കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

കുഞ്ഞുറുമ്പുകളുടെ ലോകം

Author : Fire blade

 

പ്രിയപ്പെട്ടവരേ, എല്ലാവരും സുഖമായിരിക്കുന്നെന്നു കരുതുന്നു.. ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആദ്യകഥ കിനാവ് പോലെ kk യിൽ വന്നിരുന്നു.. ഈ കഥയും ഒരു സാധാരണക്കാരന്റെ കഥയാണ്, എനിക്ക് പരിചിതമായ ഒരാളുടെ ജീവിതം എന്റെ കണ്ണിലൂടെ നോക്കിക്കണ്ടു എഴുതുന്നതാണ്… പോരായ്മകൾ ഇഷ്ടം പോലെ ഉണ്ടാകും, പ്രതീക്ഷകൾ വെച്ച് വായിക്കാതിരിക്കുക.. ഒരു കഥാകാരൻ എന്നതിനേക്കാൾ എനിക്കിഷ്ടം വായനക്കാരനായി ഇരിക്കുന്നതാണ്, എന്നിട്ടും ഇങ്ങനെയൊരു പാതകത്തിനു ഇറങ്ങിതിരിച്ചത് എന്റെ കഥകളുടെ പോരായ്മകളോട് കൂടി തന്നെ സ്വീകരിക്കുകയും സപ്പോർട്ട് ചെയ്തവരുമായ കുറച്ചു വായനക്കാർക്ക് വേണ്ടിയാണു… അവരുടെ സ്നേഹത്തിനും സപ്പോർട്ടിനും എനിക്ക് പകരം തരാൻ ഇതേ ഉള്ളൂ…
അപ്പൊ കുറവുകളുള്ള ഒരുത്തന്റെ കഥ കൂടി നിങ്ങൾക്ക് സമർപ്പിക്കുന്നു.. ഇഷ്ടമായെങ്കിൽ അറിയിക്കുക..

കുഞ്ഞുറുമ്പുകളുടെ ലോകം 1

 

 

നിൻ കഴൽ തൊടും മൺതരികളും മംഗള നീലാകാശവും ….
കുശലം ചോദിപ്പൂ ..
നെറുകിൽ തഴുകി….

യേശുദാസിന്റെ മാന്ത്രിക ശബ്ദത്തിൽ ബസിൽ വരികൾ ഒഴുകിക്കൊണ്ടിരുന്നു….ഓർക്കാപ്പുറത്ത് പൊട്ടിവീണ വേനൽ മഴച്ചാറലിന്റെ ബാക്കിപത്രമായി സൈഡ് സീറ്റിന്റെ കൈവരിയിൽ തങ്ങിനിന്ന ഒരു മഴത്തുള്ളിയെ കൈവിരലിനാൽ തോണ്ടിയെടുക്കുന്നതിടയിൽ ഇടക്കൊന്നു തിരിഞ്ഞപ്പോളാണ് എനിക്ക് മുന്പിലെ സീറ്റിന്റെ അടുത്തു യൂണിഫോമിട്ടു കലപില കൂട്ടുന്ന പെണ്പടയിൽ ഇങ്ങോട്ട് തിരിഞ്ഞു കൂടെയുള്ളവളുമായി ചിരിച്ചു സംസാരിക്കുന്ന അതിസുന്ദരമായ മുഖം കണ്ടത് , എന്റെ കണ്ണുകളുമായി ഇടഞ്ഞ നിമിഷം ആ മുഖത്ത് കണ്ട ഭാവം മാത്രം മതിയായിരുന്നു പിന്നെ ഒരിക്കൽക്കൂടി അവളെയെന്നല്ല ആ കൂട്ടത്തിൽ ഒന്നിനെപ്പോലും നോക്കാനുള്ള ധൈര്യം ഇല്ലാതെയാക്കാൻ….ഇരുണ്ട നിറമോ തലയിൽ തൊപ്പിവട്ടത്തിൽ കൊഴിഞ്ഞുപോയ മുടിയോ, കുറച്ചേറെ വിരൂപതയുള്ള മുഖവും ശരീരവും കാണുമ്പോൾ ഒരുവിധം എല്ലാരിൽ നിന്നും വരാറുള്ള എനിക്ക് വളരെ പരിചിതമായ ആ ഭാവം…!!

എന്തോ സൗന്ദര്യമില്ലാത്ത ഒന്നിനെ കാണുമ്പോൾ ലോകത്തെ മനുഷ്യരിൽ മിക്കവര്ക്കും ഇതേ ഭാവമാണ്…,കാലങ്ങളായി ഞാൻ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നതും …..

