ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

നീ ഇതെല്ലാം കൊണ്ട് എങ്ങോട്ട് പോവുകയാണ് ???കർണ്ണൻ അവളോട് ചോദിച്ചു …

തോരൻ വെക്കണ്ടേ ….

തോരൻ വയ്ക്കാൻ ആണോ നീ മുറ്റിയ ഇലകൾ പറിച്ചു കൊണ്ടുവന്നത് ????

അതെന്താ ഇതുകൊണ്ട് ഉണ്ടാക്കാൻ പറ്റില്ലേ??? അവൾ വലിയ കാര്യത്തോടുകൂടി ചോദിച്ചു.

നിനക്ക് ഇതിനെപ്പറ്റി ഒന്നും വലിയ പിടിയില്ല അല്ലേ ???എന്നാലും അതൊന്നു സമ്മതിച്ചു തരരുത് …അവൻ അതെ നാണയത്തിൽ മറുപടി കൊടുത്തു .

അത് പെട്ടെന്ന് ഒക്കെ ഇങ്ങനെ പറഞ്ഞാൽ ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടൊക്കെ ആർക്കും ഉണ്ടാകും …..

ശരി അത് പോട്ടെ …ചമ്മന്തിയുടെ കാര്യം എന്തായി ???

അത് തേങ്ങ ചുടാനായി ഇട്ടിട്ടുണ്ട് …അവൾ അടുപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ട്  ആവേശത്തോടെ കൂടി പറഞ്ഞു …

അതും കൂടെ കേട്ട് കർണ്ണന് ചിരിയടക്കാൻ സാധിച്ചില്ല അവൻ വയറും പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി ……

തേങ്ങ കരഞ്ഞതിന്റെ മണം കേട്ടുകൊണ്ടാണ് ലക്ഷ്മി അടുക്കളയിലേക്ക് എത്തിയത്….. അടുക്കളയിലേക്ക് കയറാനായി തുടങ്ങുമ്പോൾ കർണ്ണന്റെ പൊട്ടിച്ചിരിയാണ് അവൾ കേട്ടത് …..അവരുടെ സംസാരത്തെ ശല്യപ്പെടുത്താതെ അവൾ മറഞ്ഞിരുന്നു അത്ഭുതത്തോടെ അവരെ നോക്കി……..

ഇതിനുംവേണ്ടി ഇവിടെ ചിരിക്കാൻ എന്തിരിക്കുന്നു????? താനല്ലേ പറഞ്ഞത് ചുട്ടരച്ച ചമ്മന്തി വേണമെന്ന് ….കർണന്റെ ചിരി കണ്ടു ദേഷ്യത്തോടെ വൈഗ ചോദിച്ചു….

നീയത് ചുട്ടതാണോ… കരിച്ചതാണോ…. എടീ മണ്ണെണ്ണ കോരി ഒഴിച്ചാണോ തേങ്ങ ചുടുന്നത് ???????

………അല്ലല്ലേ ……വൈഗ നിന്ന് പരുങ്ങി….

നീ പാചകത്തിൽ മൊത്തത്തിൽ ഒരു തോൽവിയാണ് അല്ലേ വൈഗ???? കർണ്ണൻ ചിരിച്ചുകൊണ്ട് ചോദിച്ചു …നീ പിന്നെ എന്ത് വിശ്വാസത്തിലാണ് ഇങ്ങോട്ടേക്ക് വന്നത്… സഹായിക്കാനായി നിർത്തിയിരുന്ന ആളെയും നീ പറഞ്ഞയച്ചു ……

അത് പിന്നെ അത്യാവശ്യം കഞ്ഞിയും ചോറും കൂട്ടാനും ഒക്കെ ഉണ്ടാക്കാൻ ഇവിടേക്ക് വരുന്നതിന് മുൻപ് ഞാൻ അമ്മായിയുടെ അടുത്ത് ഒന്ന് പഠിച്ചു….. മാത്രമല്ല ഇനി സ്പെഷ്യൽ വല്ലതും പറയുകയാണെങ്കിൽ ഓൺലൈൻ ആയിട്ട് വരുത്താം എന്ന് വിചാരിച്ചു …പക്ഷേ താൻ ഇങ്ങനെ ഒരിടത്തും കിട്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ ….അവൾ നിഷ്കളങ്കതയോടെ പറഞ്ഞു .

വാ ഞാൻ പഠിപ്പിക്കാം …..അവൻ വളരെ ഹൃദ്യമായി അവളെ സ്വാഗതം ചെയ്തു. അവൻറെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവൾക്ക് ആയില്ല …അവൾ അടുക്കളയിൽ കിടന്ന് ചെയർ എടുത്ത് വർക്ക് ഏരിയയിലേക്ക് ഇട്ടു അവനെ അതിൽ പിടിച്ചിരുത്തി …അവൻ അവിടിരുന്നു കൊണ്ട് അവൾക്ക് വേണ്ടെന്ന നിർദ്ദേശങ്ങൾ നൽകി ….അതനുസരിച്ച് അവൾ ഓരോന്നായി ചെയ്തു തുടങ്ങി…

ഇതൊക്കെ കണ്ടു ലക്ഷ്മി വണ്ടർ അടിച്ച് നിന്നുപോയി ..ഇതിപ്പോ ഇവരല്ലേ ഇങ്ങേരെ വെടിവെച്ചത് ???അതോ വേറെ ആരെയെങ്കിലെയും വെച്ച വെടി മാറിക്കൊണ്ടതാണോ?? ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ?? കണ്ടില്ലേ രണ്ടും ചിരിച്ചു കളിച്ചു സംസാരിച്ചു നിൽക്കുന്നത് …കണ്ടാൽ തോന്നും കെട്ടിയോനും കെട്ടിയോളും ആണെന്ന്…..

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.