ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

ആ സമയം നകുൽ ജി എമ്മിന്റെ അടുത്ത് വന്ന് അയാളുടെ തോളിൽ കൈവച്ചു കൊണ്ടു പറഞ്ഞു..

ഡാഡി ,,ഇന്നല്ലെങ്കിൽ നാളെ അവളെ ഞാൻ സ്വന്തമാക്കും അതോടെ അവളുടെ പോർട്ടും,,, ബിസിനസും ,,പണവും എല്ലാം നമുക്ക് സ്വന്തം ….പറയുന്നതിനോടൊപ്പം അർജുനെ നോക്കി ഒന്ന് പുച്ഛിക്കാനും അവൻ മറന്നില്ല .

എന്നാൽ സഭാപതിയുടെ ഉള്ളിൽ ഭയം വന്നു നിറഞ്ഞു ..നകുലിനെ പോലെയല്ല അർജുൻ. പല പെണ്ണുങ്ങൾ അവൻറെ ജീവിതത്തിൽ വന്നു പോയെങ്കിലും ….അവൻ നെഞ്ചേറ്റുന്ന ഒരേയൊരു പെണ്ണേ ഉള്ളൂ ….ദക്ഷ …….അവളുടെ കാര്യത്തിൽ അവൻ സ്വാർത്ഥനാണ് .അർജുന്റെ മുന്നിൽ ഒരു നിമിഷം പോലും നകുലിന് പിടിച്ചുനിൽക്കാനാവില്ല.. അവൻറെ കവചം അവൻറെ ഡാഡിയാണ് ….ജി എം…. പക്ഷേ അയാൾ അർജുന് എതിരായാൽ തന്റെ നിലനിൽപ്പും പരുങ്ങലിലാവും …സഭാപതി ചിന്തിച്ചു .

എന്നെ ഏൽപ്പിച്ച ദൗത്യം ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട് ….സാധനങ്ങൾ നമ്മുടെ ഗോഡൗണിൽ ഭദ്രമാണ് ….ബാക്കിയുള്ള കാര്യങ്ങൾ എനിക്കറിയില്ല എന്നോടാരും പറഞ്ഞിട്ടുമില്ല അതിന് ഉത്തരം പറയേണ്ട ബാധ്യതയും എനിക്കില്ല ..

അർജുൻ ജി എമ്മിന്റെ മുഖത്തുനോക്കി തന്നെ പറഞ്ഞു …

ജിഎം അടക്കം അവിടെനിന്ന എല്ലാവരും ഒരു നിമിഷം ഞെട്ടി…. അവൻറെ വാക്കിലെ മൂർച്ച തിരിച്ചറിഞ്ഞ് ജി എം തൻറെ സ്വരം മയപ്പെടുത്തി…. തൻറെ ആവനാഴിയിലെ ശക്തിയേറിയ അസ്ത്രങ്ങളിൽ ഒന്നാണ് അർജുൻ …അവനെ പിണക്കാൻ പാടില്ല.

ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല അർജുൻ ….ഈ നായ്ക്കളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിന്നോടാകുമ്പോൾ അതിനു വേണ്ടുന്ന മറുപടി നീ നൽകുമെന്ന വിശ്വാസം…. അതുകൊണ്ടാണ് നീ വിഷമിക്കേണ്ട ….ജി എം അർജ്ജുനെ സമാധാനിപ്പിച്ചു .

അതുകൊണ്ട് നകുലിന് ദേഷ്യം ഇരമ്പി വന്നു.. അവൻ മുഖം വെട്ടിച്ച് അടുത്തുള്ള മിനി ബാറിലേക്ക് പോയി ..സഭാപതി മെല്ലെ നകുലിന്റെ പിന്നാലെ പോയി ..

ചെന്ന ഉടനെ നകുൽ ഒരു കുപ്പി പൊട്ടിച്ച് അടി തുടങ്ങി …

അപ്പോൾ നീ വൈഗയെ വിട്ടോ?? സഭാപതി അവനോട് ആയി തിരക്കി …

അവളെ വിടാനോ …ഒരിക്കലുമില്ല …

……അപ്പോൾ ദക്ഷ ?????

എന്താ സഭാപതി അങ്കിളേ ….ഒരു രാജാവിന് രണ്ട് പട്ടമഹിഷിമാർ പാടില്ലേ ???

എനിക്ക് അവർ രണ്ടുപേരെയും വേണം… വൈഗയേയും ദക്ഷയെയും… ഒരുവൾ കാന്താരി ആണെങ്കിൽ മറ്റവൾ മധുരക്കരിമ്പാണ് …എനിക്കവരെ മാറിമാറി ആസ്വദിക്കണം …അവൻ സഭാപതിയോട് ആയി പറഞ്ഞു .

അവന്റെയൊരു കാന്താരിയും കരിമ്പും… ഒരുവൾ വെട്ടുകത്തി ആണെങ്കിൽ മറ്റവൾ ഇരുതല മൂർച്ചയുള്ള കോടാലിയാണ്.. ആ കോടാലിയെ പ്രേമിക്കുന്നവൻ ആണെങ്കിലോ ഒന്നാന്തരം ഒരു വാർ ഹാമറും അയാൾ അർജുനെ നോക്കി മനസ്സിൽ ഓർത്തു….. ആയുസ്സ് എത്താതെ മരിക്കാനാണ് നകുലെ നിൻറെ വിധി.. സഭാപതി ജാക്ക് ഡാനിയൽസ് ഓൺ ദി റോക്സ് എടുത്ത് ചുണ്ടോട് ചേർത്തു..

ഇതേ സമയം അവർക്ക് എന്ത് തിരിച്ചടി കൊടുക്കാം എന്നതിനെപ്പറ്റി ആലോചിക്കുകയായിരുന്നു ജി എം അർജുനാകട്ടെ എങ്ങനെ ദക്ഷയെ ഇതിൽനിന്ന് ഒഴിവാക്കാം എന്നതിനെപ്പറ്റിയും… അർജുൻ തന്നെ അതിനൊരു വഴിയും കണ്ടെത്തി …

ദക്ഷയ്ക് പോർട്ടിനോട് ചേർന്ന് ഒരു ഗോഡൗൺ ഉണ്ട് അവിടെ നിറയെ ചരക്ക് വരുന്ന സമയം നോക്കി നമുക്ക് കത്തിക്കാം… അവൻ ജിഎം നോട് ആയി പറഞ്ഞു .

എൻറെ കോടികൾക്ക് പകരം അവളുടെ ഒരു ഗോഡൗണോ ??അതുപോരാ അവൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരു ശിക്ഷ തന്നെ അവൾക്ക് നൽകണം …

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.