63 Comments

  1. Oooo ബ്രോ..!!
    താനും ഇവിടേക്ക് ചാടി അല്ലെ..!
    But it’s not a problem
    Fire blade enna per kettappo eduth nokkeetha…!!
    ഫസ്റ്റ് പേജ് വായിച്ചപ്പോ മനസ്സിലായി ആരാന്നു.
    കിനാവുപോലെ ഞാൻ കാത്തിരുന്ന വായിച്ച സ്റ്റോറി ആണ് ബട്ട്‌ കമന്റ്‌ ഇടാൻ പറ്റിയിരുന്നില്ല…!!
    ഇന്നും ആ സ്റ്റോറി മനസ്സിലുണ്ട് ബ്രോ. അത്രക്കും ഇഷ്ട്ടപെട്ട സ്റ്റോറി ആണത്.
    ഇനി ഇവിടെയും ബ്രോടെ ആ ലെവൽ സ്റ്റോറി പ്രതീക്ഷിക്കുന്നു…!!
    പിന്നെ ഈ കഥ വായിക്കാൻ സമയം കിട്ട്ടില്ലാട്ടാ ?.
    വായിച്ചിട്ട് ഒന്നൂടെ വരാവേ…!!

    1. താങ്ക്സ് mr പവറേഷ്..

      ലെവൽ സ്റ്റോറി ഒക്കെ ആകുമോ എന്ന് അറിയില്ല… നോക്കട്ടെ ട്ടോ… അന്നത്തെ പോലെ എഴുതാനുള്ള ടൈം ഇല്ലാത്തോണ്ടുള്ള പ്രശ്നമുണ്ട്, അതുകൊണ്ട് സമയമെടുത്ത ശേഷമേ എഴുതി തീർക്കൂ… എന്നെക്കൊണ്ട് കഴിയുന്ന പോലെ തീർക്കാം… ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു..

  2. Superb waiting for next part….

    1. താങ്ക്സ് dear❤

  3. വളരെ നന്നായിട്ടുണ്ട് ബ്രോ കൊള്ളാം എന്തൊരു feel ആണ് ബ്രോ തങ്ങളുടെ എഴുത്തിനു ശരിക്കും കരഞ്ഞു പോയി പല സീനുകളും വയ്ക്കുമ്പോൾ കൊള്ളാട്ടോ അടുത്ത പാർട്ടിനായ് ഇപ്പോഴേ ഞാൻ കാത്തിരിപ്പു തുടങ്ങി അപ്പൊ എങ്ങനെയാ കഴിയുന്നതും വേഗം പെട്ടന്ന് തരില്ലേ കാത്തിരിക്കുന്നു
    With?

    1. Bro…

      അന്നത്തെ പോലെ സ്പീഡിൽ പ്രതീക്ഷിക്കരുത്.. ഇത് ആ ഒഴുക്കിൽ എഴുതാൻ പറ്റിയ ഒന്നല്ല, ഞാൻ എന്തായാലും കംപ്ലീറ്റ് ആക്കും, രണ്ടു ആഴ്ച്ചയുടെ ഗ്യാപ്പിൽ കഥ ഇടനാണ് പ്ലാൻ..

      ഈ കഥയും നെഞ്ചിലേറ്റിയതിനു ഒത്തിരി നന്ദി.. ❤

  4. സഹോ….
    ഇപ്പോഴാ കണ്ടത്…
    ഇവിടെ ഒരുപാട് കഥകൾ മിസ്സ് ആവുന്നുണ്ട്…
    ഒരു സമയം കിട്ടിയാൽ കുത്തിയിരുന്ന് വായിക്കണം…
    എഴുത്തു മുന്നിൽ ഒരു കുന്നു പോലെ കിടക്കുന്നുണ്ട്, അതുകൊണ്ട് വായനയും ഇപ്പോൾ കുറവാണ്…
    ഇത് എന്തായാലും വായിച്ചേച്ചും വരാം….❤❤❤

    1. കുരുടി മച്ചാനെ…

      സമയമെടുത്തു പറ്റുന്നപോലെ വായിച്ചാൽ മതി, തിരക്കൊന്നും ഇല്ല… രണ്ടു വാക്ക് അഭിപ്രായം പറഞ്ഞാൽ മതി.. അത്രേ ഉള്ളൂ

