ദേവലോകം 11 [പ്രിൻസ് വ്ളാഡ്] 594

ഒരുങ്ങി ഇരിക്കാൻ… ഏതുനേരവും ഒരു യുദ്ധം ഉണ്ടാകും..

എതിരാളി ???

….ആരായാലും തകർക്കണം ….

ഇവിടെയാണോ?? അതോ ലണ്ടനിലോ???

……ലണ്ടനിൽ അല്ല ….ഇവിടെ….

അപ്പോൾ അവിടുത്തെ ബിസിനസ് ??÷

കാഹളം മുഴങ്ങുന്നത് വരെ ലണ്ടനിൽ തന്നെ …ശേഷം വീണ്ടും ഇങ്ങോട്ടേക്ക്… അവിടുത്തെ ബിസിനസ് ആൽഫി നോക്കിക്കോളും …അവനും പാർട്നറാണല്ലോ. നിനക്ക് എത്ര ലീവ് ഉണ്ട് ലക്കി ???

ഈ റൈഡ് കഴിഞ്ഞ് ഒരാഴ്ച …തിരിച്ചു ജോയിൻ ചെയ്യണം.

അവർ ഇരുവരും ഹെൽമറ്റ് ധരിച്ച് തങ്ങളുടെ യാത്ര തുടർന്നു ….

ഇതേ സമയം ജിഎം അട്ടഹസിക്കുകയായിരുന്നു ……………………

എതിരാളികൾ എത്രയായാലും എനിക്ക് പുല്ലാണ് ….അർജുനെക്കാൾ ഇരട്ടി പ്രഹരശക്തിയുള്ള ആയുധം… എന്റെ ബ്ലഡ്….. എൻറെ മകൻ …അവൻ വരും എൻറെ പട നയിക്കാൻ …സർവ്വവും ചുട്ടെടുക്കാൻ ശേഷിയുള്ള എൻറെ

      ………….രുദ്രൻ…………

****************************************

ദിവസങ്ങൾ കടന്നുപോയി ഹോസ്പിറ്റലിൽ കർണന്റെ ആരോഗ്യനില മെച്ചപ്പെട്ടു വന്നു… കർണനെ ഐസിയുവിൽ നിന്നും മാറ്റുന്ന ദിവസം വരെ എന്നും വൈഗ അവനെ കാണാൻ എത്തുമായിരുന്നു …..വൈകിട്ട്.  7 മണി മുതൽ രാത്രി പത്തര പതിനൊന്നു മണിവരെ അവൻറെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് വൈഗയായിരുന്നു…. അതിനുള്ള അനുമതി അമർനാഥ് ഡോക്ടറുടെ അടുത്തുനിന്നും അവൾക്ക് വാങ്ങി കൊടുത്തു…. കർണ്ണൻ ആകട്ടെ അതെല്ലാം ആസ്വദിച്ചും പോന്നു …പക്ഷേ അവരുടെ ഇടയിൽ മാപ്പപേക്ഷയോ തുറന്നു പറച്ചിലുകളോ പിന്നീട് ഉണ്ടായിരുന്നില്ല…. രണ്ടുപേർക്കും അന്യോന്യം തോന്നിയ വികാരം അവർ ഉള്ളിൽ തന്നെ മറച്ചു വച്ചുകൊണ്ട് പെരുമാറി …..

വൈഗയെത്തുന്ന സമയം ലക്ഷ്മിയെ കർണ്ണൻ പഠിക്കാനായി പറഞ്ഞുവിടും… എല്ലാ സമയവും പുറത്ത് എല്ലാ കാര്യങ്ങൾക്കും ഭദ്രൻ ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ ഭദ്രനോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തിന് കുറെയേറെ മയവു വന്നു …ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയതിൽ പിന്നെ വൈഗ അവനെ കാണാൻ എത്തിയിരുന്നില്ല… ലക്ഷ്മിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടായിരിക്കണം എന്ന് അവൻ കരുതി,,, സത്യത്തിൽ അതുതന്നെയായിരുന്നു കാരണവും.

