കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

തന്നെ ഇത്ര മാത്രം അവഗണിക്കാൻ ഉള്ള കാരണം എന്ത് ആണ് എന്ന് അവൾക് അറിയില്ലായിരുന്നു…..

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

കൃഷ്ണനിലയത്തിൽ കല്യാണനിശ്ചയത്തിന്റെ തിയതി കുറിക്കൽ ആയിരുന്നു….

എല്ലാം സുമി തന്നെ മുന്നിൽ നിന്ന് നടത്തി…..

കൃഷ് ഒരിക്കൽ പോലും വിവാഹത്തെ കുറിച് ഒന്നും തന്നെ പറഞ്ഞില്ല…..

എല്ലാം അവൻ അമ്മക്ക് വിട്ടുകൊടുത്തു……

രണ്ട് ആഴ്ചക്ക് ശേഷം നിശ്ചയം നടത്താൻ തീരുമാനിച്ചു…… ഒരു വർഷം കഴിഞ്ഞ് ആണ് കല്യാണം എന്നത് കൊണ്ട് വളരെ ഗ്രാൻഡ് ആയി തന്നെ ആണ് നിശ്ചയം പ്ലാൻ ചെയ്തിരിക്കുന്നത്….

അമ്മുവിന് ഇപ്പോൾ പരീക്ഷകൾ ആയിരുന്നു….. പരീക്ഷ അവസാനിക്കുന്നത്തിന്റെ രണ്ട് ദിവസം കഴിഞ്ഞ് ആണ് ….. നിശ്ചയം……
നിശ്ചയത്തിന്റെ രണ്ട് ദിവസം കഴിഞ്ഞു ഓണം പരിപാടിയും…

പഠനത്തിൽ അമ്മുവും കൂട്ടുകാരും ഒട്ടും പിന്നോട്ട് അല്ല…..

അതുകൊണ്ട് തന്നെ ആ ഒരു പേടി ആർക്കും ഇല്ല താനും….അതിന്റെ കൂടെ തന്നെ ഓണം കൂടി വന്നത് കൊണ്ട് നമ്മളെ കുട്ടി ഇപ്പോ ക്ലാസ്സിൽ കേറൽ കുറവ് ആണ്.. എന്നാലും അവളെ കൂടെ എല്ലാ സഹായത്തിനും…. ബാക്കി മൂന്നുപേരും ഉണ്ടാവാറുണ്ട്…..

മൂന്നു പെണ്ണുങ്ങളെ കൂടെ നടക്കുന്നതിൽ കാർത്തിക്കിനെ തുടക്കത്തിൽ എല്ലാരും കളിയാക്കി എങ്കിലും…. അവൻ അത് ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു…. അവർ ചെറുപ്പം തൊട്ടേ ഒന്നിച്ചു ഉള്ളവർ ആണ്… തുടർന്നും അങ്ങനെ തന്നെ മതി എന്ന് അവര്ക് നിർബന്ധം ആയിരുന്നു….. അവരുടെ ഇടയിലേക്ക് ക്ഷെണിക്കാതെ വന്ന അഥിതി ആയിരുന്നു തൃഷ്ണ….. അവരുടെ 8അം ക്ലാസ്സ്‌ മുതൽ ഉള്ള കൂട്ട്….. കോളേജ് ലും അങ്ങനെ തന്നെആവേണ്ടതായിരുന്നു …. പക്ഷെ.. പെട്ടന് ഒരു ദിവസം എല്ലാം തകിടം മറഞ്ഞു…….

ഓണപരിപാടികൾക് ആയി ഓടി നടക്കുമ്പോൾ അവളിൽ പഴയെ ചുറുചുറുക് തിരിച്ചു വന്നത് ആയി എല്ലാർക്കും തോന്നി….

എന്നാൽ കല്യാണ വിഷയത്തെ കുറിച് പറയുമ്പോൾ ആ മുഖത്തെ പ്രസന്നത നഷ്ടമാവും….

താൻ ഇല്ലാത്ത സമയം വീട്ടിൽ വന്നു കാര്യങ്ങൾ അന്വേഷിക്കും…. പൊന്നുവിനോട് സംസാരിക്കും… എന്നാലും ഒരിക്കൽ പോലും തന്നെ ഒന്ന് കാണാനോ സംസാരിക്കാനോ… കണ്ണൻ ശ്രെമിക്കാത്തത് അവളിൽ ദുഃഖം വർധിപ്പിച്ചു…..

ഓരോ ക്ലാസ്സിലും ആയി ഉള്ള ലീഡേഴ്‌സ്നെ കാര്യങ്ങൾ ഏൽപ്പിച്ചു… നിശ്ചയത്തിന് എല്ലാരേം ക്ഷെണിക്കാൻ അവളെക്കാൾ താൽപ്പര്യം കാണിച്ചത് കൂട്ടുകാർ ആയിരുന്നു….

പരീക്ഷ എല്ലാം വിജയകരമായി തന്നെ എല്ലാരും എഴുതി…

നാളെ കഴിഞ്ഞ് അമ്മു ന്റെ നിശ്ചയം ആണ്..

എല്ലാരും ഡ്രസ്സ്‌ എടുക്കാൻ ആയി പോവാൻ നിന്നു…..

അമ്മുവിന്റെ വീട്ടിൽ നിന്ന് എല്ലാരും വെഡിങ് സെന്റർലേക്ക് വിട്ടു….

അവിടെ നേത്രയും സുമിയും നേരത്തെ വന്നിരുന്നു…..

കൃഷ് ഒരു ഭാഗത്തു ആയി മാറി നിൽക്കുക ആണ്…..

അവളെ കണ്ടതും ഒരു മൈൻഡും മൂപ്പർക്ക് ഇല്ല…..

അവൾ പിന്നെ അവനെ കണ്ട സന്തോഷത്തിൽ മതിമറന്നു നിന്നു….

അപ്പോളേക്കും അവൻ അവരുടെ അടുക്കലേക്കു നടന്നടുത്തു…..

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.