  5. ബ്രോ ….
    ഇപ്പോളാണ് കഥ വായിച്ചത്. കിനാവ് പോലെ വായിച്ചപ്പോൾ കിട്ടിയ അതെ ഫീൽ ഇവടെം കിട്ടി. പിന്നെ എങ്ങനെ ഒക്കെ ആയാലും നമ്മളെ ഏറ്റവും കൂടുതൽ മനസ്സിലാക്കുക നമ്മുടെ അമ്മ തന്നെ ആയിരിക്കും. അത് ഈ പാർട്ടിൽ ശരിക്ക് കാണിച്ചിട്ടുണ്ട്. ആ ഡയറി വായിക്കാൻ എടുത്തിട്ട് എന്റെ പൊന്നൂസിന് എന്ന് വായിച്ചിട്ട് അവൻ പൊട്ടികരഞ്ഞു എന്ന ഭാഗം ഒക്കെ വായിച്ചപ്പോൾ ശരിക്കും കരഞ്ഞ് പോയി
    ഇങ്ങടെ കഥ ഒക്കെ ഭയങ്കര ഇമോഷണൽ ആയിട്ട് ഉള്ളതാണ്. ഇത് കുറ്റമല്ലേ കേട്ടോ … ഒരു നല്ല എഴുത്തുക്കാരനെ ഇങ്ങനെ വരികളിലൂടെ മറ്റുള്ളവരുടെ മനസ്സിനെ സ്വാധി നക്കാൻ പറ്റുള്ളു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    With love ❤️
    Sivan

    1. ശിവൻ ബ്രോ…

      താങ്കളെ ഇത്രത്തോളം സ്വാധീനിക്കാൻ പറ്റിയെന്നറിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.. എഴുതുന്ന കാര്യങ്ങൾ വായനക്കാരനെ ഏതെങ്കിലും രീതിയിൽ സ്പർശിക്കാൻ സാധിക്കുക എന്നതാണ് ഞാൻ വിശ്വസിക്കുന്ന തത്വം.. പിന്നെ,കിനാവ് പോലെയുടെ മൂഡിൽ ഈ കഥയും പോകുമോ എന്നറിയില്ല… എന്തായാലും നോക്കാം

  6. നിധീഷ്

    ❤❤❤

    1. ❤❤❤

  7. പടവീടൻ

    ബ്രോ കിനാവു പോലെ പോലുള്ള ഒരു തുടർകഥ കൂടി എഴുതുമോ,, കംപ്ലീറ്റ് love ഉള്ള ഒരു ഐറ്റം,, അപേക്ഷ ആണ്

    1. അയ്യോ… അത് വേണോ..?? ഒരു മുഴുനീള പ്രേമകഥയൊന്നും എന്നെ കൊണ്ട് കൂട്ടിയാൽ കൂടുമെന്ന് തോന്നുന്നില്ല…ഇതും ചെറിയൊരു തുടർക്കഥ തന്നെയാണ്, മൂന്നോ നാലോ ഭാഗങ്ങൾ ഉണ്ടാകും… ഇത് കഴിഞ്ഞാൽ ഉടനെ മറ്റൊന്നിനു ചാൻസ് ഇല്ല, ഇനി ബ്രോ പറഞ്ഞപോലെ മാനസിൽ ഒരു തീം വന്നാൽ തീർച്ചയായും എഴുതിയേക്കാം…

  8. Fire blade ❤️

    വീണ്ടും നല്ല ഒരു കഥയുമായി വന്നതിൽ സന്തോഷം.
    നിങ്ങളുടെ കിനാവ് പോലെ എന്റെ ഫേവ് സ്റ്റോറി കളിൽ ഒന്നാണ്..

    ഈ കഥയെ കുറിച്ച് എന്ത് എങ്ങനെ എഴുതണം എന്ന് അറിയില്ല,. അതിമനോഹരം എന്ന് തന്നെ പറയാം.

    പേജ് റിപ്പിറ്റ് അടിച്ചു വന്നത് ഒഴിച്ചാൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

    നിങ്ങൾ ഒറ്റപ്പാലം ആണോ സ്ഥലം, മുന്നേ എഴുതിയ കഥയിലും കണ്ടു..

    തുടർന്ന് എഴുതുക

    സ്നേഹത്തോടെ
    ZAYED ❤️

    1. Zayed ബ്രോ..

      ഒറ്റപ്പാലം മനുവിന്റെയും ശബരിയുടെയും നാടിന്റ അടുത്തുള്ള സ്ഥലമാണ്… ഇതിലെ വിനോദ് വേറെ നാട്ടുകാരനാണ്, അത് ഞാൻ പറഞ്ഞിരുന്നു, പോട്ടെ, അതെല്ലാം വഴിയേ കൃത്യമായും മനസിലാക്കിക്കോളും…പിന്നെ ഇതും കിനാവ് പോലെയുടെ മൂഡിൽ തന്നെ വായിക്കാൻ സാധിക്കുന്ന ഒന്നാകുമോ എന്നറിയില്ല, എല്ലാം വഴിയേ അറിയാം…

