ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

വന്നു മോനെ ബോൾ എൻറെ കോർട്ടിൽ… കർണ്ണന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…. കഞ്ഞിയോടൊപ്പം ചുട്ടരച്ച ചമ്മന്തി… കനലിൽ ചുട്ട പപ്പടം ….പിന്നെ തൊടിയിൽ ചേമ്പിൻ താള് നിൽപ്പുണ്ട് അതും ചെറുപയറും ഇട്ടൊരു തോരൻ അത്രയും മതി ….കർണ്ണൻ പറഞ്ഞു .

വണ്ടർഫുൾ ….സൊമാറ്റോയുടെയോ സ്വിഗ്ഗിയുടെയോ ആവനാഴിയിൽ പോലും ഇല്ലാത്ത അസ്ത്രങ്ങളാണ് കർണ്ണൻ ഓർഡർ ചെയ്തിരിക്കുന്നത്….. വൈഗയുടെ കോൺഫിഡൻസ് നൂറാം നിലയിൽ നിന്നും അണ്ടർ ഗ്രൗണ്ട് ഫ്ലോറിൽ വരെ എത്തി…. അവൾ നിന്ന് വിയർത്തു പക്ഷേ അത് മുഖത്ത് വരാത്ത രീതിയിൽ ഒരു ചിരിയും ഫിറ്റ് ചെയ്തു പുറത്തേക്ക് ഇറങ്ങി ….

ദൈവമേ ഞാനിതെല്ലാം എങ്ങനെ ഉണ്ടാക്കാനാ???? ഒരാവേശത്തിന് ചോദിച്ചും പോയി…. ഉച്ചയ്ക്ക് വന്നിരിക്കുമ്പോൾ കഞ്ഞിയുടെ കൂടെ വല്ല അച്ചാറോ പപ്പടമോ കൊടുത്താൽ മതിയായിരുന്നു …..ഇതിപ്പം വെറുതെയിരുന്ന പട്ടിയെ ചൊറിഞ്ഞു കടി വേടിച്ച അവസ്ഥ ആയല്ലോ ….പിന്നെ യൂട്യൂബ് ഉണ്ട് എന്നൊരു ആശ്വാസത്തിൽ അവൾ അടുക്കളയിലേക്ക് പോയി….

യൂട്യൂബ് എടുത്തപ്പോഴാണ് അടുത്ത പണി തേങ്ങ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കുന്ന വിധം ഉണ്ട് …പക്ഷേ തേങ്ങ എങ്ങനെ ചൂടും എന്നുള്ള കാര്യത്തെപ്പറ്റി എവിടെയും പരാമർശമില്ല…. ചേമ്പിൻ താളിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട,,,, ആ സാധനം എങ്ങനെ ഇരിക്കുമെന്ന്,,,, അതിൻറെ മലയാളം എന്തെന്ന് ,,ഒന്നും വൈഗക്ക് ഒരു നിശ്ചയവും ഇല്ല ….ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി ഒരു തേങ്ങ എടുത്തു ….അപ്പോൾ അടുത്ത പ്രശ്നം ഇതെങ്ങനെ പൊട്ടിക്കും ….ഇതിൽ നിന്ന് എങ്ങനെ തേങ്ങ പുറത്തെടുക്കും…. മൊത്തത്തിൽ കൺഫ്യൂഷൻ ….

തേങ്ങയും കൊണ്ട് അടുക്കളയുടെ വാതിൽ തുറന്നു നിൽക്കുമ്പോൾ അകലെയായി മേഘനും അർജുനനും നിൽക്കുന്നത് കണ്ടു….. അവരുടെ അടുത്ത് കൊണ്ടുപോയാൽ അവർ ചവിട്ടി പൊട്ടിച്ചു തരുമായിരിക്കും ….പക്ഷേ എങ്ങനെ പോകും കണ്ടാൽ തന്നെ പേടിയാകും…. ആ വഴിയും ഏറെക്കുറെ അടഞ്ഞു…. അപ്പോഴാണ് അവരുടെ രണ്ടാം പാപ്പാൻ ആ വഴി വന്നത് വൈഗ അയാളോട് സഹായം ചോദിച്ചു ,,,അയാൾ സന്തോഷപൂർവ്വം തേങ്ങ പൊട്ടിച്ച് ഉള്ളിൽ നിന്നും തേങ്ങ കഴത്തിയെടുത്ത് നൽകി …

