കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35735

അവൾ ഒന്ന് ഞെട്ടി… അവനിൽ നിന്നും വിട്ടു നിന്നു….

“എ… എന്താ നിങ്ങൾ പറഞ്ഞെ…. ഏഹ്… എന്താ പറഞ്ഞെ ന്ന്… നിങ്ങക്ക്… നിങ്ങക്ക് ഇഷ്ടം അല്ലെ ഈ വിവാഹം… എന്നെ നിങ്ങൾ സ്നേഹിക്കുന്നില്ലേ…. ഈ നെഞ്ചിൽ എനിക്ക് ഒരു സ്ഥാനവും ഇല്ലേ….. പറ…. ഇല്ലേ…. ” അവൾ അവനോട് ആക്രോശിച്ചു…

“ഇല്ല.. എനിക്ക് നിന്നെ ഇഷ്ടം അല്ല.. ഞാൻ നിന്നെ സ്നേഹിക്കുന്നില്ല….. നിനക്ക് ഒരു സ്ഥാനവും ഞാൻ മനസ്സിൽ കൊടുത്തിട്ടില്ല….. ”

അവൻ അത്രെയും പറഞ്ഞതും.. മറ്റൊന്നും പറയാൻ ആകാതെ…. ആ പെണ്ണ് തകർന്നു പോയിരുന്നു….

“ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല… നിങ്ങൾ നിങ്ങൾ കള്ളം പറയുവാ … ഇഷൂട്ടിക്ക് നിങ്ങൾ നൽകിയ വാക്ക് അല്ലെ …. നിങ്ങളെ ഉള്ളിൽ ഞാൻ മാത്രമേ ഉള്ളു….. “.

“നിനക്ക് പറഞ്ഞ മനസിലാവില്ലേ…. ഞാൻ നിന്നെ സ്നേഹിക്കുന്നില്ല…. എന്ത് ശല്യമാണിത്…. ”

അവൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു….
അവൾക് അത് ഒട്ടും താങ്ങാൻ ആയില്ല…. നിലത്തേക്ക് ഊർന്നു വീണു കൊണ്ട് അവൾ പൊട്ടി കരഞ്ഞു…..

“അമ്മു… കരച്ചിൽ നിർത്ത് ”

അവൾ അത് കേൾക്കാത്ത വണ്ണം വീണ്ടും കരയുക ആയിരുന്നു..

“അമ്മു നിന്നോട് ആണ് പറഞ്ഞെ… ”

അവൾ ഏങ്ങൽ അടിച്ചു കൊണ്ട് അവനെ നോക്കി…

“ഞാൻ എന്ത് ആക്കിയാൽ നിങ്ങൾക് എന്താ…….

കണ്ണുകൾ തുടച്ചു കൊണ്ട് അവൾ തുടർന്നു…

“ഒരു കാര്യം കൂടി അറിയണം എനിക്ക്…. ”

“ആരാ… ആരാ ആ സ്ത്രീ…. ഞാൻ പൊന്നു തന്ന നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത്….. ഇങ്ങനെ ഒരു നമ്പർ നിങ്ങൾക് ഉള്ളത് ആയി ആർക്കും തന്നെ അറിയില്ലലോ…. എവിടെയാ നിങ്ങൾ ഇടക് ഇടക് പോകാറ് …. മീറ്റിങ് എന്നും ഓഫീസിലേക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്നും നിങ്ങൾ എങ്ങോട്ടായിരുന്നു പോകാറ്… എനിക്ക് അറിയണം .. ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്….. ”

അവൾ പറഞ്ഞു നിർത്തിയതും… അവളുടെ കൈയിൽ പിടിച്ചു കൊണ്ട്.. ഹാളിലൂടെ അവൻ പുറത്തേക് നടന്നു …

എല്ലാരും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..

സ്ഥായി ഭാവം ഉള്ള കണ്ണനും.. കരഞ്ഞു കലങ്ങിയ കണ്ണോടു കൂടി അമ്മുവും … എന്താണ് സംഭവിച്ചത് എന്ന് അറിയാതെ…. എല്ലാരും നിന്നു…

കണ്ണൻ നേരെ പാർക്കിങ് ഏരിയയിലേക്ക് പോയി…

അവളെ കാറിന്റെ ഫ്രണ്ട് സീറ്റിലേക്ക്… ഇരുത്തി… അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു…..

അവൾ എന്ത് ആണ് എന്ന് അറിയാതെ അവനെ നോക്കി..

“നമ്മൾ എങ്ങോട്ടാ പോകുന്നെ….. ”

——-

“കണ്ണേട്ടാ നമ്മൾ എങ്ങോട്ടാ പോകുന്നെ ന്ന്…. ”

——

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com