  9. ഡിയർ കൂട്ടുകാരാ ❤❤❤

    ഈ comt ഞാൻ എഴുതുന്നത് എന്റെ എക്കാലത്തെയും മികച്ച… അല്ലെങ്കിൽ കഥ വായന എന്നത് വെറും നേരംപോക്ക് മാത്രമല്ല ഒരു കഥാ വായനയിലൂടെ സ്വന്തം അനുഭവങ്ങളും ജീവിതവും ഒരു കണ്ണാടി പോലെ നോക്കിക്കാണാൻ സാധിക്കുമെന്നും അതിൽ മോശം അനുഭവങ്ങളെ എങ്ങിനെ തരണം ചെയ്യണമെന്നും പഠിപ്പിച്ച എന്റെ പ്രിയ എഴുത്തുകാരൻ എഴുതിയ എക്കാലത്തെയും എന്റെ പ്രിയ നോവൽകൂടിയായ ആയ ‘കിനാവ് പോലെ’ എന്ന സൃഷ്ടിയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ്.

    മനു എന്ന വ്യക്തയുടെ ജീവിതത്തിലെ കാലഘട്ടങ്ങളിലൂടെ പറഞ്ഞുപോയ കഥ ഒരുപാട് ഇൻസ്‌പെറേഷൻ നൽകാൻ സാധിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. ആദ്യമായി എഴുതിയിട്ട് കൂടി അതിന്റെ യാതൊരു വിധ സങ്കോചവും കഥയിൽ കണ്ടില്ലെന്ന് മാത്രമല്ല ശാന്തമായി ഒഴുകുന്ന പുഴ കണക്കിന് തുടക്കം മുതൽ ഒടുക്കം വരെ മനസിൽ തട്ടി വായിക്കാൻ സാധിച്ച ഒരു കഥ തന്നെ ആയിരുന്നു അത്. KK യിൽ പണ്ട് കാത്തിരുന്നു വായിച്ചതും മറ്റും ഇപ്പോഴും സുഖിമുള്ള ഓർമ്മകൾ ആണ്. മനുവിനെയും ശബരിയെയും അമ്മൂട്ടിയെയും നവ്യയും അവരുടെ കുടുംബങ്ങളെയും എന്തിന് ഒരു gust റോളിൽ വന്നു പോയ വൈദേഹി വരെ മനസിൽ ഇന്നും മായാതെ നിൽപ്പുണ്ട്. ഓരോ തവണ എടുത്തു വായിക്കുമ്പോഴും ഒരു പുതു കഥ വായിക്കുന്ന അനുഭൂതി ആണ് ഇപ്പോഴും.

    ആ story ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴും ഏറെ സന്തോഷിച്ചത് ഒരുപക്ഷെ ഞാൻ ആകും… അതിന്റെ pdf കിട്ടിയപ്പോൾ ആദ്യം തന്നെ ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചു. അങ്ങിനെ അവിചാരിതമായാണ് താങ്കൾ ഈ കഥ എഴുതുന്നുണ്ടെന്ന് comt sectionil വായിക്കാൻ ഇടയായത്… അന്ന് തൊട്ട് കാത്തിരിപ്പായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ ആണ് വായിക്കാൻ തുടങ്ങിയതും… എന്താണ് പറയുക ആദ്യ കഥ കിടിലൻ ആണെങ്കി ഇത്‌ കിടിലോസ്‌കി എന്ന് പറയേണ്ടി വരും കാരണം മനുവിനെക്കാൾ എന്റെ ജീവിതം സമാനമായത് വിനോദിനോടാണ്… ചില ജീവിത സന്ദർഭങ്ങൾ ഒഴിച്ചുനിർത്തിയാൽ വിനോദിലൂടെ ഞാൻ ജീവിക്കുകയായിരുന്നു… ഓരോ വരികളും എന്നെ പഴയ കാലഘട്ടം ഓർമിപ്പിച്ചു. പിന്നിട്ട വഴികൾ കളിയാക്കലുകൾ എല്ലാം നേരിൽ കണ്ട് എഴുതിയത് പോലെ… എന്താണ് ഇതിൽ കൂടുതൽ പറയേണ്ടത് എന്ന് ഇപ്പോഴും നിശ്ചയമില്ല.

    യേശുദാസിന്റെ വരികൾക്കൊപ്പം ഓടിതുടങ്ങിയ മനസ്സ് ആ ഗ്രൗണ്ടിൽ ആണ് ചെന്ന് നിന്നത്. അത്രയും സമയം മറ്റേതോ ലോകത്തായിരുന്നു എന്ന് പറയുന്നതാവും ശരി. ഒട്ടും വേഗത കൈവരിക്കാതെ പതിഞ്ഞ താളത്തിൽ പറഞ്ഞുപോയതിനാൽ തന്നെ ഹൃദയം കൊണ്ടാണ് മനസ്സിലേക്ക് ഓരോ വരികളും ചേർത്തുവച്ചത്… കിനാവ് പോലെ വായിച്ച അതെ ഫീൽ അല്ലെങ്കിൽ ഒരു പടി മുകളിൽ ഫീൽ നൽകാൻ ഇത്തവണയാണ് സാധിച്ചതെന്ന് നിശേഷം പറയാം. അമ്മയുടെ മക്കളോടുള്ള കരുതലും തിരിച്ചു മകന് അമ്മയോടുള്ള സ്നേഹവും കാണിച്ചുതരാൻ ആ ഡയറിയിലെ ഒറ്റ വരി മതി.

