കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35767

“പെണങ്ങിയോ നീ… ”

“മ്മ്ഹ്ഹ്… ”

അവൻ തോളിൽ ആയി മൃദു ആയി ചുംബിച്ചു…

അവൾ ഒന്ന് പിടഞ്ഞു….

അവന്റെ കൈകൾ അരക്കെട്ടിൽ മുറുകി…. കാറ്റു വീശി ദാവണി നീങ്ങി അനാവൃതം ആയ ആലീലവയറിൽ അവന്റെ കൈകൾ ചലിച്ചു…..

നിന്നിടത്തു നിന്നു അവൾ ഒന്ന് ഉയർന്നു….. കൈകൾ… ദാവണിയിൽ കോര്ത്തിരുന്നു….

അവളെ അവൻ തിരിച്ചു നിർത്തി…..

മുഖം കൈകുമ്പിളിൽ എടുത്തു…

“വിഷമിപ്പിച്ചതിന് സോറി…. നിനക്ക് ഒരു പണി തരണം എന്ന് കരുതി…. പക്ഷെ.. നീ എങ്ങനേലും റിയാക്റ്റ് ചെയ്യും എന്ന് വിചാരിച്ചു… പക്ഷെ… എല്ലാപ്പോഴും മൗനം പാലിച്ചപ്പോ….അത് ഞാനും തുടർന്നു…. ”

“എന്നെ ഒഴിവാക്കിയതോണ്ട് അല്ലെ… എന്താ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ…. ”

“ഞാൻ പറഞ്ഞില്ലെ…നിനക്ക് ഇട്ട് പണിതത് ആണെന്ന്….ഈ രണ്ട് ആഴ്ച കൊണ്ട്… നിനക്ക് എന്നെ എത്ര മാത്രം ഇഷ്ടം ആണ് എന്ന് മനസിലായിലെ..
മം… ഞാനും അറിയുക ആയിരുന്നു…. ഓരോ തവണയും നീ വിളിക്കുമ്പോ…. നെഞ്ചിൽ നീറുന്നുണ്ടായിരിന്നു…. സംസാരിക്കാൻ കൊതിച്ചിരുന്നു…. ”

“പിന്നെ എന്തേ…. ”

“അതോ… നീ എനിക്ക് കൊറേ പര്യായങ്ങൾ തന്നീനെല്ലോ….. എന്തൊക്കെ ആയിരിന്നു… അത്…. കാലൻ എന്നോ… കാട്ടുമാക്കാൻ എന്നോ.. കാലകേയൻ എന്നോ…. ”

അവൾ ഒന്ന് പതറി….

“ഇത് ഇങ്ങേർ എങ്ങനെ അറിഞ്ഞു ” ആത്മ

“ഒരുപാട് ആലോചിക്കണ്ട… നിന്നെ അർജുൻ വിളിച്ച സമയത്ത് ഞാനും കാളിൽ ഉണ്ടായിരുന്നു…”

അത് കേട്ടതും അവൾ ഒന്ന് ഇളിച്ചു കൊടുത്തു….

“അപ്പോ പിന്നെ… അത് എല്ലാം അങ്ങനെ തന്നെ ആക്കാം എന്ന് കരുതി… ഞാൻ ഇപ്പോ കാലൻ ആയോടി… ”

“കാലൻ അല്ല…. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ….ഈ ചെറിയ കാര്യത്തിന് ആണ് ഇങ്ങനെ ഒക്കെ കാണിച്ചേ…. ഇത് കുറച്ചു അധികം ആയിരുന്നു… ”

അവൾ പിണങ്ങി കൊണ്ട് കയ്യിൽ നിന്നും കുതറി മാറി.. നടന്നു……

പിറകെ ചിരിച്ചു കൊണ്ട് അവനും….

പെട്ടന് എന്തോ ഓർത്തപോലെ….നടത്തം നിർത്തി അവൾ അവനോട് ആയി ചോദിച്ചു…

“കണ്ണേട്ടാ… ” അവൾ അവനെ ഒന്ന് തോണ്ടി വിളിച്ചു…

“മം…”അവൻ അടുത്തേക് വന്നു.

“ഞാൻ ചോദിച ഒരു കാര്യത്തിന് എനിക്ക് മറുപടി കിട്ടീല… ”

“എന്താ…. ”

“ആരാ ആ സ്ത്രീ… ഏതാ നിങ്ങൾ പോന്നുന്റെ കയ്യിൽ കൊടുത്ത ആ നമ്പർ…. ”

“ഓഹ് അതോ… ആ കാര്യം ഞാൻ പറയാൻ വിട്ടു പോയി… .. നിന്റെ അനിയത്തി കൂടെ ഉണ്ടായിരുന്നു ഈ പ്ലാനിൽ…. അവൾക്ക്‌ ഞാൻ ഞങ്ങളെ ഗസ്റ്റ് ഹൌസ് ലെ നമ്പർ ആണ് കൊടുത്തത്…. അവിടെ ജോലിക്ക് നിക്കുന്ന സ്ത്രീ ആണ് അന്ന് കാൾ എടുത്തത് … നിന്നെ ഒന്ന് തീ തീറ്റിക്കാൻ വേണ്ടി…. ”

അവൻ ഒരു കണ്ണ് ഇറുക്ക്‌ കൊണ്ട് പറഞ്ഞു…

“ഹൗ ന്റഡോ…. ഇത് വല്ലാത്ത ചെയ്ത്ത് ആയി പോയി…. ”

“ചാരല്ല ട്ടോ … ഇനി എന്തൊക്കെ സഹിക്കാൻ കിടക്കുന്നു… ”

“ദേവിയെ… “അവൾ മോളൊട്ട് നോക്കി പറഞ്ഞു…

കണ്ണൻ ചിരിച്ചു പോയി….

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com