ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

Views : 54009

നിശബ്ദത വീണ്ടും അവരുടെ ഇടയിലേക്ക് കടന്നു വന്നു… മുഖത്തോട് മുഖം നോക്കി അവർ അങ്ങനെ നിന്നു.. കർണ്ണൻറെ ചുണ്ടിലെ പുഞ്ചിരി മാത്രം മായാതെ നിന്നു..

നിങ്ങൾ നിങ്ങളെന്തിനാ ഇങ്ങനെ എന്നെ നോക്കി ചിരിക്കുന്നത് ???ഒടുവിൽ ക്ഷമ കെട്ട് വൈഗ കർണ്ണനോട് ചോദിച്ചു….

” എനിക്കിഷ്ടം ഉണ്ടായിട്ട് “……ഒട്ടും താമസിക്കാതെ കർണൻ ചുണ്ട് കൂർപ്പിച്ച് പറഞ്ഞു ……

വൈഗ കരുതിയത് അവൻ തന്നെ കളിയാക്കുകയാണ് എന്നാണ് ….അത് കേട്ട് ചെറിയൊരു ദേഷ്യത്തോടെ അവൾ പിന്തിരിഞ്ഞു പുറത്തേക്കിറങ്ങി പോയി…… പക്ഷേ കർണ്ണൻ അത് മനസ്സിൽ തട്ടി പറഞ്ഞതാണ് ……

“അതെ അവന് അവളെ ഇഷ്ടമാണ്”

ഒടിഞ്ഞു മടങ്ങി കട്ടിലിൽ കിടന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല ……..ഇഷ്ടം ആയിട്ടാണ് അത്രേ….. തിരികെ തറവാട്ടിൽ എത്തിയ വൈഗ തന്റെ റൂമിലിരുന്ന് പിറുപിറുക്കുകയാണ്……

നീ എന്താണ് ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നത് ???അങ്ങോട്ടേക്ക് കയറിവന്ന അമർനാഥ് ചോദിച്ചു.

ഒന്നുമില്ല ..അച്ഛൻ വന്നോ??

ഇതുവരെ എത്തിയിട്ടില്ല ..ഇനി വരുമെന്ന് തോന്നുന്നില്ല ..ഹോസ്പിറ്റലിൽ തന്നെ നിൽക്കാൻ ആയിരിക്കും ഉദ്ദേശം… ആട്ടെ നീ പോയിട്ട് എന്തായി?? ആരും കാണാതെ എങ്ങനെ അകത്തു കയറി ??

ഇതിലും സെക്യൂരിറ്റി ഉള്ള സ്ഥലങ്ങളിൽ ഒരു പൂച്ചക്കുഞ്ഞുപോലും അറിയാതെ കയറിയിട്ടുണ്ട് ഈ വൈഗ ….അപ്പോഴാണ് ഒരു തൂക്കടാ ഹോസ്പിറ്റൽ …വൈഗ പുച്ഛിച്ചു .

ശരി.. നീ കർണ്ണനെ കണ്ടിട്ട് എന്തുണ്ടായി.. അതു പറ ??

അവൾ അവരുടെ ഇടയിൽ നടന്ന കാര്യങ്ങളെല്ലാം അമറിനോട് പറഞ്ഞുകൊണ്ടിരുന്നു..

എന്നിട്ട് അവസാനം അയാളുടെ ഒരു ചിരിയും ..ചോദിച്ചപ്പോൾ ..

“എനിക്ക് ഇഷ്ടം ഉണ്ടായിട്ടാണ്” ആണത്രേ. കിടപ്പിലായിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല .വൈഗ പറഞ്ഞു നിർത്തി..

അമർനാഥ് തന്റെ ചാരുകസേരയിലേക്ക് ചാരിയിരുന്നു ശേഷം താടിയിൽ ചൂണ്ടുവിരൽ കൊണ്ട് തട്ടിക്കൊണ്ടു പറഞ്ഞു …വൈഗ ഒരുപക്ഷേ കർണ്ണൻ സീരിയസ് ആയിട്ട് പറഞ്ഞതാണെങ്കിലോ???

………….എന്ത്????

Recent Stories

The Author

പ്രിൻസ് വ്ളാഡ്

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും 😍

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    💖

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് 🥲

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് 😐

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com