    “വല്ലതും കഴിച്ചോ നീയ്യ്”

    ഹൃദയം നുറുങ്ങിയാണ് ആ ഭാഗങ്ങൾ വായിച്ചുതീർത്തത്… അങിനെ ഒരു അവസ്ഥ ഒരു അമ്മക്കും മകനും വരല്ലേ എന്നാണ് ഇപ്പോഴും പ്രാർത്ഥന. ഒടുവിൽ ഒരു ഡയറിയിൽ മകനുവേണ്ടി ആത്മാവിനെ സമർപ്പിച്ചു ആ അമ്മ ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ വിനോദിനെനെക്കാൾ ഉച്ചത്തിൽ ഞാൻ കരഞ്ഞു പോയി. എങ്ങിനെ കഴിയുന്നു സഹോദരാ മനസ്സിനെ ഇങ്ങിനെ കുത്തികീറിമുറിവേൽപ്പിച്ചുകൊണ്ട് എഴുതിവക്കാൻ… ഒന്നും പറയാൻ വയ്യ… പ്രവാസിയും നീനയും ഒന്നുമല്ല ഹൃദയം തകർക്കുന്നവർ അത് തനാണ്. നമിച്ചു പൊന്നളിയാ……………

    ശബരിയിലൂടെ മനുവിനെയും അവരുടെ ജീവിതവും ഒന്നുകൂടെ നോക്കിക്കാണാൻ അവസരം തന്നതിനു പ്രതേകം നന്ദി. കഥയുടെ സെക്കന്റ്‌ സീസൺ ഇറക്കി ബോർ ആക്കുന്നതിലും നല്ലത് ഇതുതന്നെ ആണ്.ശബരിയിലൂടെ വിനോദ് ഒരുപാട് മാറുമെന്ന് വിശ്വസിക്കുന്നു… താങ്കൾ ഇടക്ക് പറയുന്നത് പോലെ ഒരേ വെവ് ലെങ്ത് ഉള്ളവർ ആയതുകൊണ്ടാകും ശബരിക്ക് ഒരു നിമിഷം വിനോദിൽ പണ്ടത്തെ മനുവിനെ കാണാൻ കഴിഞ്ഞത് അതാണല്ലോ തീവണ്ടിയുടെ ഡോർ സൈഡിൽ നിന്നും പുള്ളിയെ മാറ്റിനിർത്താൻ തോന്നിയത്. എന്റെ അഭിപ്രായത്തിൽ വിനോദ് ഇനി പാലക്കാട്ടേക്ക് പോകണം… സ്വന്തം വീട്ടിൽ നില്കുന്നിടത്തോളം അയാൾക്ക് സമാധാനം കിട്ടില്ല. നാം സ്നേഹിക്കുന്നവരെ അല്ല നമ്മെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ കണ്ടെത്തേണ്ടത്.

    സാധാരണയിൽ നിന്നും വ്യത്യസ്തമായി കൂടപ്പിറപ്പിനെ ശത്രു തുല്യം കാണുന്ന രീതിൽ നിന്നും വിനോദിന്റെ സഹോദരനെ മാറ്റി നിർത്തിയത് ഒരുപാട് ഇഷ്ടമായി. അച്ഛനും അമ്മയും ഉള്ളപ്പോൾ പോലും ഇങ്ങിനെ ഒരു ജീവിത സാഹചര്യത്തിൽ വളരേണ്ടി വന്നിട്ടും വിനോദിനെ സഹോദരനായി തന്നെ പുള്ളി കാണുന്നത് അല്പം ആശ്വാസം നല്കി. കൂടാതെ അവർ ഈ ലോകത്ത് നിന്ന് വിടപറഞ്ഞപ്പോൾ പോലും ആ സ്നേഹത്തിനു ഒരു കോട്ടവും വന്നില്ല എന്നുള്ളതും സന്തോഷം നൽകുന്ന കാര്യം തന്നെ ആയിരുന്നു. വേണമെങ്കിൽ അയാൾക്ക് വിനോദിനെ ആ വീട്ടിൽ നിന്ന് പോലും ഇറക്കിവിടൻ കഴിയുമായിരുന്നു… വായിച്ച അറിവ് വച്ച് ആ നാട്ടുകാർ പോലും അത് തടയാൻ നിൽക്കില്ല.

