നിഴൽ ഭാഗം -4 [നിരുപമ] 147

Views : 3033

അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി…..

“മോളെ…………

“വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ….
അയാൾക് നേരെ കയ്യ് ഉയർത്തി തടഞ്ഞുകൊണ്ടവൾ പറഞ്ഞു

“അച്ഛൻ ഒന്ന് പറയുന്നത് ഒന്ന് കേൾക് ആരൂ….
തീർത്തും ദയനീതൻ ആയിരുന്നു അയാളുടെ മുഖം….

“അച്ഛൻ….ഏത് അച്ഛൻ…ആരുടെ അച്ഛൻ…എനിക് ഇങ്ങനെ ഒരു അച്ഛൻ ഇല്ല എന്റെ അച്ഛൻ 3വർഷങ്ങൾക് മുമ്പ് മരിച്ചു പോയി….

അത് പറയുമ്പോൾ അവളുടെ മുഖത്തു അയാളോട് ഉള്ള പുച്ഛം നിറഞ്ഞിരുന്നു

“മോളെ ഇങ്ങനെ ഒന്നും പറയല്ലേ…ചങ്ക് തകരുന്ന നോവമാണ് ആരൂ നിന്റെ ഓരോ വാക്കിലും എനിക് തോന്നുന്നത്…ക്ഷമിച്ചൂടെ എന്നോട്…..നീ കരുതും പോലെ അല്ല….ഞാൻ അല്ല….ഞാൻ അല്ല അവനെ…..

അയാൾ പറഞ്ഞു മുഴുവനാകും മുമ്പേ അയാളോടുള്ള ദേഷ്യത്തിന്റെ ഉച്ചസ്ഥയിൽ ആയിരുന്നു അവൾ……

“നിർത്തുന്നുണ്ടോ നിങ്ങൾ മതി എനിക് ഒന്നും കേൾക്കണ്ട….ഇന്നെന്റെ വിവാഹത്തിന്റെ പുടവ എടുക്കാൻ വന്നതാ അത് തടസപ്പെടുത്താൻ ആണ് ഇപ്പോൾ എന്റെ മുന്നിൽ വന്നതെങ്കിൽ നടക്കില്ല….ഓ പറഞ്ഞത് പോലെ നിങ്ങൾ കണ്ടുപിടിച്ച ആൾ അല്ലാത്ത കാരണം മുടക്കാൻ ഉള്ള വരുവാണല്ലേ….പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ എല്ലാം നശിപ്പിച്ചല്ലേ ശീലം….

“മോളെ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചല്ല വന്നത്…

” എങ്ങനെ വിചാരിച്ചു വന്നാലും എനിക് ഒന്നും തന്നെ ഇല്ല….പിന്നെ പഴയ സംഭവങ്ങൾ ഒക്കെ അരങ്ങേറാൻ ആണ് ഇപ്പോൾ ഈ വരവിന്റെ ഉദ്ദേശമെകിൽ പിന്നെ നിങ്ങൾ എന്നെ ജീവനോടെ കാണില്ല….

ഇപ്പോൾ അവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു തോന്നിയിട്ടാവണം അയാൾ പയ്യെ അവിടെ നിന്നു നടന്നു നീങ്ങി…..അയാൾ തായേക്കുള്ള സ്റ്റേയർ ഇറങ്ങുന്നതും ആദി മുകളിലേക്കു സ്റ്റെപ് കയറിയതും ഒരുമിച്ചായിരുന്നു…രണ്ടുപേരും ഒരു കൂടികാഴ്ച ഉണ്ടായില്ല…

ആദി സ്റ്റെയർ കയറി വന്നത് ആദ്യം കണ്ടത് ദേവു ആയിരുന്നു അതുകൊണ്ട് തന്നെ അവൾ നേരെ ആരോഹിയോട് കൂൾ ആവാനും അവൻ വരുന്നതും കാണിച്ചു കൊടുത്തു തൽകാലം ഇവിടെ നടന്ന സംഭവം ആദി അറിയണ്ട എന്ന് തോന്നിയത് കൊണ്ട് എല്ലാവരും നോർമൽ ആയി തന്നെ ബീഹെവ് ചെയ്തു….

