നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1554

അവൾ വണ്ടി ഒരു മദർഷിപ്പിന്റെ അടുത്ത് നിർത്തി.. അതിൽ കുറച്ചു പെണ്ണുങ്ങൾ ഉണ്ടായിരുന്നു.. എല്ലാവരും കറുത്ത വേഷം ആണ്..

“റോഷൻ.. പോകാം അല്ലെ..? “

ട്രിനിറ്റി എന്റെ കൈ പിടിച്ചു.. എന്നെ കാത്തിരിക്കുന്ന ആളുകൾ ഭൂമിയിൽ ഉണ്ടായിട്ടും എനിക്ക് സങ്കടം തോന്നി..

ജീവനോടെ ഉണ്ടെങ്കിൽ ഇനിയും വരണം.. ഞാൻ അത് മനസ്സിൽ ഉറപ്പിച്ചു.

“പോകാം…”

അവൾ എന്നെ കൈപിടിച്ച് അകത്തേക്ക് കയറ്റി..

ഞാൻ അകത്തു കയറി വലിയ മദർഷിപ്പിന്റെ മുൻ വശത്തേക്ക് പോയി.. അവിടെ ഇരുന്നു എന്നെ ഒരു സീറ്റിൽ ബന്ധിച്ചു..

“സങ്കടം വേണ്ട.. ഞാൻ ഉണ്ട് കൂടെ… “

ട്രിനിറ്റി എന്റെ നെറ്റിയിൽ ചുംബിച്ചു.. നല്ലൊരു സുരക്ഷിതബോധം തോന്നി അവൾ അത് ചെയ്തപ്പോൾ..

നിമിഷ നേരം കൊണ്ട് മദർഷിപ്‌ വലിയ ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നു പൊങ്ങി..

നമ്മുടെ നാട്ടിലെ പോലെ റോക്കറ്റ് സഹായം ഇല്ലാതെ തന്നെ ഇതിനു അറ്റ്മോസ്ഫിയർ കടന്നു ശൂന്യാകാശത്തേക്ക് കടക്കാൻ കഴിയും.. അതൊരു നിമിഷം ഉയർന്നു നിന്നപ്പോൾ ഞാൻ മെയ്‌വൂൺ ഒന്ന് നോക്കി..

ആകാശത്തേക്ക് നോക്കി നിൽക്കുന്ന പല കണ്ണുകൾ..

“ആക്ടിവെറ്റിങ് ത്രസ്റ്…”

മുൻപിൽ ഇരുന്ന പെണ്ണ് അന്നൗസ് ചെയ്ത ഉടനെ പടക്കം പൊട്ടുന്ന ശബ്ദത്തിൽ മദർഷിപ് മുൻപോട്ട് കുതിച്ചു…

കാടുകളുടെ മുകളിലൂടെ കുതിച്ച ഷിപ് മെല്ലെ മുകളിലേക്ക് ചെരിഞ്ഞു ഒന്ന് കൂടി സ്പീഡ് കൂടി അതി ശക്തം ആയി മുകളിലേക്ക് കുതിച്ചു..

ഗ്രാവിറ്റി നന്നായി വലിക്കുന്നുണ്ട്.. എന്നാൽ അത് അറിയുന്നതിന് മുൻപേ തന്നെ മെയ്‌വൂൺ പുറകിൽ ആയി മറഞ്ഞു… വല്ലാത്ത വേഗത ആണ് ഈ ഷിപ്പ്..

കുറച്ചു നേരം മുൻപോട്ട് പോയപ്പോൾ മുൻപിൽ അന്ന് കണ്ട ചുഴിയുടെ മുകൾ ഭാഗം ..

“എന്ററിങ് ഇൻ ടു ദി വൊം ഹോൾ…”

വേഗം തന്നെ അവൾ എഞ്ചിൻ പ്രവർത്തനം ഒക്കെ നിർത്തി അതിന്റെ ചുഴിയിലെ ഗ്രാവിറ്റിയിലേക്ക് ഷിപ്പിനെ വിട്ടു കൊടുത്തു..
ഒന്ന് വട്ടം കറങ്ങി അതി ശക്തം ആയി അതിന്റെ ഉള്ളിലേക്ക് ഷിപ് വലിച്ചെടുക്കപെട്ടു..

വലിയ ഒരു കിണറിലേക്ക് ഇറങ്ങി പോകുന്നത് പോലെ… തല കറങ്ങി.. ദേഹം വേദനിക്കുന്നു.. എന്നാൽ ആദ്യം വന്നപ്പോൾ തോന്നിയ വേദന ഇല്ല… ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു..

പത്തു മിനിറ്റോളം അതിന്റെ ഉള്ളിൽ കറങ്ങിയ ശേഷം മദർഷിപ് ശൂന്യതയിലേക്ക് എടുത്തു എറിയപ്പെട്ടു.. നമ്മുടെ യൂണിവേഴ്‌സ്…

ചൊവ്വ ഗ്രഹം തിളങ്ങി നിൽക്കുന്നു.. എനിക്ക് വല്ലാത്ത ഒരു സമാധാനം വന്നു.

“ഗോയിങ് ഫോർവേഡ്….”

പറഞ്ഞു തീരലും ചൊവ്വയും കടന്നു ഷിപ് കുതിച്ചു എന്ന് മനസിലായി..

“ലുക്ക് റോഷൻ…”

മുൻപിൽ ഇരുന്നവൾ കൈ ചൂണ്ടി.. ഞാൻ നോക്കി.. ദൂരെ സൂര്യൻ.. വെളിച്ചം അത്ര ശക്തം അല്ല എന്നാലും കണ്ണ് ചിമ്മിപ്പോയി.. നമ്മുടെ സൂര്യനെ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം..

വളരെ ദൂരെ ആണ്..

കുറച്ചു മാറി നീല നിറത്തിൽ തിളങ്ങുന്ന ഭൂമി.. എന്റെ നെഞ്ചു പിടഞ്ഞു.. കണ്ണ് തുടിച്ചു..

എന്റെ പെണ്ണുങ്ങളുടെ അടുത്തേക്കാണല്ലോ പോകുന്നത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് വല്ലാതെ സന്തോഷം വന്നു.. കണ്ണ് നിറഞ്ഞു..

“സന്തോഷം വന്നല്ലോ എന്റെ ചെക്കന്…”

ട്രിനിറ്റി എന്നെ കളിയാക്കിയപ്പോൾ മറ്റുള്ളവർ ചിരിച്ചു..

ദൂരെ പൊട്ടുപോലെ കണ്ട ഭൂമിദേവി വലുതായി വന്നു.. നിമിഷ നേരം കൊണ്ട് തന്നെ അത് വളരെ വലുതായി.. നീല നിറം…
മദർഷിപ് അന്തരീക്ഷത്തിൽ നിന്നു.. നിന്നതായി എനിക്ക് ഫീൽ ചെയ്തു എന്നാലും അത് വളരെ വേഗതയിൽ സഞ്ചരിക്കുകയാകും..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.