പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

എന്നാലും മറ്റുള്ളവന്മാരെ പോലെ ഞാൻ അവളുടെ പുറകെയൊന്നും പോയില്ല… വെറുതെ ഓരോ പെൺപിള്ളേരുടെ പുറകെ പോയി തല്ലു മേടിക്കാനൊന്നും എന്നെ കിട്ടില്ല അല്ല പിന്നെ.

 

ഈ ക്ലാസ്സിലെ ഉഴപ്പമാരും അതെ പോലെ പഠിപ്പികളും ഒരു പോലെ പെൺ പിള്ളേരോട് സൊള്ളുന്നതൊക്കെ കണ്ട് എനിക്ക് നന്നായി കുരു പൊട്ടി തുടങ്ങി. “നീയൊന്നും അങ്ങനെ സുഖിക്കേണ്ടടാ”…👿

 

ഒരാളും എന്നോട് മിണ്ടുന്നില്ല അത് കൊണ്ട് കുറച്ച് പെൺപിള്ളേരെയെങ്കിലും ചാക്കിലാക്കാൻ ഞാനൊരു സൂത്രം പ്രയോഗിച്ചു. നല്ല കിടുകാച്ചി കവിതകൾ ബുക്കിലെഴുതി പിള്ളേരെ കാണിക്കുക.. 📝

 

അത് വളരെ പെട്ടെന്ന് വിജയകരമായി മാറി. 🔥 എന്റെ കവിതകൾ വായിച്ച പെൺകുട്ടികളിൽ മിക്കവർക്കും അത് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതൊക്കെ നടന്നത് പ്ലസ് വണ്ണിലായിരുന്നു.

 

അങ്ങനെയിരിക്കെ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ ഒരു മാഗസിൻ കോമ്പറ്റിഷൻ നടന്നു. ഓരോ ക്ലാസ്സുകാരും ഓരോ മാഗസിൻ ഉണ്ടാക്കി സബ്‌മിറ്റ് ചെയ്യണം. ബെസ്റ്റ് മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്ന മാഗസിന് പ്രൈസുമുണ്ട്.. അതിന്റെ ഒരുക്കങ്ങളിൽ ക്ലാസ്സ്‌ മുഴുവൻ മുഴുകിയപ്പോഴാണ് ഒരു രസകരമായ കാര്യം ഉണ്ടായത്.

 

ഈ പെൺപിള്ളേർക്ക് എന്റെ കവിതകളെല്ലാം, മാഗസിന് കൊടുക്കാൻ വേണമത്രേ.. അതും അവരുടെ പേരിൽ.

ഞാൻ ആദ്യമത് സമ്മതിച്ചില്ലെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിനു വഴങ്ങി. ഏകദേശം ഒരു 16 കവിതകൾ ഉണ്ടായിരുന്നു അതെല്ലാം തന്നെ കൊടുക്കേണ്ടി വന്നു… പോരാത്തേന്നു, വേറെ എഴുതി കൊടുക്കേണ്ടിയും വന്നു എന്റെ ഗതികേട് 😥

 

അങ്ങനെ അതെല്ലാം കൂടെ മാഗസിനിലേക്ക് ചേർത്തു. അവസാനം ഫലം വന്നപ്പോൾ ഫസ്റ്റ് പ്രൈസ് എന്റെ ക്ലാസിനായിരുന്നു 🔥… അതിന്റെ പിന്നിലെ നെടുംതൂണുകളാകട്ടെ എന്റെ കവിതകളുമായിരുന്നു… പോരേ പൂരം 🥳 ഞാനങനെ ക്ലാസ്സിന്റെ ഹീറോയായി മാറി. 😎

ചുരുക്കി പറഞ്ഞാൽ ഞാൻ ക്ലാസ്സിലെ പെൺപിള്ളേർക്കിടയിൽ എന്റേതന്നെ കവിതകളുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി.ഇതൊക്കെ ഞാൻ വെറുതെ പറഞ്ഞതാണ്  കേട്ടോ.😉

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com