പറഞ്ഞു
“അതൊക്കെ ഞാൻ എഴുന്നേല്പിച്ചോളാം, ഇപ്പൊ നീ പോകാൻ നോക്ക് ”
എന്നെ പറഞ്ഞ് വിടാനുള്ള തിരക്ക് കണ്ടപ്പോളാണ് എനിക്ക് സംഭവം കത്തിയത്, എന്നാലും അങ്ങനെ അങ്ങ് പോകാൻ പറ്റില്ലല്ലോ അതല്ലല്ലോ അതിന്റെ ഒരു ഇത്
“വേണ്ട… നീ എഴുന്നേൽപ്പിക്കണ്ട ഞാൻ എഴുന്നേൽപ്പിക്കാം ”
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ഉണ്ണിയേട്ടന്റെ കട്ടിലിന്റെ അരികിലേക്ക് നടന്നു
ഞാൻ തിരിഞ്ഞു മാളുവിനെ നോക്കിയപ്പോൾ അവൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ആ മുഖം കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഒന്നുമല്ലെങ്കിലും രാവിലെ കുളിച്ച് കുറിയൊക്കെ തൊട്ട് പുള്ളിക്കൊരു സർപ്രൈസ് കൊടുക്കാൻ വന്നതല്ലേ അത് പൊളിക്കുന്നത് ശരിയല്ലല്ലോ
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളുടെ അടുത്തേക്ക് തിരിച്ചു നടന്നു.അപ്പോഴാണ് അവളുടെ മുഖത്തൊരു ആശ്വാസം വന്നത്
Bro Next part
Nice One ???
വായിക്കാൻ വൈകിപ്പോയി…ഈ ഭാഗം വളരെ നന്നായിരുന്നു??
♥️♥️♥️
Uufffff…. എന്റെ പ്രൊഫസർ ബ്രോ, എനിക്കു വയ്യ… നിങ്ങൾ എൻറെ കരള് അലിയിപ്പിച്ചു കളഞ്ഞു. നിധിന് മാനസാന്തരം ഉണ്ടാകുന്ന സീൻ…. പ്രണമിക്കുന്നു ബ്രോ ഞാൻ താങ്കളെ പ്രണമിക്കുന്നു…. എന്താ ഇത്! ഹൈ എന്തൊരു കൗൺസിലിംഗ് ആണ്. ഒരേ വിഷയം തന്നെ ഓരോരുത്തരും അതായത് മാളുവും ആൻറിയും അഖിലും നിധിനും ഒക്കെ അവരവരുടെ കാഴ്ചപ്പാടുകളിൽ കാര്യങ്ങളെ നോക്കിക്കാണുന്നതും എല്ലാം എത്ര സാഹിത്യ ചാതുരിയോടു കൂടിയാണ് ആണ് താങ്കൾ എഴുതിയിരിക്കുന്നത്. താങ്കളുടെ കഥയിൽ അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങൾ ഇല്ലായിരിക്കാം പക്ഷേ ഒന്ന് തീർച്ചയാണ് ഒരു വല്ലാത്ത out of the world ദൈവികതയും divinityയും ഒക്കെ അനുഭവപ്പെടുന്നുണ്ട്. ഇതു വായിക്കുമ്പോൾ അറിയില്ല മനസ്സിലുള്ള കറകളും എല്ലാം ഗംഗയിൽ അലിഞ്ഞില്ലാതായ പോലെത്തെ അനുഭവമാണ് ഉണ്ടാകുന്നത്. എങ്ങനെ എഴുതാൻ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ… ഐ ലവ് യു… ഉമ്മ… ഉമ്മ …ഉമ്മ…
വായന ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ടാണ് ഇത്രയും എഴുതിയത്… അതായത് മാളു അഖിലിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രംഗം. വായിക്കാൻ വിനിയോഗിച്ച സമയം ശരിക്കും മുതലായി എന്നൊരു സംതൃപ്തി – മനസ്സിനും ശരീരത്തിനും ആകെമൊത്തം ഒരു കുളിർമ – എന്തെന്നില്ലാത്ത ഒരു ഫ്രഷ്നസ് ഫീൽ ചെയ്യുന്നു – മൂഡ് അപ് ലിഫ്റ്റ്ഡ് ആയ പോലെ.
ഈ രംഗങ്ങളൊക്കെ ശരിക്കും താങ്കളുടെ ജീവിതത്തിൽ ഉണ്ടായതാണൊ ബ്രോ. അതോ സങ്കല്പമാണോ?! അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു പോയതാ!
ഓഹ് പിന്നെ പറയാൻ മറന്നുപോയി … ആ അമ്മ…. എന്തൊരു സ്നേഹ വാരിധിയായ അമ്മയാണത് അത്. സ്വന്തം മകളോട് ഒരിക്കലും ഒരു അമ്മയ്ക്കും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ആ നിധിൻ ചെയ്തത്. ആ നിധിനോടാണ്അമ്മ സ്നേഹവും വാത്സല്യവും അലിവും കരുണയും വാരിക്കോരി ചൊരിഞ്ഞത്. … മാളു വിൻറെ അമ്മയ്ക്ക് എന്റെ ഒരായിരം സാഷ്ടാംഗ പ്രണാമങ്ങൾ. കമൻറ് ഞാൻ ഇവിടെ നിർത്തുകയാണ് ഇല്ലെങ്കിൽ ഞാൻ എഴുതി കൊണ്ടേയിരിക്കും…. താങ്കളെ ബോറടിപ്പിചൂ എന്ന പാപം കൂടി പേറാൻ എനിക്ക് ആഗ്രഹമില്ല.
