നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1554

അവൾ അയാളുടെ വലത്തേ കൈയ്യിൽ പിടിച്ചു ചുറ്റി..

അയാളുടെ തോളിൽ ചവുട്ടിയ ശേഷം വെട്ടിച്ചു ഒരു വലി വലിച്ചു..

റാണയുടെ അലർച്ച മുഴങ്ങുന്നതിന് മുൻപേ കപ്പ പൊട്ടും പോലെ അയാളുടെ കൈ തോളിൽ നിന്നും പൊട്ടി തൂങ്ങി…

അതിനു ശേഷം അവളുടെ ചുരുട്ടിയ മുഷ്ടി അയാളുടെ വായും മൂക്കും ചേർത്ത് ഒരു ചുംബനം കൂടി നടത്തി… അയാൾ ചലനരഹിതൻ ആയി..

അത് കണ്ടു അർച്ചന കണ്ണ് പൊത്തി പിടിച്ചു..എന്നാൽ മീനു അത് നോക്കി രസിച്ചു..

“ഇവനെ നേരിട്ട് നമ്മൾ കൊടുക്കുന്നില്ല ലിസ.. പ്ലാൻ എ തന്നെ മതി..”

ലിസ അത് സമ്മതിച്ചു.. മെറിൻ കൈ പൊക്കി അടുത്തുള്ള പാറക്കൂട്ടത്തിലേക്ക് നോക്കി ഒരു സിഗ്നൽ കാണിച്ചു..

അതിനു ശേഷം ഡിഎ രണ്ടുപേരെയും വലിച്ചു ഗുണ്ടകളുടെ ജീപ്പിൽ ഇട്ടു.. വേദനയും ഇടിയും കിട്ടി ബോധം പോയി കിടന്ന റാണയെ കെട്ടി വരിഞ്ഞു അവരുടെ ഒപ്പം തന്നെ ഇട്ടു..

ചുറ്റിനും ശവശരീരങ്ങൾ കിടന്നിരുന്നു.

***

മൈതാനത്തിന്റെ അടുത്ത മരക്കൂട്ടങ്ങളുടെ ഇടയിൽ ഒരാൾ ഉണ്ടായിരുന്നു.. ഒരു ഉയർന്ന പാറക്കെട്ടിൽ അവൾ കിടക്കുകയായിരുന്നു..

അവൾ കയ്യിൽ ഉണ്ടായിരുന്ന Vektor SS-77 മെഷീൻ ഗൺ അവിടെ വച്ച് എണീറ്റ് നിന്നു..

അതിനു ശേഷം നിലത്തു വച്ച സ്നൈപ്പർ കയ്യിൽ എടുത്തു തോളിൽ തൂക്കി..

ഒന്ന് കൂടി ചുറ്റും നോക്കി.. മെറിൻ ദൂരെ നിന്നും എല്ലാം ഓക്കേ ആണെന്ന് കൈ കാണിക്കുന്നത് അവൾ കണ്ടു.. അവൾ തിരിച്ചു കൈ കാണിച്ചു.. അവൾ മുഖം മറച്ചിരുന്നു.

“ലവ്ഡ് ഇറ്റ്…”

അവൾ അത് സ്വയം പറഞ്ഞ ആ ഗൺ എടുത്തു തിരിഞ്ഞു നടന്നു… കാട്ടിലേക്ക്..

അവിടെ നിർത്തിയിരുന്ന ഹോണ്ട ആഫ്രിക്കൻ ട്വിൻ ബൈക്കിന്റെ അടുത്തെത്തി അവൾ സ്നൈപ്പർ ഓരോ ഭാഗങ്ങൾ ആയി ഊരിമാറ്റി ബാഗിൽ ഇട്ടു..

****

മെയ്‌വൂൺ ഗ്രഹം..

ഒരു പ്രണയ സല്ലാപം കഴിഞ്ഞു കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ഞാനും ട്രിനിറ്റിയും…

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചിരുന്നു… അവളുടെ വാല് എന്റെ ദേഹത്തു ചുറ്റി അവൾ എന്നെ കെട്ടിപിടിച്ചു ചുംബിച്ചു..

“എനിക്ക് നിന്നെ വിടാൻ തോന്നുന്നില്ല റോഷൻ..”

അവൾ എന്റെ മുഖം തഴുകി.. ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

“എന്നാലും പേടിക്കണ്ട.. എനിക്ക് കിട്ടിയ ഭാഗ്യം ആണ് നീ.. എന്നെ സ്നേഹിക്കുന്നത് തന്നെ എന്റെ അതിഭാഗ്യം.. ഞങ്ങളുടെ തലമുറയിലെ കൃതിരിൻ പെണ്ണിന് കിട്ടാത്ത ഭാഗ്യം..”

അവൾ അതും പറഞ്ഞു എന്നെ മുറുക്കി കെട്ടിപിടിച്ചു കിടന്നു..

ഞാനും അവളെ വലിച്ചു കോരി ദേഹത്തേക്ക് ഇട്ടു.. അങ്ങനെ കുറച്ചു നേരം കിടന്ന ശേഷം ഞങ്ങൾ എഴുന്നേറ്റു.. വേഷം മാറി.

ക്വീൻ ഞങ്ങളെ കാണാൻ വന്നിരുന്നു.. ഇന്ന് ഞാൻ പോവുകയാണ്..
മെയ്‌വൂണിനോട് വിട പറയുകയാണ്..

ക്വീൻ, അവൾ അല്പം ഗൗരവത്തിൽ ആയിരുന്നു.. എന്നെ യാത്ര ആക്കാൻ വന്നതാണ്.. പോകാനുള്ള ദിവസം അവൾ ആണ് തീരുമാനിച്ചത്.. രണ്ടു ദിവസം മുൻപേ ആണ്.

ഞാൻ ആരോടും യാത്ര പറഞ്ഞില്ല.. കുട്ടികളെ കെട്ടിപിടിച്ചു ചുംബിച്ചു.. എല്ലാ കുട്ടികളെയും… അവർക്കൊക്കെ എന്നോട് നല്ല സ്നേഹം ആണ്..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.