ഇനി നാളെയും ഇത് വേണമെങ്കിലോ????? അവൾ ഒന്ന് രണ്ട് തേങ്ങ കൂടി അയാളെ കൊണ്ട് അങ്ങനെ ചെയ്തു വാങ്ങിച്ചു…. പുള്ളിക്കും സംശയമില്ലാതെ ഇല്ല…ഇതെല്ലാം കൂടി എന്ത് ചെയ്യാനാ എന്ന്….  പക്ഷേ അവൾ ബെൻസിൽ ഒക്കെ വന്നിറങ്ങുന്നത് അയാൾ കണ്ടിരുന്നു …വലിയ ആരെങ്കിലും ആയിരിക്കും എന്ന് തോന്നലിലാണ് അവൾ പറഞ്ഞതെല്ലാം അയാൾ ചെയ്തു കൊടുത്തത് …..

അപ്പോൾ ഇനി ഇത് ചൂടണം അത് സിമ്പിൾ അല്ലേ …അവൾ വർക്ക് ഏരിയയിൽ ഉണ്ടായിരുന്ന അടുപ്പിനകത്തേക്ക് മുറിച്ചുവെച്ച ഒരു തേങ്ങയുടെ പൂളുകൾ അടുക്കിവെച്ച് അതിനു മുകളിലേക്ക് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു …അപ്പോൾ ഇത് ഇവിടെ ഇരുന്ന് ചുടട്ടെ …ഇനി ചേമ്പ് പറിക്കണം… അതിനി എവിടാന്ന് വെച്ചിട്ടാണ്??? അവൾ മെല്ലെ തൊടിയിലേക്ക് ഇറങ്ങി ..ഇറങ്ങുന്നതിനു മുൻപായി ഗൂഗിൾ ഇമേജിൽ നിന്നും ചേമ്പിന്റെ തണ്ടിന്റെ പടം എടുത്ത് ഫോണിൽ പിടിച്ചിരുന്നു ….

എന്തോ കരിയുന്ന മണം കേട്ടിട്ടാണ് കർണ്ണൻ കണ്ണു തുറന്നത് …അതെ എന്തോ കരിയുന്നുണ്ട്… അവൻ  വാക്കറിന്റെ സഹായത്തോടെ അടുക്കളയിലേക്ക് എത്തി ….നോക്കിയപ്പോൾ അടുപ്പിൽ എന്തോ കരഞ്ഞു കരിക്കട്ട മാതിരി ആയി കിടപ്പുണ്ട്…. ഇവൾ ഇത് എവിടെ പോയി? അതും പറഞ്ഞു വർക്കേരിയയുടെ സൈഡിലേക്ക് ഇറങ്ങി നോക്കി …എന്തോ തിരഞ്ഞു നടക്കുന്ന വൈഗയെ അവൻ കണ്ടു ….ഏതിന്റെയൊക്കെയോ ഇലകൾ പിച്ചി തന്റെ മൊബൈലിലെ പടവുമായി കമ്പയർ ചെയ്തു നോക്കുന്നുണ്ട് കക്ഷി….. കർണ്ണന് ഒറ്റനോട്ടത്തിൽ തന്നെ കാര്യം മനസ്സിലായി …..ചേമ്പിൻതാൾ തിരയുകയാണ് …..കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് തനിക്ക് വേണ്ടി തന്റെ തൊടിയിൽ കിടന്നു കഷ്ടപ്പെടുന്നത് ……അവന് ഒരേ സമയം സന്തോഷവും സങ്കടവും വന്നു ….അവളുടെ കഷ്ടപ്പാട് ഓർത്ത് സങ്കടവും… തനിക്ക് വേണ്ടിയാണല്ലോ എന്ന സന്തോഷവും….

ഒടുവിൽ അവൾ ചേമ്പിൻ താള് കണ്ടുപിടിച്ചു… ഒരു വളർന്നു നിന്ന ചേമ്പിന്റെ മുഴുവൻ ഇലകളും ചെത്തികൊണ്ട് അവൾ അവൻറെ അടുത്തേക്ക് നടന്നു വന്നു…

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.