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ
സംഗീത്
//അല്ലെങ്കിലും പെണ്ണുങ്ങൾ എല്ലാം കണ്ണുനീരിൽ പെട്ടന്ന് മയങ്ങും പെണ്ണുങ്ങളുടെ കണ്ണുനീരിൽ നമ്മൾ ആണുങ്ങളും//
//. നല്ല അന്തസായി അവിടെ നിന്നൊരു പാട്ടങ്ങു പാടി… //???
//നമ്മുടെ സ്വപ്നത്തിൽ എപ്പോളും വരുന്നത് വല്ല മാടനും മറുതയും ഒക്കെ ആകും// ???
നിർത്തി നിർത്തി നിർത്തി ഞാൻ ഇതോടെ നിർത്തി ഇനി ഒന്നും ഞാൻ കോപ്പി-പേസ്റ്റ് ചെയ്യത്തില്ല, ഇനിയും കോപ്പി-പേസ്റ്റ് ചെയ്താൽ ഞാൻ കഥ മൊത്തം ഇവിടെ പേസ്റ്റ് ചെയ്യേണ്ടിവരും. ഒരു കാര്യം പറഞ്ഞേക്കാം … ഇനി ഞാൻ എങ്ങാനും ചിരിച്ചു ചിരിച്ചു ചത്തുപോയാൽ അതിനുത്തരവാദി താങ്കൾ മാത്രമായിരിക്കും ആയിരിക്കും…
കേട്ടല്ലോ മിസ്റ്റർ പ്രൊഫസർ ബ്രോ.
//“ബഹുവചനം വേണ്ട ഏകവചനം മതി, ഞാൻ പോത്തോന്നും അല്ല ”//???
//ചോര തൊട്ടെടുക്കാൻ പറ്റിയ ചുണ്ടുകൾ …. ഒന്നും അല്ലെങ്കിലും ആവശ്യത്തിന് ചുവപ്പുണ്ട് ആ ചുണ്ടുകൾക്ക്….. // ഈ ഡയലോഗിന് നടുക്കുള്ള ആ ഒരു pause ഉം അതുകഴിഞ്ഞിട്ട് കുടഞ്ഞ് താഴോട്ട് ഉള്ള ഇടുലും. ഹാ… സൂപ്പർ!!
പിന്നെ ഇതും കൂടെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല; ആശുപത്രിയുടെ ഇടനാഴികളിലൂടെ കൂടെ നടന്നു കൊണ്ടു പ്രണയം കൈമാറുന്ന ആ രംഗം ഹോ…. അതിമനോഹരം … ഇതിനെയാണോ പ്രൊഫസർ ബ്രോ നമ്മളീ കാവ്യ മനോഹരം കാവ്യ മനോഹരം എന്നൊക്കെ പറയുന്നത്…? ആയിരിക്കും അല്ലേ?.
ഒരിക്കൽ കൂടി സ്നേഹപൂർവ്വം
സംഗീത്
എന്നെ ഇങ്ങനെ പുകഴ്ത്തി കൊല്ലല്ലേ ബ്രോ… എനിക്ക് എഴുതാൻ അറിയില്ല എന്നുള്ളതാണ് സത്യം തുടങ്ങി വച്ച രണ്ടെണ്ണം അവസാനിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി എന്തെങ്കിലും എഴുതുമോ എന്നുള്ളതും സംശയമാണ്..
???
???
♥️♥️♥️
വീണ്ടും ഒരു മനോഹരമായ പാർട്ട് ആയിരുന്നു, നന്നായിരുന്നു പ്രൊഫസർ ബ്രോ ?
സ്നേഹം ❤️
♥️♥️♥️
ഏട്ടാ….
ഒത്തിരി ഒത്തിരി ഇഷ്ടായി..????
അവരുടെ പിണക്കം അങ്ങു മാറിയല്ലോ…അതേതായാലും നന്നായി..
പിന്നെ ലച്ചു….കൂടെ കാന്താരിയും മനസ്സിന്നു പോണില്ല ട്ടൊ…
തിരക്കൊഴിഞ് വേഗം തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടാ…
കാത്തിരിക്കാം?
മുത്തേ …
നീ വായിച്ചല്ലോ… സന്തോഷം
പിണക്കങ്ങൾ ഒക്കെ എന്തിനാ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നത് എല്ലാം പെട്ടന്ന് തന്നെ ഇണക്കങ്ങൾ ആകട്ടെ
തിരക്കൊഴിഞ്ഞു വേഗം തന്നെ തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ഏട്ടൻ ????