കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

“മതി വന്നേ… നേരം ഒരുപാട് ആയി… അവർ എല്ലാം ഇപ്പോളെക് ടെൻഷൻ അടിച്ചു ഒരു വഴി ആയി കാണും… “അമ്മു

“എങ്ങോട്…. നമ്മൾ ഇപ്പോ ഒന്നും പോകുന്നില്ല… അവിടെത്തെ കാര്യം ഒക്കെ പൊന്നു നോക്കികോളും…. നീ ഇങ്ങോട്ട് വാ….. ”

അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു…. അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു….

കണ്ണുകൾ കഥകൾ കൈമാറാൻ തുടങ്ങിയിരുന്നു……

ഒന്നും പറയാതെ ഇരുവരും കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു……

പെട്ടന് ആണ്…. ഒരു നീർക്കണം കണ്ണന്റെ നെറ്റിമേൽ വന്നു പതിഞ്ഞത്…… മുകളിലേക്കു നോക്കിയതും…. തുള്ളി തുള്ളി ആയി.. മഴ ഭൂമിയെ ചുംബിക്കാൻ തുടങ്ങിയിരുന്നു……

അവർ അവിടെ നിന്നും ഫോണിന്റെ വെളിച്ചത്തിന്റെ വേഗത്തിൽ നടന്നു നീങ്ങി…. മുന്പോട്ട് ചലിച്ചതും….. നേരത്തെ അമ്മു ചെന്ന് നിന്ന കുഞ്ഞ് കൂര കാണാം… അവർ അവിടേക്കു ചെന്ന്…..

അതിന്റെ ഇറയത്തേക് കയറിയതും… മഴ അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു….

ഇരുവരും ആ ഇറയത്തേക് ആയി…. പറ്റി ചേർന്നു നിന്നു….

•~•~•~•~•~•~•~•~•~•~•~•~•~•~•~•~

ഹാളിൽ നിന്നും കണ്ണൻ അമ്മുനെ കൊണ്ട്പോകുന്നത് കണ്ടപ്പോൾ തന്നെ പൊന്നു വേഗം മുതിർന്നവരോട് ചെന്ന് കാര്യം പറഞ്ഞിരുന്നു…

അവൻ അവളെ കൊണ്ടു പോയതും…. ഹാളിൽ ബാക്കി ഉള്ളവർ എല്ലാം വീട്ടിലേക് മടങ്ങി…..

.

അമ്മു ഒന്ന് മയങ്ങിയ സമയത്ത്… കണ്ണൻ അവരെ വിളിച്ചു കാര്യങ്ങൾ അറിയിച്ചിരുന്നു….

എന്നാൽ സമയം 7 30കഴിഞ്ഞതും ഒപ്പം ശക്തമായ മഴയും പെയ്തു..

“ന്റെ ഭഗവാനെ.. ഈ കുട്ട്യോൾ ഇത് എവിടെ പോയി… ” സാവിത്രി ആവലാതി കൊണ്ട് ചോദിച്ചു..

കൃഷ്ണാലയത്തിലും ഇത് തന്നെ ആയിരുന്നു അവസ്ഥ….

കണ്ണൻ കൂടെ ഉള്ളത് ആണ് എല്ലർക്കും ആകെ സമാധാനം…

•~•~•~•~•~•~•~•~•~•~••~•~•~•~•~•

ഇരുവരും ആ ഇറയത്തു നനഞു നിൽക്കുക ആണ്…..

മഴയുടെ തണുപ്പിനെ കൂട്ടാൻ എന്നവണ്ണം കാറ്റും വീശി…….

തണുത്തു വിറക്കുന്നുണ്ടായിരുന്നു അമ്മു…

അവളുടെ അവസ്ഥ കണ്ട്….. എങ്ങനേലും അവിടെ നിന്ന് അകത്തേക്കു കയറാൻ വഴി ഉണ്ടോ എന്ന് അറിയാൻ……
കണ്ണൻ ആ കൂരയുടെ… വാതിലിൽ പതിയെ തട്ടി…. പക്ഷെ ആരും ഉണ്ടായിരുന്നില്ല…… ഒന്നൂടി തട്ടിയതും….. അത് തുറന്നു…..

“അമ്മു വാ…. ഇവിടെ നിക്കണ്ട… മഴ ഒന്ന് കുറഞ്ഞിട്ടു നമക് കാറിലേക്ക് പോകാം… ”

അവർ അകത്തേക്കു കയറി…

മണ്ണ് വെച്ച് തേച് മിനുക്കിയ ചുവരുള്ള ….ഓല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞി കൂര…..

ഒരു കെട്ട് വിറകും….. കുറച്ചു കരി പുരണ്ട പത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ…..

തി കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് അവർ നോക്കിയിരുന്നു…..

മേൽക്കൂരക്ക്‌ അടുത്തായി….. ഒരു തീപ്പെട്ടി കണ്ടു…..

അമ്മു അത് എടുക്കാൻ ആയി പോയി…..

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌?

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

Comments are closed.