    ഇനി അറിയാനുള്ളത് വിനോദിന്റെ ഭവിയാണ്… അവനെ സ്നേഹിക്കാൻ അല്ലെങ്കിൽ അവന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിൽ വെളിച്ചം നൽകാൻ അവന്റെ വെവ് ലെങ്ത്തുള്ള ഒരു കൂട്ടുകാരനെ / കൂട്ടുകാരിയെ ലഭിക്കുമായിരിക്കും അല്ലെ… ശബരി നൽകിയ മോട്ടിവേഷൻ നാളെ വിനോദിന്റെ ജീവിതത്തിൽ മാറ്റൊലി തീർക്കുന്നത് കാണാൻ കാത്തിരിക്കുന്നു…

    സസ്നേഹം… മേനോൻ കുട്ടി ?

    1. ഞാൻ ശെരിക്കും ഞെട്ടി കുട്ടിമാമ..

      Kk വിട്ട് ഇവിടേക്ക് വന്നിട്ട് ആദ്യത്തെ വലിയ കമന്റ്‌ ആണ് ഇത്.. വായിച്ചപ്പോൾ എന്താ പറയാ, രോമാഞ്ചിഫിക്കേഷൻ വന്നു…

      കിനാവ് പോലെ കഥ പലർക്കും ഒരുപാടിഷ്ടമായിരുന്നെന്നു പലപ്പോളായി ഞാൻ അറിഞ്ഞിട്ടുള്ളതാണ്…. എന്റെ ജീവിതത്തോട് ഒരുപാട് ചേർന്ന് നിൽക്കുന്നതും അതുതന്നെയായിരിക്കും… അതുകൊണ്ടാണ് അതിനൊരു സെക്കന്റ്‌ പാർട്ട്‌ ഡയറക്റ്റ് കൊണ്ടുവരാതെ ഈ കഥയുടെ ഭാഗമാക്കി കൊണ്ടുപോകാൻ തീരുമാനിച്ചത്.. അതും പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ… ബാക്കി വിനോദിന്റെ ജീവിതമാണ്..അവൻ എത്തിപ്പെടേണ്ടതും കാണേണ്ടതും അനുഭവിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങൾ ബാക്കി കിടക്കുന്നുണ്ട്..നമ്മളിൽ ഓരോരുത്തരും പല രീതിയിൽ കടന്നു പോയിട്ടുള്ളതും കടക്കാനുള്ളതുമായ ഒരുപാട് കടമ്പകൾ വിനോദിലൂടെ അനുഭവിക്കാം..
      പിന്നെ നീന, പ്രവാസി തുടങ്ങിയ മാരകന്മാരുമായി കണക്ട് ചെയ്തത് തന്നെ വലിയൊരു അംഗീകരമാണ്..അവരെക്കാളും നന്നായി എഴുതണമെന്നതിലല്ല , എന്റേതായ രീതിയിൽ എഴുതാൻ പറ്റണം എന്നുള്ളതാണ് എനിക്ക് വലിയ കാര്യം….
      അപ്പൊ സ്നേഹത്തോടെ നിർത്തട്ടെ.. ❤

  10. ♥♥♥♥♥♥♥♥♥

    1. ??❤❤❤

  11. ഹായ് വന്നു അല്ലെ ഇപ്പൊ തിരക്കാണ് കുറെ സ്റ്റോറീസ് പെന്റിങ് ആണ് സാവധാനം വായിച്ചു പറയാം

    Malakhaye Premicha Jinn
    സ്നേഹത്തോടെ❤️❤️

    1. മെല്ലെ വായിച്ചാൽ മതി ജിന്നെ…. എപ്പോ വായിച്ചാലും നീ അഭിപ്രായം പറയുമെന്ന് എനിക്കറിയാം

  12. Fire blade ?

    നിങ്ങടെ എഴുത്ത് എന്തോ വല്ലാത്ത ഫീൽ ആണ്. കിനാവ് പോലെ ഇന്നും നെഞ്ചോട് ചേർത്തുവച്ച കഥയാണ്.

    സ്വാർത്ഥതയുടെ ലോകമാണ് നമുക്ക് ചുറ്റും. അതിൽ നിസ്വാർത്ഥരായവരെ കോമാളികളായി കണ്ട് ഒറ്റപ്പെടുത്കുമ്പോൾ മനസിലാക്കാതെ പോകുന്നത് അവർക്കും ഒരു മനസുണ്ടെന്ന്.

