നിഴലായ് അരികെ -8 [ചെമ്പരത്തി] 369

 

“അതെനിക്കറിയാലോ…. നിനക്ക് ബോധം ഇല്ലാന്ന്……ഒക്കെ പോട്ടെ ഞാൻ അത് പറയാനല്ല വന്നത്…..”

 

നന്ദൻ കുറച്ചുനേരം നിശബ്ദനായി,അസ്തമയ സൂര്യന്റെ ചെങ്കതിരൊളികൾ വീണു ചുവന്ന സന്ധ്യയിൽ,  ആർത്തലച്ചു ഉയർന്നു, തീരത്തേക്ക് തകർന്നു വീഴുന്ന  തിരകളെ നോക്കി നിന്നു…

പിന്നെ അവളോടായി പറഞ്ഞു.

 

“അമ്മൂ…… എന്റെ വിവാഹം നടക്കുന്നതോടൊപ്പം, നിന്റെയും നടക്കണം എന്നുള്ളത് എന്റെ ഒരു ആഗ്രഹം ആണ്………. ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, നമ്മുടെ ബോബി ഇല്ലേ…… പുള്ളിക്ക് നിന്നെ ഇഷ്ടം ആണ് വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്…”

 

“ഓ…. അപ്പോൾ അതായിരുന്നു മനസിലിരുപ്പ് അല്ലെ???  എനിക്കിഷ്ടമല്ല അയാളെ..”ആര്യ പൊട്ടിത്തെറിച്ചു

 

“അമ്മൂ…….ബോബി വന്നിട്ട്  കുറച്ചു നാൾ ആയിട്ടേ ഉള്ളുവെങ്കിലും, ഞാൻ മനസ്സിലാക്കിയിടത്തോളം അയാൾ നല്ലവനാണ്, ഒരു കോട്ടയംകാരൻ അച്ചായൻ. ഒരേ ജാതി ആണ്, നല്ല സാമ്പത്തികം ഉണ്ട്, കാണാനും തെറ്റില്ല, എന്റെ അറിവിൽ വേറെ ദുശീലങ്ങൾ ഒന്നും ഇല്ല….പിന്നെ നിന്നെക്കഴിഞ്ഞും 7 വയസ് കൂടുതൽ ആണ്…….   അതൊരു വലിയ പ്രശ്നം ആണോ ഇക്കാലത്തു….?? ”

 

“ഓഹോ അപ്പൊ നീ തന്നെ  ഉറപ്പിച്ചോ എല്ലാം…????  പക്ഷെ നന്ദാ ഞാൻ ഒന്നു പറയാം എനിക്കിഷ്ടമല്ല അയാളെ……എന്താണ് അയാളെക്കുറിച്ചു നീ മനസ്സിലാക്കിയത് നന്ദാ???? ഒന്നുമില്ല….. അയാളെ എന്നല്ല ആരെയും കുറിച്ച് ഒന്നും മനസിലാക്കാൻ നിനക്ക് പറ്റിയിട്ടില്ല… പിന്നെ…….  അയാളെ എന്നല്ല ഒരാളെയും നീയെനിക്കു വേണ്ടി ആലോചിക്കേണ്ട……. എനിക്കിഷ്ടമല്ല.. അല്ല… അല്ല…. അല്ല.”

 

അവൾ കയ്യിലിരുന്നു ഉരുകിയ ഐസ്ക്രീം,  ആർത്തലച്ചു പാഞ്ഞു വന്ന തിരയിലേക്ക് വലിച്ചെറിഞ്ഞു… അവളുടെ ശരീരമാകെ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി……അങ്ങിങ്ങായി നിന്ന ആളുകൾ തിരിഞ്ഞു അവരെ നോക്കുന്നുണ്ടായിരുന്നു.

 

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.