ഇന്നാണ് കർണ്ണനെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് ഡോക്ടറോട് തല്ലുപിടിച്ച് കർണൻ തന്നെ വാങ്ങിയെടുത്തതാണ് ഡിസ്ചാർജ് …താൻ ഹോസ്പിറ്റലിൽ ആണെങ്കിൽ ലക്ഷ്മി നന്നായി പഠിക്കില്ല എന്ന് അവനറിയാം അതുകൊണ്ടാണ് ബാക്കി ചികിത്സയും മറ്റും വീട്ടിൽ ആയാൽ മതി എന്ന് അവൻ തീരുമാനിച്ചത് ….ഇടയ്ക്കിടെ ചെക്കപ്പിന് മാത്രമായി ഹോസ്പിറ്റലിൽ പോയാൽ മതി. കർണ്ണനെയും കൊണ്ട് കാർ പാലയ്ക്കൽ വീടിൻറെ പോർച്ചിലേക്ക് എത്തി ….അവിടെ എപ്പോൾ ഒരു ബ്ലാക്ക് കളർ മെഴ്സിഡീസ് എസ് ക്ലാസ് ബെൻസ് കിടപ്പുണ്ടായിരുന്നു.. അത് ആരുടെയാണ് എന്ന് ആലോചിച്ചു കൊണ്ടാണ് കാറിൽ നിന്നും കർണ്ണനും ബാക്കിയുള്ളവരും പുറത്തേക്കിറങ്ങിയത്… കാറിൽ സുകന്യയും അവരുടെ ഭർത്താവ് വിശ്വനും ലക്ഷ്മിയും കർണ്ണനും ആയിരുന്നു ഉണ്ടായിരുന്നത് …

കർണ്ണൻ വന്നിറങ്ങിയ ഉടനെ തന്നെ വാക്കറിന്‍റെ സഹായത്തോടെ മേഘൻെറയും അർജുനന്റെയും അടുക്കലേക്ക് നടന്നു… അവനെ കണ്ട സന്തോഷത്തിൽ ഇരുവരും തുമ്പിക്കരമുയർത്തി ചിഹ്നം വിളിച്ചു നിന്നു.. അവർക്ക് രണ്ടു പേർക്കും ആയി ഒരു ഒന്നാം പാപ്പാനും , ഒരു രണ്ടാം പാപ്പാനും മാത്രമേ ഉള്ളൂ അതിനു കാരണം ഒരു സമയം അവർ ആരെങ്കിലും ഒരാളെ എഴുന്നള്ളത്തിന് പോവുകയുള്ളൂ… മറ്റേയാൾ എപ്പോഴും വീട്ടിൽ തന്നെ കാണും , അവനെ നോക്കാൻ ലക്ഷ്മിയോ കർണ്ണനോ മതിയാകും …രണ്ടുപേരുടെയും തുമ്പിക്കരത്തിലും കൊമ്പുകളിലും കർണ്ണൻ തലോടി , നാലഞ്ചു ദിവസമായി അവനെ കാണാത്തതിന്റെ വിഷമം അവരിലും ഉണ്ടായിരുന്നു …അപ്പോഴും മറ്റുള്ളവർ ആ കറുത്ത ബെൻസിന്റെ ഉടമയെ തേടുകയായിരുന്നു ..

Updated: November 4, 2022 — 11:13 pm

36 Comments

  1. Waiting waiting

    1. പ്രിൻസ് വ്ളാഡ്

      പുതിയ പാർട്ട് അഞ്ച് ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ് …..

  2. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക.

  3. ഇരുമ്പ് മനുഷ്യൻ

    ദേവൻ-ദക്ഷ ഒന്നിച്ചാൽ പൊളിക്കും ?

  4. ദിവസവും വന്നു നോക്കും അപ്ഡേറ്റ് വല്ലോം ഉണ്ടോ എന്ന്.

  5. ഇന്ദുചൂടൻ

    ?