    “അമ്മ” അമ്മയെന്ന രണ്ടക്ഷരം ദൈവത്തെക്കാൾ മുകളിൽ ആണ്. അമ്മ മനസിലാക്കിയിടത്തോളം മറ്റൊരാളും നമ്മളെപ്പറ്റി മനസിലാക്കില്ല.

    കഥ തുടങ്ങിയെ ഉള്ളു എന്ന് അറിയാം. കഥാപാത്രവിവരണവും അവരുടെ ചുറ്റുപാടുമൊക്കെ നല്ലപോലെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. മുൻപ് കിനാവ് പോലെ വായ്ച്ചപ്പോഴും അത് അങ്ങനെത്തന്നെയായിരുന്നു.

    ചെറിയ എന്നാൽ അത്ര ചെറുതല്ലാത്ത ഒരു മോട്ടിവേഷണൽ എലമെന്റ് നിങ്ങടെ കഥയിൽ ശ്രെദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്.

    കിനാവ് പോലെയിലും അത്തരം ഒരു ഫാക്ടർ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

    കുഞ്ഞുറുമ്പുകളുടെ ലോകത്തെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. ആദ്യകഥ പോലെ ഇതും മനോഹരമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤?

    1. Kuttappan bro..

      Adya kadhayude adyam muthal ningal tharunna motivation thanneyanu enne ithokke cheyyippikkunnath… Njanoru mikacha ezhuthukkaranallennu enikkariyam.. Ennal inganoru saili ishtappedunna kurach perenkilum ente kadhakkayi kathirikkum ennath enne sambandichidatholam valiyoru karyamanu… Pinne ee kadha kinavu poleyude type aanennu enik parayan pattilla, aa charectersine kurich oru idea thanna sesham veroru reethiyilekk ith maran chance und.. Ishtappedumennu karuthunnu..

  13. Hi bro veendum vannule… enthaayaalum randam Varavu polichu.,.. katha istamaayi..ithil sabariyum,manuvum koodi vannappol vere level aakum ennu urappayi, especially sabari..avan oru jinnanu…. enthaayaalum athikam vaikkathe next part thannolo…ok..all the best ???❤️❤️❤️

    1. Vannu bro.. Varathe pattiyilla, athinulla main reason kk souhrudhathile ororutharum pinne ningale poleyulla vayanakkarum thanneyanu.. Ee sailiye ishtappedunna ninga kurach perkk vendi ezhuthuka ennal enikk santhoshamulla karyam thanneyanu.. Ithiri vaikiyalum varum ketto.. Kinav pole itta pole ella weekum varan sadhikkilla.

  14. Bro,
    Ishtapettu.
    nalla feel undairunnu.
    Kinavu pole enna kadha thudakkam mudhal vaicha vayanakAran enna nilakku
    adhila kadhapathrangal ippol engane jeevikknnu ennu ariyan valiya thalpariyam undu.
    manuvum , ammuvum,pine sabiyum nityayum ellam.
    kinavu pole kadha ” KULAKADAVILANE” Avasanipichadhu.
    Adhu kondu claimaxinu oru poornadha thonniyilla.

    1. പ്രവീൺ ബ്രോ…

      ഈ സ്നേഹത്തിനു ആദ്യമേ നന്ദി പറയുന്നു, കിനാവ് പോലെ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കഴിയുന്നത്ര ഇതിലൂടെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ കിനാവ് പോലെയുടെ അവസാനം ആ കുളപ്പടവിലാണെന്നു ഞാൻ 6 മത്തെ പാർട്ട്‌ എഴുതുമ്പോൾ തന്നെ ഉറപ്പിച്ചതാണ്.. അവരുടെ പ്രണയസഫല്യത്തിന് സാക്ഷിയാകാൻ അതിനേക്കാളും നല്ലൊരു സ്ഥലമില്ലെന്നു തോന്നിയതുകൊണ്ടാണ് അവിടെ നിർത്തിയത്, സമയക്കുറവ് ഉള്ളതുകൊണ്ട് അങ്ങനെ പെട്ടെന്ന് നിർത്തേണ്ടി വന്നു എന്നെ ഉള്ളൂ… ഇതും അതുപോലെയൊക്കെ ആവുമോ എന്നറിയില്ല, നോക്കട്ടെ.. ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

  15. Kollaam, interesting nalla flow
    Baakki post cheyyuka, kaathirikkum
    Randu praavashyam post aayittundu, adutha praavashyam onnu sradhicholoo.

