നിഴലായ് അരികെ -12 [ചെമ്പരത്തി] 379

ഇവരൊക്കെ  പൊട്ടക്കിണറ്റിൽ ജീവിക്കുന്ന തവളകളെ പോലെ ആണ്….. പണ്ടത്തെ കാലം അല്ല ഇത് എന്ന് പറഞ്ഞു കൊടുക്ക്‌….. ഒരാണും പെണ്ണും ഒരുമിച്ചു നടന്നാൽ അന്നേരം മറ്റെന്തൊക്കെയോ ആണെന്ന്  ചിന്തിക്കുന്ന  കാലം ഒക്കെ മാറി എന്നിവർ അറിഞ്ഞിട്ടില്ല….

നിനക്ക് നിന്റെ ഭർത്താവിന്റെ സ്ഥാനത്തു എന്നെ കാണാൻ കഴിയില്ല എന്ന കാര്യം  ഇവരോട് അങ്ങോട്ട് പറഞ്ഞു കൊടുക്ക്‌ അമ്മൂ….. ”

 

എന്നാൽ തലകുനിച്ചു നിന്ന ആര്യയുടെ ഏങ്ങലിനൊപ്പം കണ്ണിൽ നിന്നു നീര്തുള്ളികൾ അടർന്നു വീണതല്ലാതെ ഒരക്ഷരം പോലും അവൾ മിണ്ടിയില്ല…..

 

നന്ദന് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി…..

 

അവൾക്കരികിലേക്ക് ചെന്ന നന്ദൻ അവളുടെ ചുമലിൽ പിടിച്ചുലച്ചു…..

 

“പറ അമ്മൂ…. ഇവർ കരുതും പോലെ ഒന്നും ഇല്ലന്ന്…… ഇവർ ആലോചിക്കുന്നത് നടക്കില്ലാന്നു……. പറയെടീ….. ഇത് നടന്നാൽ മറ്റുള്ളവർ പറഞ്ഞതെല്ലാം സത്യമാണെന്ന് നമ്മൾ തന്നെ സമ്മതിക്കും പോലെ ആകും…. അത് കൊണ്ട് ഇത് വേണ്ട……… അതിവരോട് നീ തന്നെ പറ അമ്മൂ….. ”

 

ഒരു പൊട്ടിക്കരച്ചിലോടെ നന്ദനെ നോക്കിയ അവൾ അവന്റെ കൈ തട്ടിത്തെറിപ്പിച്ചു പുറത്തേക്കോടി…….

 

അവൻ, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ   ആകെ തകർന്ന് കൈത്തലത്തിൽ തല താങ്ങി സ്റ്റെപ്പിലേക്കു ഇരുന്നു…..

 

രണ്ടു നിമിഷം കഴിഞ്ഞപ്പോൾ എമിലി അവന്റെ അടുത്തേക്ക് വന്നു….

 

“മോനെ ഇത് നടക്കണം….. നിങ്ങളുടെ മനസോ, നിങ്ങളെയോ  ഞങ്ങൾക്ക് മനസിലാകാഞ്ഞിട്ടല്ല… ഞങ്ങൾ എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് നിനക്ക് കുറച്ചു കഴിയുമ്പോൾ മനസിലാകും…….

 

നിങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു എന്ന്….. എനിക്കറിയാം നിനക്ക് അവളെ ഭാര്യയുടെ സ്ഥാനത്തു  കാണാൻ പെട്ടന്ന് കഴിയില്ല എന്ന്…… കുറച്ചു സമയം എടുത്താലും കുഴപ്പമില്ല…… അവളെ എനിക്കറിയാം……. ഞാൻ മനസിലാക്കിചോളാം….. പിന്നെ…. മറ്റുള്ളവർ കരുതുന്നത്…….

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.