ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

സത്യം പറ നിങ്ങളുടെ ഉദ്ദേശം എന്താ??? എൻറെ ഏട്ടനെ ഇനിയും ദ്രോഹിക്കാൻ ആണോ ???

നീ വിശ്വസിച്ചാലും ഇല്ലെങ്കിലും  എനിക്ക് കർണ്ണനെ ദ്രോഹിക്കണമെന്ന് ഉദ്ദേശം അന്നും ഇന്നും ഇല്ല ….സംഭവിച്ചു പോയത് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്…. ആ തെറ്റ് തിരുത്താൻ എനിക്ക് ഇതേ മാർഗമുള്ളൂ…. അതുകൊണ്ട് ഞാൻ അയാൾ പൂർവ്വ സ്ഥിതിയിലാകുന്നത് വരെ ഇവിടെ കാണും… എന്നെ ഒരു വേലക്കാരിയായി കണ്ടാൽ മതി .

ലക്ഷ്മി കൂടുതലൊന്നും പറയാതെ തൻറെ മുറിയിലേക്ക് പോയി ….വൈഗ അടുക്കളയിൽ നിന്നും കർണന്റെ റൂമിലേക്കും…

റൂമിലെത്തിയ കർണ്ണൻ തന്റെ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു കുറെനാൾ കഴിഞ്ഞാണ് വൈഗയെ കാണുന്നത്…. അതിൻറെ സന്തോഷം അവൻറെ മുഖത്ത് തെളിഞ്ഞുനിന്നു ….രണ്ടുമൂന്നു ദിവസമായി അവൻറെ മുഖത്ത് നഷ്ടപ്പെട്ട ആ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു…. മിഴികൾ ഉയർത്തി ഒരു ചെറുപുഞ്ചിരിയോടെ അവളെ ഓർത്ത്  കട്ടിലിൽ ചാരിയിരുന്നു.

അപ്പോഴാണ് വൈഗ അങ്ങോട്ടേക്ക് എത്തിയത് ….

ഇയാൾക്ക് എപ്പോഴും ഇതുതന്നെയാണോ പണി …അവൻറെ മുഖത്തെ പുഞ്ചിരിയും മുകളിലേക്ക് നോക്കിയുള്ള അലസമായി ഇരിപ്പും കണ്ടു വൈഗ ചിന്തിച്ചു… അവൾ വാതിൽക്കൽ നിന്നും ചുമച്ച് അവൻറെ ശ്രദ്ധ തിരിച്ചു…

വരണം മിസ് വൈഗ ഭദ്രൻ ….. ദേവലോകം കൊട്ടാരത്തിൽ നിന്നും കർണ്ണന്റെ ഈ എളിയ കുടിലിലേക്ക് സ്വാഗതം… അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

വൈഗക്ക് ചെറിയതോതിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു….

അവൾ തലയുയർത്തി നാല് പാടും ഒന്ന് നോക്കി ….

അത് കണ്ടു കർണ്ണൻ …എന്താണ് നോക്കുന്നത്????

അല്ല കർണ്ണന്റെ കുടിൽ നോക്കി കണ്ടതാണ് ….ഇത് കണ്ടാൽ ദേവലോകം തറവാടാണ് കുടിൽ എന്ന് തോന്നിപ്പോകും മൊത്തം എത്ര സ്ക്വയർ ഫീറ്റ് ആണ്???? അവൾ തിരികെ പുച്ഛിച്ചു..

അവൻ ആകട്ടെ അത് കണ്ട് കട്ടിൽ നിന്നും എഴുന്നേൽക്കാനായി ശ്രമിച്ചു…….

എഴുന്നേൽക്കണ്ട ബോഡി അധികം അനക്കണ്ട എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…..

ഓ അപ്പോൾ എന്നെ അനുസരിപ്പിക്കാനായി വന്നതാണ്…. അല്ലേ????

എന്താ ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ????

എൻറെ പട്ടി അനുസരിക്കും ..കർണ്ണൻ മറുപടി കൊടുത്തു ..

അപ്പോഴും വൈഗ നേരത്തെ ചെയ്തതുപോലെ തല ചരിച്ച് ചുറ്റും നോക്കി ..

ഇപ്പോൾ നീയെന്താ നോക്കുന്നെ  ?????

അല്ല… തൻറെ പട്ടി എവിടെയാണെന്ന് നോക്കിയതാ… വൈഗ ഒരു ഗോൾ കൂടി അടിച്ചു.

ഈശ്വരാ ഇവൾ എന്നെ നിർത്തി പുച്ഛിക്കുകയാണല്ലോ….. കർണന്റെ ആത്മഗതം.

കൂടുതൽ നിന്ന് വിയർക്കണ്ട…… ഉച്ചയ്ക്ക് കഞ്ഞിയോടൊപ്പം എന്ത് കറിയാ വേണ്ടത്??? അത് പറഞ്ഞാൽ ഞാൻ അങ്ങ് പോയേക്കാം…..

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.