    1. തീർച്ചയായും സഹോ, ഇങ്ങനൊരു അബദ്ധം പറ്റിയത് കണ്ടുപ്പിടിക്കാൻ വൈകിപ്പോയി… അടുത്ത തവണ നമുക്ക് ഉഷാറാക്കാം

  16. bro …. super ketto…. waiting for the next part

    1. Thank u so much dear❤

  17. ❤️❤️❤️

  18. നന്നായിട്ടുണ്ട് ….പക്ഷേ എണ്ടിങ് എന്തോ ഒരു വശപിശക് …നല്ല ഫീല്‍ നല്ല എഴുത്ത് … ഇത്തിരി കൂടി എഴുതി നിര്‍ത്തരുന്നു … അമ്മയുടെ dairy ബാക്കി എന്താ എന്നു അറിയാന്‍ ആയില്ല ❤️

    1. ബ്രോ..
      ഫോണിൽ കൂടിയാണ് എഴുതുന്നത്, അതുകൊണ്ട് ഇത്രേം പേജ് എഴുതാൻ മാത്രേ കഴിയൂ, പിന്നെ ഈ പറ്റിയത് അബദ്ധമാണ്, ഇത് ഇനി സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.. എന്തായാലും എഴുതിയത് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം..

  19. ചേട്ടായി ?♥️

    ഇന്ന്‌ ഒന്നുടെ വായിച്ചു… പഴയ അതേ ഫീൽ ഇന്നും കിട്ടി. എന്തോ ഇതിലെ പല കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്ക്കുന്നുണ്ട്. അത് പണ്ട്‌ കിനാവ് പോലെ വായിച്ചപ്പോഴും അങ്ങനെ തന്നെ ആയിരുന്നു ? കഥ തുടങ്ങിയിട്ടേ ഉള്ളു എന്ന് അറിയാം. കഥ പരിസരവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും എല്ലാമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്…

    എന്തായാലും കഥയുടെ ബാക്കിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ?❤️ കിനാവ് പോലെയെക്കാൾ മികച്ച ഒരു കഥയായി ഇത് മാറട്ടെ എന്ന് ആദ്യമെ ആശംസിച്ചു കൊണ്ട്‌ തല്‍കാലം നിര്‍ത്തുന്നു…

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. ഖൽബെ….

      ഇന്ന് ഇത് പബ്ലിഷ് ചെയ്യാനുള്ള ധൈര്യം കിട്ടിയത് തന്നെ നീ കാരണമാണ്…. കിനാവ് പോലെ എഴുതിയ അന്നത്തെ മൂടിൽ ഇതും കൂടി എഴുതാൻ കഴിയുമോ എന്നറിയില്ല.. നോക്കാം

  20. മ്യാൻ.,.,.,
    സംഭവം കൊള്ളാ.,.,
    സത്യം പറഞ്ഞാൽ രണ്ടുതവണ വായിക്കാൻ എടുത്തിട്ട്.,., ക്ലോസ് ആക്കി വച്ചു.,., എനിക്ക് എന്റർ ഒന്നും ഇല്ലാതെ കട്ട കുത്തി.കിടക്കുന്നത് കണ്ടാൽ തന്നെ വായിക്കാൻ തോന്നില്ല.,., 20 പേജ് മുതൽ റിപ്പീറ്റ് വന്നല്ലേ.,., ന്തായാലും കൊള്ളാം.,. തുടർന്ന് എഴുതുക.,.,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,??

    1. ശെരിയാക്കാം… അടുത്ത തവണ ഒന്ന് കൂടി ശ്രദ്ധിച്ചു ചെയ്തോളാം

  21. Hi dears,

    എന്തോ ടെക്നിക്കൽ എറർ സംഭവിച്ചിട്ടുണ്ട്..ആകെ 20 പേജ് ഉണ്ടായിരുന്നുള്ളു…ശരിയാക്കാനുള്ള റിക്വസ്റ്റ് കുട്ടേട്ടന് കൊടുത്തിട്ടിട്ടുണ്ട്. ഉടനെ ശെരിയാകുമെന്നാണ് പ്രതീക്ഷ..

  22. അറക്കളം പീലിച്ചായൻ

    എന്തൂട്ട് മ_ര് ആണ്.
    ആദ്യത്തെ 20 പേജ് റിപ്പീറ്റ്‌ ചെയ്തു 40 പേജ് ആക്കിയിട്ടേക്കുന്നു.
    നല്ലൊരു എഴുത്ത് നശിപ്പിച്ചു

    1. ഇത്തവണ ക്ഷമിക്ക് സഹോ… എനിക്ക് പറ്റിയൊരു തെറ്റാണു..

  23. ♨♨ അർജുനൻ പിള്ള ♨♨

    ??നീ അല്ലെ ലവൻ ?. വായിച്ചിട്ട് പറയാം ?

    1. ഇങ്ങള് ജീവനോടെ ഇണ്ടോ ?

      1. ഇതുവരെ ഉണ്ട്

    2. പിള്ളേച്ചാ…. ??

Comments are closed.