ആദി ഒരു വൈറ്റ് കുർത്തയും ആരോഹി ഒരു ചുവന്ന ലഹങ്കയും ആണ് സെലക്റ്റ് ചെയ്തത്…അധികനേരം അവിടെ നിക്കുന്നത് നല്ലതല്ല വീണ്ടും അയാൾ വന്ന് ആദിയുടെ മുന്നിൽ വെച്ചൊരു സീൻ ക്രീയേറ്റ് ചെയ്യണ്ട എന്ന് തോന്നിയതിനാൽ അവർ പെട്ടെന്നു തന്നെ അവിടെ നിന്നിറങ്ങി….

സൺ‌ഡേ ആയിരുന്നത് കൊണ്ട് തന്നെ ഡ്രസ്സ്‌ എടുത്ത് കഴിഞ്ഞിരുന്നെകിലും തായേ ബില്ലിങ്കിൽ നല്ല തിരക്കായിരുന്നു….എല്ലാം കയിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു പരുവമായി…ആദി ബൈക്കിനായിരുന്നു വന്നിരുന്നത് ഇരുവരും യാത്ര പറഞ്ഞു പിരിഞ്ഞു….

ബൈക് സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങിയപ്പോൾ ആണ് പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്തത്…എടുത്ത് നോക്കിയപ്പോൾ പരിജയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു….

“ഹലോ……..
കേൾക്കുന്നില്ലേ…. ഇതാരാണ്…
” ഞാൻ ആരാണ് എന്നതിൽ എല്ലാ പ്രാധാന്യം
നീ ഇപ്പോൾ പുതിയ ഒരു ബന്ധം സ്ഥാപിക്കാൻ നോക്കുന്നില്ലേ അത് വേണ്ട….ആരോഹി…അവൾ എന്റെ സ്വന്തം ആണ് അവൾക്ക് അരികിൽ വരാൻ നോക്കണ്ട വന്നാൽ….

ഫോണിൽ സംസാരിച്ചു കൊണ്ട് ബൈക്കിന്റെ മിറാറിൽ നോക്കികൊണ്ടിരുന്ന അവൻ കണ്ടത് പിന്നിൽ നിന്നു തനിക് നേരെ പാഞ്ഞു വരുന്ന ഒരു ബ്ലാക്ക് ജീപ്പ് കൊമ്പസ് ആയിരുന്നു അവൻ പെട്ടെന്ന് തന്നെ ഇടതു വശത്തെ ഫുട്പാത്തിലേക് ബൈക്കിൽ നിന്നു ചാടി….സ്പീഡിൽ വന്ന ജീപ്പ് അവന്റെ ബൈക്കിനെ ഇടിച്ചു തെറുപിച്ചുംകൊണ്ട് പോയി…..ബൈക്കിൽ നിന്നു അപ്രധിഷിധം ആയ ചാട്ടം ആയതിനാൽ തന്നെ ഫുട്പത്തിൽ നെറ്റി തട്ടി ചെറുതായി അവന്റെ നെറ്റിയിൽ നിന്നു ചോര പൊടിയുന്നുണ്ട്….

അവൻ കയ്യിൽ നിന്നു തെറിച്ചു പോയ ഫോൺ ചെവികരികിലേക് വെച്ചു….

“ഇപ്പോൾ മനസ്സിൽ ആയി കാണുമല്ലോ….ഞാൻ ആരാണെന്നും എന്നെ കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്നും അതിനാൽ അവളിൽ നിന്നു അകന്നു പൊയ്ക്കോ…ഞാൻ ആർക്കും ഒരു സെക്കന്റ് ചാൻസ് കൊടുക്കാറില്ല…പക്ഷെ എന്തോ നിനക്ക് അത് തരണം എന്ന് തോന്നി…അത് കൊണ്ട് നിന്റെ ജീവൻ ഭിക്ഷാ ആയി തന്നിരിക്കുവാണ്…എവിടെയാ എന്നുവെച്ചാൽ ജീവിച്ചു പൊക്കോ ഇനി അവളോടൊപ്പം നിന്നെ കാണാൻ ഇട വരരുത്….ഇനി എങ്ങാനും കണ്ടാൽ………

