ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 593

Views : 53909

അച്ഛാ വൈഗയുടെ കാറിൽ അവളുടെ പിസ്റ്റൽ ഉണ്ട്…. അവളുടെ ഒരു സ്വഭാവത്തിന് ഒന്നു പറഞ്ഞു രണ്ടിന് അവൾ അതെടുത്ത് വച്ച് പൊട്ടിക്കും… അച്ഛൻ പറഞ്ഞത് വെച്ച് കർണ്ണനും ഒട്ടും മോശമാകാൻ വഴിയില്ല… എന്തും സംഭവിക്കാം ….

ഭദ്രനും ആധിയായി ഉടൻതന്നെ അവരിരുവരും അമറിന്റെ ജീപ്പ് കോമ്പസും എടുത്ത് വൈഗക്ക് പിന്നാലെ പോയി…

രാമപുരത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് അത്യാവശ്യം നല്ല വീതിയുണ്ട്… അവിടെ റോഡിന് ഒരു സൈഡിലായി അഞ്ച് ലോറികൾ അടുത്തടുത്തായി നിർത്തിയിട്ടിരിക്കുന്നു… അതിനു മുന്നിൽ മറ്റൊരു ലോറി കുറുക്ക് നിർത്തിയിട്ടുണ്ട്.. ഫ്രണ്ടിൽ ഒരു ജീപ്പും അതിനു മുന്നിലായി അവശരായി കുറച്ച് ആളുകളും കിടപ്പുണ്ട്.

തടിലോറിക്ക് എസ്കോർട്ട് വന്ന ഗുണ്ടകളാണ് …കർണ്ണൻ അവരെയെല്ലാം അടിച്ചു ചുരുട്ടി ഇട്ടിരിക്കുകയാണ്…..

സ്വല്പം മാറി തൻറെ ബുള്ളറ്റ് ഡെസേർട്ട് സ്റ്റോമ് , സെൻട്രൽ സ്റ്റാൻഡ് ഇട്ട് അതിനു മുകളിലായി കയറിയിരുന്ന് തൻറെ സിഗ്നേച്ചർ ചുരുട്ട് വലിക്കുകയാണ് കർണ്ണൻ…. ചുറ്റും കുറച്ചുപേർ കൂടിയിട്ടുണ്ട് ദേവലോകത്തെ അനന്തനായുള്ള വെയ്റ്റിംഗ് ആണ്….. ചുറ്റും കൂടിയവരാകട്ടെ ഇന്ന് അനന്തന് എത്ര അടി കിട്ടും എന്ന കണക്കെടുപ്പിലും…

അപ്പോഴാണ് ഒരു കാർ വന്ന് യൂടേൺ അടിച്ച് ഗുണ്ടകൾ കടക്കുന്ന ജീപ്പിന് അരികിൽ ആയി നിർത്തിയത്… അതിൽ നിന്നും വൈഗ പുറത്തേക്ക് ഇറങ്ങി…. ആദ്യം അവരുടെ കണ്ണ് പോയത് ജീപ്പിലും , അതിന് ചുറ്റും അവശരായിരിക്കുന്ന ആളുകളിലും ആണ്…. അവരെ അവൾ പുച്ഛത്തോടെ നോക്കി ..ശേഷം തന്റെ കാറിനു മുന്നിലായി വന്നു ബോണറ്റിൽ കൈകെട്ടി ചാരിനിന്നു..

കർണ്ണൻ അവളുടെ ഓരോ ചലനങ്ങളും മനസ്സുകൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു. താൻ കാണാൻ കൊതിച്ച തന്റെ പെണ്ണ് തന്റെ മുന്നിൽ വന്നു നിൽക്കുന്നു… അവൻ ആ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു…. അവളുടെ കൈ കെട്ടിയുള്ള ആ നിൽപ്പിന് തന്നെ ഒരു പ്രത്യേക ചന്തമാണ് …അവൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങി അവൾ നിൽക്കുന്ന പോലെ തന്നെ തൻറെ ബുള്ളറ്റിൽ ചാരി കൈകൾ പിണച്ചു കെട്ടി  മുഖത്തോട് മുഖം നോക്കി നിന്നു….

തടി വാങ്ങാൻ കാശില്ലെങ്കിൽ മറ്റുള്ളവർ വാങ്ങിക്കൊണ്ടുവരുന്ന മുതൽ തട്ടിയെടുക്കാനല്ല നോക്കേണ്ടത് …മില്ലഅടച്ച് വീട്ടിൽ പോയിരിക്കണം …അതാണ് അന്തസ്സ്..

വൈഗ അവന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു ..

അതെങ്ങനെ ശരിയാവും മിസ്സ് …?????അവൻ പേരറിയാതെ വൈഗയെത്തന്നെ നോക്കി….

വൈഗ…. വൈഗ ഭദ്രൻ…… അവൾ പറഞ്ഞു.

വൈഗ കർണ്ണൻ…. അതാടീ പെണ്ണേ നിനക്ക് ചേരുന്നത് …നിൻറെ പേര് ഞാൻ അങ്ങനെ മാറ്റിയിരിക്കും …അവൻ ചിരിയോടെ മനസ്സിൽ പറഞ്ഞു.

അപ്പോൾ മിസ്സ് വൈഗാഭദ്രൻ ….ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ , ഞാൻ എൻറെ മില്ലിലേക്ക് കരാർ ഉറപ്പിച്ച തടി കള്ളും കാശും കൊടുത്തു ഉടായിപ്പിൽ തട്ടിയെടുത്ത ദേവലോകത്തെ അനന്തൻ തമ്പുരാൻറെ അത്ര അന്തസ്സ് എനിക്കില്ല….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും 😍

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    💖

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് 🥲

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് 😐

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com