നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1555

“അർച്ചന.. മോളെ… “

മെറിൻ അർച്ചനയുടെ മുഖം പിടിച്ചു നോക്കി..

അടി കിട്ടി ചുവന്നു ഇരുന്നിരുന്നു.. മെറിൻ വല്ലാത്ത കുറ്റബോധത്തോടെ അവളെ നോക്കി.. മീനു ഇതൊക്കെ വിശ്വസിക്കണമോ വേണ്ടയോ എന്ന അവസ്ഥയിൽ ആയിരുന്നു..

“ചേച്ചി.. കുറ്റബോധം വേണ്ട.. ഞാൻ ഒരു ഡോക്ടർ ആണ്, സഹിച്ചോളാം.. അടിച്ചത് പോട്ടെ…. എന്നാലും അന്യായ ട്വിസ്റ്റ് ആയിപോയി..”

അർച്ചന ചെറിയ ഒരു ചിരിയോടെ മെറിനെ നോക്കി..

“മോളെ.. അവൻ നിന്നെ അടിക്കും എന്നൊന്നും വിചാരിച്ചില്ല.. ഞങ്ങളുടെ ബാക്കപ്പ് നിന്ന ആൾ സിഗ്നൽ തരാൻ അല്പം വൈകി.. അതാണ് അത്ര നേരം സഹിച്ചത്.. “

മെറിൻ അവളുടെ കവിളിൽ തലോടി..

“എന്നാലും പെണ്ണെ… നീ ആള് കൊള്ളാമല്ലോ…”

ലിസ മീനുവിനെ നോക്കി… അവൾ ഒന്ന് ചിരിച്ചു..

“ഒറ്റക്ക് ആയിരുന്നു ചേച്ചി ഞാൻ എന്നും.. എന്റെ മാനം ഇതുവരെ പോകാത്തത് ഞാൻ ഇതുപോലെ ഒക്കെ ആയതുകൊണ്ടാണ്…എന്റെ പഴയ സ്വഭാവം മഹാ അലമ്പ് ആണ്…”

അവൾ പറഞ്ഞതിന് മറുപടി ആയി ലിസ അവളെ കെട്ടിപിടിച്ചു ചുംബിച്ചു…

“അല്ലാ.. അപ്പോൾ നിങ്ങൾ കരച്ചിൽ അഭിനയിച്ചത് ആണോ?”

മീനു അതിശയത്തോടെ ചോദിച്ചു.. അത് കേട്ടപ്പോൾ മെറിൻ ചിരിച്ചു..

“മോളെ.. ഒരു പെണ്ണായ നീ തന്നെ ഇത് ചോദിക്കണോ? വി ക്യാൻ ഇവൻ ഫേക്ക് ആൻ ഓർഗാസം.. ഇസ്ന്റ്‌ ഇറ്റ് ലിസ?”

“ഓ സോറി.. ആം നോട് ഇൻ ഫോർ ദാറ്റ്..”

ലിസ ചിരിച്ചു.. മീനുവും അർച്ചനയും കൂടി ചിരിച്ചു.

“നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ.. പേടിക്കണ്ട.. പുറകിൽ ഒരാൾ ഉണ്ടാകും…”

മെറിൻ അർച്ചനയോട് പറഞ്ഞു..മെറിൻ ആ പിസ്റ്റൾ സീറ്റിന്റെ അടിയിൽ വച്ച് കൊടുത്തു.

അർച്ചന ഡ്രൈവിംഗ് സീറ്റിൽ കയറി.. മീനുവും ഫ്രണ്ടിൽ കയറി..

അവൾ മെറിനെ നോക്കി വണ്ടി മുൻപോട്ട് എടുത്തു..

ഫോർച്യുനർ റോഡിലേക്ക് കയറിയപ്പോൾ പുറകിൽ കറുത്ത ഹോണ്ട ആഫ്രിക്കൻ ട്വിൻ ബൈക്ക് ഉണ്ടായിരുന്നു…

അതൊരു അകലം വിട്ടു അവരുടെ വണ്ടിയുടെ പുറകെ പോയി.. ഒരു മാലാഖയെപ്പോലെ..

മീനുവോ അർച്ചനയോ അത് കണ്ടില്ല..

“എന്താടീ അവിടെ നടന്നത്? അയാൾ ഒരു പോലീസ് കമ്മീഷണർ അല്ലെ? ഇങ്ങനെ ഒക്കെ….”

അർച്ചന വണ്ടി ഓടിച്ചുകൊണ്ടു മീനുവിനെ നോക്കി..

“എല്ലാം തീരുന്നു എന്ന് വിചാരിച്ചു.. “

മീനു അത് പറഞ്ഞപ്പോൾ അർച്ചന അവളുടെ വലത്തേ കൈ മുറുക്കി പിടിച്ചു…

****

ഒരു വണ്ടി മൈതാനത്തേക്ക് കയറി വന്നു.. ഒരു ഫോഴ്സ് ട്രാവലർ ആയിരുന്നു അത്.

അതിൽ നിന്നും നാലുപേർ ഇറങ്ങി അതിൽ ഒരാൾ മെറിന്റെ അടുത്ത് വന്നു..

“മുഹമ്മദ്.. താങ്ക്സ് ഫോർ കമിങ്.. ആ ജീപ്പിൽ ഉണ്ട്.. എടുത്തോളൂ.. ശ്രദ്ധിക്കണം.. ഞങ്ങൾ നാളെ എത്തും… “

“റോജർ ദാറ്റ്.. മാം..”

അയാൾ നടന്നു ചെന്ന് ഡി എയ്‌ഞ്ചൽസിൽ രണ്ടുപേരെയും ഓരോ കയ്യിൽ അവരുടെ അരയിലെ ബെൽറ്റിൽ പിടിച്ചു പൊക്കി എടുത്തു പോകുന്നത് കണ്ടപ്പോൾ ലിസ മെറിനെ നോക്കി..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.