പ്രണയത്തെ കുറിച്ച് ഷാരൂഖ് ഖാന്റെ ചില വെളിപ്പെടുത്തലുകൾ.😝💘😎 [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 79

Views : 2570

പാർട്ട്‌ 2️⃣ / 3️⃣

 

എന്റെ പ്രിയപ്പെട്ട പ്രണയിനിക്ക് ✨️💞

 

അപ്പോൾ നിന്നോട് ഞാൻ എന്താണ് പറഞ്ഞു വന്നത്…! എന്റെ ആദ്യത്തെ One Side ലൗവിനെ കുറിച്ചല്ലേ ഞാൻ നിന്നോട് വിശദികരിച്ചത്…!

 

ഇനി ബാക്കി തുടരാം…

 

നാലാം ക്ലാസ്സിനുശേഷം ആമി എന്റെ ജീവിതത്തിൽ നിന്നും പോയതിനു ശേഷം, പിന്നീട് എന്റെ ലൈഫിൽ കുറച്ച് കാലഘട്ടത്തേക്ക് എനിക്ക് പെൺകുട്ടികളുമായി സൗഹൃദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിന് കാരണം അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഞാൻ പഠിച്ചിരുന്ന സ്കൂൾ ആയിരുന്നു… 💞🏫.

 

ചിത്രമെഴുത്ത് തമ്പുരാൻ, രാജാ രവിവർമ്മയുടെ നാമധേയത്തിലുള്ള ആ Aided സ്കൂൾ ബോയ്സിന് മാത്രമുള്ളതായിരുന്നു. തൊട്ടപ്പുറത്തു തന്നെ ഗേൾസിന്റെ സ്കൂളും ഉണ്ടായിരുന്നു.

 

അത് കൊണ്ടാകണം, ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിലെ കോഴികളും, പൂവാലമാരുമെല്ലാം… എന്തിന് ചുരുക്കി പറഞ്ഞാൽ , എന്റെ ക്ലാസ്സിലുള്ള പിള്ളേരൊക്കെ തരം കിട്ടുമ്പോൾ അപ്പുറത്തുള്ള ഗേൾസിലെ പെൺപിള്ളേരെ വളയ്ക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.

 

പക്ഷേ ഞാനോ എന്റെ ചങ്ക് ആദിയോ, ഞങ്ങളിൽ കുറച്ച് പേർ ആരും തന്നെ അത്തരത്തിലുള്ള സാഹസങ്ങൾക്കൊന്നും മുതിർന്നിട്ടില്ല. അത്രയ്ക്കും ഡീസന്റായ പയ്യനായിരുന്നു ഈ ഞാൻ 😜

 

പക്ഷേ അവിടെയും ഒരു ടേൺ ഉണ്ടായിരുന്നു. ആറാം ക്ലാസ്സ്‌ മുതൽ ഞാൻ ട്യൂഷൻ ക്ലാസുകൾക്ക് വേണ്ടി ഒരു പാരലൽ കോളേജിൽ ചേർന്നു. അവിടേം ഉണ്ടായിരുന്നു നിന്നെ പോലെയുള്ള ചെല്ലക്കിളികൾ 🐦❤️. പക്ഷേ അവരോടും ഞാൻ കൂട്ടുകൂടിയതേയില്ല എന്തിന് സംസാരിക്കാറ് അവരോട് പോലുമില്ലായിരുന്നു ഞാൻ.

Recent Stories

The Author

അശ്വിനി കുമാരൻ

8 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഡോണ്ട് വെറി മധുരക്കനി നെജമാ നാൻ ഉന്നെ കൈവിടമാട്ടേ..😜😜

    1. അശ്വിനികുമാരൻ

      😆… 😅

  2. കുമാരാ.. കലക്കി 🤗🤗❤

    1. അശ്വിനി കുമാരൻ

      ഹി ഹി 😅 ഞാൻ ആരാ മോൻ 😝

  3. //കൂട്ടത്തിൽ എനിക്കൊരു പേരും കൂടെ കിട്ടി… ഷാരൂഖ് ഖാൻ //
    അയ്യട നല്ല തള്ള്😂
    Bro, സംഭവം ഏതായാലും കളർ ആയിട്ടുണ്ട് 👌🏻❤️
    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ശരിയെന്ന് തോന്നിയിട്ടുണ്ട്💯Anyway nice 🙌🏻

    1. അശ്വിനി കുമാരൻ

      ഉള്ളതാണെന്ന് ഞാൻ പറഞ്ഞല്ലോ it is not തള്ള്. 😝

  4. അശ്വിനി കുമാരൻ

    തേങ്ക്സ് 🤗😇🥰

  5. കൊള്ളാം കുമാര ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com