പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

പാർട്ട്‌ 3️⃣ / 3️⃣

 

എന്റേത് മാത്രമായ സ്നേഹത്തിന്നു, 😍😘

 

അപ്പോൾ ഞാൻ നേരെത്തെയുള്ള രണ്ടു കത്തുകളിലൂടെ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു. ✨️ ആ സംഭവിച്ചതൊക്കെയെല്ലാം ഇനി എന്നെ സംബന്ധിച്ച് അടഞ്ഞ അധ്യായങ്ങളാണ്. പിന്നെ ഞാനീ നേരത്തെ പറഞ്ഞതൊന്നും നീ മനസ്സിൽ വെച്ചേക്കരുത് കേട്ടോ. 🤭

 

 

ഭാവിയിൽ ഇനി ഞാനും നീയും മാത്രമേയുള്ളു… നാം മാത്രം.

“ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതാണ് നിന്റെ മുഖമെങ്കിലും, നിന്റെയാ പാൽപുഞ്ചിരിതൂകുന്ന മുഖവും, എന്റെ ഹൃദയത്തെ ആർദ്രമായ് തലോടിയുണർത്തുന്ന നിന്റെ ജീവസാന്നിധ്യവും എന്റെ സ്വപ്നങ്ങളിൽ ഞാൻ കാണുകയും, അനുഭവിച്ചറിയുകയും ചെയ്യുന്നു.

 

എന്താണെന്നറിയില്ല… പ്രണയത്തെ കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷങ്ങളിലും, എന്റെ മനസ്സ് നിന്നെതേടി എന്റെ ഹൃദയത്തിന്റെ താഴ്‌വരയിൽ അലയുന്നു.

 

അതെ… പനിനീർപൂവു പോലെ നനുത്തത്തതും, തീക്കനൽ പോലെ തീഷ്ണവുമായ ഒരു വികാരമാണ് പ്രണയം. വികാരങ്ങളിൽ ഏറ്റവും മനോഹരമായതേത് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, ഞാൻ പറയും അത് നിന്നോടുള്ള പ്രണയമാണെന്ന്.

 

ഇരുളടഞ്ഞ, തണുത്ത രാവുകളിൽ, എന്റെ മരവിച്ച ഹൃദയം ആശ്വാസം കൊള്ളുന്നത്, നീ എനിക്കേകുന്ന പ്രണയത്തിന്റെ താപത്താലാണ്.

 

എനിക്കാവശ്യം കേവലമൊരു കാമുകിയെയല്ല…

ജീവിതത്തിലെ സുഖവും ദുഃഖവും ഒരുമിച്ചു പങ്കിടുന്ന, എന്റെ ചങ്കിനു തുല്യം എന്നോട്, എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു പെൺകുട്ടിയെയാണ്.

 

തളരുമ്പോൾ എന്റെ കൈപിടിക്കാനും, പ്രചോദിപ്പിക്കാനും, വേണ്ടി വന്നാൽ കന്നംതിരിവ് കാണിച്ചാൽ എന്നെ ഗുണദോഷിക്കാനും കഴിവുള്ള ഒരുവളെയാണെനിക്ക് വേണ്ടത്.

 

ഇതെല്ലാം നിനക്ക് നൽകുവാൻ സാധിക്കുമെനിക്കറിയാം…

അതിനാൽ ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു…. എന്റെ പ്രാണന്റെ പാതിയായി മാറുവാൻ നിനക്ക് സമ്മതമാണോ..???

കമിതാക്കളുടെ ഈ സുദിനത്തിൽ നീ സമ്മതം മൂളുമെന്നു ഞാൻ കരുതുന്നു. 🤗

 

ഇല്ലെങ്കിൽ നിന്റെ മൗനം ഞാനങ്ങു സമ്മതമായിട്ടെടുക്കും കേട്ടോടി കുട്ടുസേ…

 

I’m Your Srk. Wanna Be My Kajol 😍

Love you too My Babe.

 

ഉചിതമായ മറുപടി തന്നെ എനിക്ക് തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്…

 

നിന്റെ സ്വന്തം…

 

ഷാരൂഖ് ഖാൻ 💞😉😘

 

അപ്പൊ എല്ലാവർക്കും എന്റെ വക Valentines Day ആശംസകൾ 💖✨️💘

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com