  6. വായനക്കാരൻ

    ഈ പാർട്ടിൽ മുഴുവനും കർണ്ണൻ ആണല്ലോ
    ദേവൻ തീരെ ഇല്ല
    കർണ്ണൻ വന്നപ്പോ കഥയിൽ ദേവന്റെ റോൾ കുറയുന്ന പോലുണ്ട് ?

    കഥയിൽ എനിക്ക് സംശയം ഓരോരുത്തരുടെ ബിസിനസ് എവിടെയൊക്കെ ഉണ്ട് എന്നതാണ്

    ദേവന്റെ ഫാമിലി ബിസിനസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും മുഴുവൻ ഉള്ളത് അല്ലെ?

    വൈഗയുടെ ഫാമിലി ബിസിനസ് ഇന്ത്യയിൽ മാത്രം

    കർണന്റേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ദക്ഷയുടേത് കേരളത്തിൽ കുറച്ച് ഇടങ്ങളിൽ മാത്രം

    ഇങ്ങനെ അല്ലെ?

    ദക്ഷയുടേത് എന്താ ഫാമിലി ബിസിനസ് ആണോ?
    അല്ലാതെ ഒരിക്കലും അവളെപ്പോലെ ഒരു ചെറുപ്പകാരിക്ക് ഒറ്റയടിക്ക് ഇത്ര വലിയ ബിസിനസ് പടുത്തു ഉയർത്താൻ കഴിയില്ല
    അങ്ങനെ ഉയർത്തി വരുമ്പോ 30 വയസ്സ് എങ്കിലും കഴിയും
    അല്ലേൽ 18 ആം വയസ്സിൽ തന്നെ സ്റ്റാർട്ടപ്പ് തുടങ്ങി അത് വലിയ വിജയം ആയത് ആകണം

    അതുപോലെ കർണ്ണൻ ഈ ചെറു പ്രായത്തിൽ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് കാരൻ ആയി എന്നത് ലോജിക്കൽ ആയിട്ട് വിശ്വസിക്കാൻ പാടാണ്
    അതും പൊളിറ്റിക്സിൽ ഒക്കെ പിടിപാട് 30 വയസ്സിനു താഴെ ഉള്ള ഒരാൾ നേടുന്നത് വിശ്വസിക്കാൻ ലോജിക്കൽ ആയിട്ട് മനസ്സ് സമ്മതിക്കുന്നില്ല ☹️

    കഥയിൽ വരുന്നവർ എല്ലാം പരസ്പരം ജോഡി ആകണം എന്ന് നിർബന്ധമില്ല
    വൈഗ ചിലപ്പോ ലെസ്ബിയൻ ആണെങ്കിലോ

    വൈഗ വലിയ ബുദ്ധിമതി ആയോണ്ട് ആകും കൂടെ നടക്കുന്ന അർജുൻ സ്ത്രീകളെ അബ്യൂസ് ചെയ്യുന്ന ആൾ ആണെന്ന് ഇതുവരെ മനസ്സിലാക്കാഞ്ഞതും അവന്റെ അച്ഛൻ ഏത് സ്വാഭാവക്കാരൻ ആണെന്ന് അറിയാഞ്ഞതും

    ഇത്രയും കാലം മുന്നിൽ ഉണ്ടായിട്ടും അർജുൻ എങ്ങനെ ഉള്ള ആളാണെന്നു അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലേൽ പിന്നെ അവളെ എന്തിന് കൊള്ളാം
    ആ അവളെ ആണല്ലോ ഭദ്ര കമ്പനിയുടെ തലച്ചോർ എന്ന് പറഞ്ഞത് ?

    വില്ലന്മാർ കഴിഞ്ഞ 30 വർഷംങളോളം വിജയിച്ചു നിൽക്കുക ആണല്ലോ
    ഇനിയിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അവർ മരിച്ചാലും അവർ ഇതുവരെ എല്ലാം അനുഭവിച്ചു മുതൽ ആക്കിയില്ലേ

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…

  8. ❤❤❤

Comments are closed.