പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

പക്ഷേ എന്റെ കഷ്ടകാലത്തിനു സ്കൂളിൽ എന്റെ ക്ലാസ്സിലെ പിള്ളേരൊക്കെ എന്നെകുറിച്ച് ഓരോ അപവാദങ്ങൾ പറഞ്ഞു പരത്തുകയും എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു. 🥴

 

കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ 🤩.

ആള് നമ്മടെ സ്വന്തം റൊമാന്റിക് ഹീറോ ആണല്ലോ ഞാനാകട്ടെ അന്ന് ഇവന്മാരുടെ ഗോസിപ്പുകഥകളിലെ റൊമാന്റിക് ഹീറോ ആണല്ലോ. മാത്രമല്ല എന്നെ കണ്ടാൽ. ഷാരൂഖ് ഖാന്റെ ലുക്ക്‌ ഉണ്ടത്രേ.

 

ആ നല്ലൊരു കാര്യമെങ്കിലും അവന്മാർ എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഹോ….! ⚡️(നീയും വേണോങ്കിൽ എന്നെ ഷാരൂഖ് ഖാനെന്നു വിളിച്ചോ… 🙈)

 

അങ്ങനെയത് പത്താം ക്ലാസ്സ്‌ വരെ കടന്നു പോയി.

ഞാൻ പത്ത് പാസായത്, ഫുൾ A+

മേടിച്ചിട്ടല്ലായിരുന്നു… വെറും ജസ്റ്റ്‌ ഒരു 3A+, 4A ഇതൊക്കെ കിട്ടിയിട്ടാണ് വളരെ പാടുപെട്ട് എങ്ങനെയോ ഞാൻ നാട്ടിൽ തന്നെയുള്ള ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിന് സയൻസ് ബാച്ചിൽ ചേർന്നത്. (ഇതൊന്നും വെച്ച് നീയെന്നെ കളിയാക്കരുത് കേട്ടോ… 🙏🏻🤭)

 

നേരത്തെ ഞാൻ പഠിച്ച സ്കൂളിൽ നിന്നും വളരെയധികം വ്യസ്തമായ അന്തരീക്ഷമുള്ള സ്കൂളായിരുന്നു അത്.

എല്ലായിടത്തും പോലെ മിക്സഡ് ക്ലാസ്സ്‌ ആയിരുന്നു അവിടെ. എല്ലാവരോടും ഞാൻ വളരെ പെട്ടെന്ന് തന്നെ കമ്പനിയായി. പക്ഷേ അപ്പോഴും പെൺകുട്ടികളോട് മിണ്ടാൻ ഒരു shyness ഉണ്ടായിരുന്നു.. ഒരു മടി. 🤫

 

എന്റെയായൊരു കുറവ് നികത്തിയെടുത്ത ഒരു കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക്. എന്റെ ചങ്കത്തി പാത്തു. 🤗 ഞങ്ങളിരുവരും വളരെയധികം കൂട്ടായിരുന്നു. അപ്പോഴേക്കും എന്റെ ആ നാണമൊക്കെ ഒരു വിധം അവൾ മാറ്റിയെടുത്തിരുന്നു.

 

അവിടെയും ഉണ്ടായിരുന്നു എന്നെ ആകർഷിച്ച പെൺകുട്ടികൾ. അതിൽ ഒരാളായിരുന്നു സുമിത്ര… എന്റെ ക്ലാസ്സിലെ ശാലീനസുന്ദരി. പക്ഷേ ക്ലാസ്സിലെ ഒട്ടു മിക്കയുള്ളവന്റെയും കണ്ണുകൾ ഇന്റർവെൽ ടൈമിൽ അവളുടെ പുറകെയായിരുന്നു 🤭. ഈ പയ്യൻസിനെ പോലെ തന്നെ എനിക്കും അവളെ ഇഷ്ടമായിരുന്നു.

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com