അത്രെയും പറഞ്ഞു കോൾ കട്ടായി…..ഫോൺ പൊക്കറ്റിൽ ഇട്ട് അടുത്തുള്ള ഒരു വർഷോപ്പിൽ ബൈക്ക് റിപ്പയർ ചെയ്യാൻ കൊടുത്തിട്ട് അവൻ ഒരു ഓട്ടോയ്ക് കയ്യ് കാണിച്ചു….

ദിവസങ്ങൾക്കു ശേഷം…

അതായത് ആദിയുടെയും ആരോഹിയുടെയും കല്യാണത്തിന്റെ തലേ രാത്രി

രാത്രി 10pm

ഒരു കോൾ വന്നിട്ട് ഒരാളെ കാണാൻ ആയി പുറത്തേക് പുറപ്പെട്ടിരിക്കുവായിരുന്നു ആദി

നല്ല മഴ ഉണ്ടായിരുന്നു കറുത്ത വാവായത് കൊണ്ട് തന്നെ നല്ല ഇരുട്ടായിരുന്നു അവിടെ എൻങ്ങും ബൈക്കിൽ ഒരു പൊക്കറ്റ് റോഡിലൂടെ അവൻ പോയി കൊണ്ടിരിക്കുവാണ്…..പെട്ടെന്നു അവന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു…..അതിൽ നിന്നു കണ്ടാൽ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന കുറച്ചു പേർ പുറത്തിറങ്ങി…

അതിൽ അവർക്കിടയിൽ നിന്നു ഒരുവൻ അവനെ നോക്കി പറഞ്ഞു

” ഡാ ചെറുക ഒരു സ്കെച്ച് ആണ് നിനക്കിട്ട്
മുകളിൽ നിന്നുള്ള ഉത്തരവാണ് കൊന്ന് കളയാനാ പറഞ്ഞേക്കുന്നെ…

ആരാണാവോ ഈ കോട്ടെഷൻ തന്നത്….

അതൊന്നും പറയാൻ പറ്റില്ല…ആ പിന്നെ കൊന്നു കളയും മുന്നേ നിന്നോട് ഒരു കാര്യം പറയാൻ പറഞ്ഞു…..

നീ കെട്ടാൻ പോകുന്ന പെണ്ണില്ലേ അവളെ നിനക്ക് മറക്കാൻ പറ്റില്ലാന്ന് മനസിലായി എന്ന് അപ്പോൾ പിന്നെ നിനക്ക് ഞാൻ ധാനം ആയി തന്ന ജീവനും ഞാൻ അങ്ങ് മറക്കുകയാണ്….

അതും പറഞ്ഞതിനു ശേഷം അയാൾ ഷർട്ടിന്റെ കോളറിന്റെ പുറക്കിൽ നിന്നു വടിവാൾ അവന് നേരെ ഉയർത്തി…..കയ്യിൽ ഉള്ള വാളിലേക്കും അവനും നേർക്കു നോക്കി ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു
മ്മ് അപ്പോൾ എങ്ങനെയാ……..

Recent Stories

The Author

നിരുപമ

11 Comments

Add a Comment
  1. Bakki evide bro

  2. നിർത്തിയോ എഴുത്ത്

  3. Thanks for support all♥️baaki part aduth bagam pettennu tharan nokam

  4. part short ayi ennalum sarilla. waiting for next

  5. Ee kadha pettannu ninrtharuthu

  6. ഒന്നും പറയാൻ ഇല്ല ❤️❤️❤️

  7. ♥️♥️♥️♥️♥️

  8. Hi njan ee kadha fullayittu eppozha vayichathu kadh adipoliyanu pattumengil kurachu koode page kootti ezhuthumoo

  9. Enthina kazhttapettu ee randu page എഴുതുന്നത് kurachu പേജ് കുട്ടി ezhuthiyal ഒന്നും sambavikkila

  10. Next part enna nalla kadha

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com