പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

പിന്നീട് അതും പ്ലസ് ടുവും കഴിഞ്ഞു ഞാൻ ഡിഗ്രിക്ക് തരക്കേടില്ലാത്ത ഒരു കിടുക്കാച്ചി കോളേജിൽ ചേർന്നു.. നിനക്കറിയാമോ ആ ടൈമിൽ എന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു… എങ്ങനെയെങ്കിലും ഒരു ലൈൻ സെറ്റാക്കുക എന്നതായിരുന്നു അത്. 🥰

 

എന്ത് മനോഹരമായ നടക്കാത്ത സ്വപ്‍നമായിരുന്നു അത്… 😂 അവിടെയും ഉണ്ടായിരുന്നു അടുത്ത പ്രശ്നം. ഏത് ??? ആ ശങ്കിച്ചു നിൽക്കുന്ന പരിപാടി തന്നെ. ക്ലാസ്സിലെ പെൺപിള്ളേരോട് ഞാൻ നേരാംവണ്ണം സംസാരിച്ചു തുടങ്ങിയത് തന്നെ ഫസ്റ്റ് ഇയർ ക്ലാസും തുടങ്ങി, ഒരു മാസം കഴിഞ്ഞിട്ടായിരുന്നു… എന്നാ ദുരന്തമാണല്ലേ ഞാൻ🥴.

 

ഓരോ തവണയും, രാവിലെ ക്ലാസ്സ്‌റൂം തുറക്കാനായി, കാത്ത് നിൽക്കുമ്പോൾ ഈ ഗേൾസ് എല്ലാവരും സംസാരിച്ചു നിൽക്കുമ്പോൾ. ഞാൻ മാത്രം ഒരു മൂലയ്ക്ക് ഒതുങ്ങി നിൽക്കുമായിരുന്നു. എന്റെ ആ പ്രവർത്തിയൊക്കെ കണ്ട് പിള്ളേർ അന്തംവിട്ട് നോക്കി നിൽക്കും. ആകെ കൂട്ടുള്ളത് , ക്ലാസ്സിൽ ആകെ ബാക്കിയുള്ള ഏഴ്

പയ്യൻസുമാരാട്ടായിരുന്നു.

 

ഇങ്ങനെയൊരു പ്രശ്നമുള്ളപ്പോൾ എനിക്ക് എങ്ങനെയാണ് ഒരു പെൺകുട്ടി വളച്ചെടുത്തു പ്രേമിക്കാൻ സാധിക്കുക…

പോക പോകെ അത് മാറി കിട്ടി.

 

അങ്ങനെ ചെറിയ രീതിയിൽ എന്റേതായ ക്യാമ്പസ്‌ ലൈഫ് എൻജോയ് ചെയ്തോണ്ടിരുന്നപ്പോഴായിരുന്നു, എന്റെ ചങ്ങായിയായ സുബീഷ്, എന്നോട് ഒരു കാര്യം പറയുന്നത്… ക്ലാസ്സിലെ ഒരു മിടുക്കിയും സ്മാർട്ടുമായ ഗൗതമിയെ പ്രൊപ്പോസ് ചെയ്ത് നോക്കാൻ എന്നെ ഉപദെശിച്ചു.😌

കൂട്ടത്തിൽ അവൾ എനിക്ക് മാച്ച് ആയിരിക്കുമെന്ന് അവൻ കൂട്ടിചേർത്തു. സംഭവം എന്താണെന്നു വെച്ചാൽ ഞാൻ ഇത്തരം കാര്യങ്ങൾ ക്ലാസ്സിലെ പയ്യന്മാരുമായി പങ്ക് വെച്ചിരുന്നു.

 

ഇതൊക്കെ കേട്ടതോടെ എന്റെ മനസ്സിൽ ഒരു ആയിരം ലഡ്ഡുവങ്ങ് ഒരുമിച്ചു പൊട്ടി. 💥 അതൊന്നു ശ്രമിച്ചു നോക്കണമല്ലോ എന്ന് വെച്ച് ഞാൻ അവളോട് അടുക്കാൻ ശ്രമിച്ചു. പക്ഷേ എല്ലാം കലങ്ങിപോയി. 😶

 

അവൾക്ക് വേറെ ലൈനോ മറ്റോ ഉണ്ടെന്നു ഇവൻ തന്നെ എന്നെ അറിയിച്ചതോടെ ഞാൻ വെടി തീർന്നു പോയ തോക്കിനെ പോലെയായി. 🔫🥺

 

അങ്ങനെ അതും പോയിക്കിട്ടി… 💔 അല്ലേലും “ഒരു പെൺകുട്ടിയോട് എന്തും നേരിടാനുള്ള സധൈര്യതോടെ, ചങ്കൂറ്റത്തോടെ തന്റെ ഇഷ്ടം തുറന്ന് പറയുന്ന പുരുഷനെ മാത്രമേ അവൾ ഇഷ്ടപ്പെടുകയുള്ളു” എന്ന മഹാസത്യം ഞാൻ അപ്പോഴാണ് മനസിലാക്കുന്നത്. എന്നതായാലും, ആ പറഞ്ഞത് സംഭവിക്കണമെങ്കിൽ എനിക്ക് കുറഞ്ഞത് ഏകദേശം അഞ്ച് വർഷങ്ങൾ ഇനിയും വേണ്ടി വരും എന്നതാണ്. 🤕🤯

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com