നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1563

മുഴുമിപ്പിക്കുന്നതു മുൻപേ തന്നെ മുഖം അടച്ചു ഒരെണ്ണം കിട്ടി.. വേദനിപ്പിക്കാൻ അല്ല.. മെല്ലെ..

അടിച്ചതും അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു അലറിക്കരഞ്ഞു.. മുഖം നെഞ്ചിൽ അമർത്തി വച്ചതു കൊണ്ട് ശബ്ദം അധികം പുറത്തു വന്നില്ല.. ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു.

കരഞ്ഞോട്ടെ എന്ന് ഞാനും കരുതി… അവളുടെ കറുത്ത തിങ്ങിയ മുടിയിൽ മുഖം ചേർത്ത് ഞാനങ്ങനെ നിന്നു.. അല്പം കഴിഞ്ഞപ്പോൾ കരച്ചിൽ മെല്ലെ ഒതുങ്ങി…

“ആ പെണ്ണുങ്ങൾ.. അവരുടെ ഒപ്പം ആയിരുന്നോ?”

ആഹാ ബെസ്റ്റ്‌.. അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്..
അവളുടെ ആദ്യ ചോദ്യം ഞാൻ വേറെ പെണ്ണുങ്ങളുടെ ഒപ്പം ആയിരുന്നോ എന്നാണ്.. ട്രിനിറ്റിയുമായി കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞാൽ ക്വീൻ കൊല്ലുന്നതിനും മുൻപേ ഇവൾ എന്നെ കൊല്ലും..

അവൾ തല പൊക്കി നോക്കി..

“എന്താ ഇത്ര ചിരി? പറ.. അവരുടെ ഒപ്പം ആയിരുന്നോ?”

ഗൗരവം ആണ്.. അസൂയ മുഴുത്ത സാധനം.. ദേവീ..

“ദേവി കോപത്തിൽ ആണല്ലോ? “

ഞാൻ ചുമ്മാ ഒരു ചൂണ്ട ഇട്ടു നോക്കി.. കവിൾ ചുവന്നു ഒരു ചിരി വന്നത് അവൾ വേഗം മറച്ചു കളഞ്ഞു…

“കണ്ട പെണ്ണുങ്ങളുടെ കൂടെ കിടന്നു വന്നിരിക്കുകയാണ്.. പോ.. “

അവൾ എന്നെ തള്ളിമാറ്റി പോകാൻ നോക്കി.. ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്ത് വച്ച് അവളുടെ അരക്കെട്ടിൽ പിടിച്ചു..

“ഇസ്സ്സ്സ്സ്സ്‌…”

അവൾ അങ്ങനെ പൊങ്ങി കുത്തി.. ഉടനെ ഞാൻ അവളുടെ ചെവിയിൽ ഒരു ചുംബനം കൊടുത്തു കഴുത്തിൽ മെല്ലെ ഒന്ന് കടിച്ചു..

“മ്മ്മ്… ശ്സ്സ്സ്സ്‌…”

അവൾ വിറച്ചുകൊണ്ട് എന്നിലേക്ക് ചാഞ്ഞു.. പെണ്ണ് വഴങ്ങി എന്ന് എനിക്ക് മനസിലായി..

“അവർ എന്നെ കൊണ്ടുപോയത് പരിശീലിപ്പിക്കാൻ ആണ്.. ആരും അറിയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് പറയാത്തത്. നമുക്കും ജീവിക്കണ്ടേ? വേണ്ടേ എന്റെ മീനൂട്ടിക്ക്?”

ഞാൻ മെല്ലെ അവളുടെ കാതിൽ മന്ദ്രിച്ചു..

“എന്താ വിളിച്ചേ?”

“മീനൂട്ടി എന്ന്…?”

“അല്ല. അതിനും മുൻപേ…? “

“എന്റെ മീനൂട്ടി എന്ന്… എന്താ? “

അവൾ മുഖം പൊക്കി എന്റെ കണ്ണിൽ നോക്കി.. കറുത്ത കൃഷ്ണമണികൾ വിടർന്നു നിൽക്കുന്നു.. ഇളം നനവ്.. ചുവന്ന അധരങ്ങൾ വിടർന്ന്… നാണം..

ഞാൻ ചിരിച്ചപ്പോൾ അവൾ നാണത്തോടെ തല താഴ്ത്തി… ഇതൊരു പൂച്ചക്കുട്ടി ആണ്.. ദേഷ്യപ്പെട്ടാൽ നഖം വച്ച് മാന്തുകയും ഒന്ന് സ്നേഹിച്ചാൽ പറ്റിചേരുകയും ചെയ്യുന്ന ഒരു പൂച്ചക്കുട്ടി…

“അതെ.. കണ്ടപ്പോൾ മനസിലായി ക്വീൻ ഒന്നും അല്ല എന്ന്.. തമാശക്ക് ചെയ്തതാ…”

അവൾ എന്റെ താടിയിൽ ഒരു ഉമ്മ തന്നു.. മുറുക്കെ കെട്ടിപിടിച്ചു..

“ഞാനും…”

പുറകിൽ നിന്നും രണ്ടുകൈകൾ കൂടി എന്നെ ചുറ്റിവരിഞ്ഞപ്പോൾ ഞാൻ അവളെയും കൂടെ നടുക്ക് നിർത്തി അമർത്തി കെട്ടിപിടിച്ചു…

അവരുടെ മേനിയുടെ ഇളം ചൂടിൽ ലയിച്ചു ഞാൻ അങ്ങനെ നിന്നു.. സകല ലോകവും മറന്ന്…

****

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.