കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

പിന്നിൽ നിന്നും ഒരു ചോദ്യവും പുറത്തൊരു തട്ടും കിട്ടിയപ്പോളാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്….

“ചേട്ടാ…. നിങ്ങൾ ജീവിതത്തിനെ ഇത്രേം കോംപ്ലിക്കേറ്റഡ് ആയി എടുക്കണ്ട, വല്ലാതെ സീരിയസ് ആയാൽ ജീവിക്കാൻ കഴിയൂല…. മറ്റുള്ളവർ എന്ത് നിങ്ങളെപ്പറ്റി പറയുന്നു എന്ന് ചിന്തിച്ചു ജീവിച്ചാൽ ഈ ലോകത്തിലെ ഒരു സന്തോഷവും നമുക്ക് അനുഭവിക്കാൻ പറ്റില്ല… കേട്ടിട്ടില്ലേ മറ്റുള്ളവനെ ഉപദ്രവിക്കാതെ എന്ത് കാര്യവും നമുക്ക് ചെയ്യാം… അതിൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നോ കളിയാക്കുമെന്നോ ഒന്നും ചിന്തിക്കാൻ നിക്കരുത്‌.. ഇവിടുന്നു പോയാൽ ആദ്യം ചേട്ടൻ ചെയ്യണ്ടത് എന്താന്ന് വെച്ചാൽ നിങ്ങളെ ഒഴിവാക്കുന്ന ആളുകളെ അങ്ങോട്ടും ഒഴിവാക്കുക… അവര്ക്ക് നമ്മളെ ആവശ്യമാണെങ്കിൽ അവർ വന്നോളും,ഇല്ലെങ്കിൽ വരില്ല… പിന്നെ നാട്ടിൽ നിന്നും ഒരു മാറ്റം വേണമെന്നുണ്ടെങ്കിൽ അങ്ങനൊന്നു നോക്കിക്കോളൂ, ഇന്നു വരെ സങ്കടങ്ങൾ മാത്രമാണ് കൂട്ട് എന്ന ചിന്തയിലല്ലേ ജീവിച്ചത്,നാളെ മുതൽ നിങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കൂ…. അതെന്തൊക്കെയാണെന്നു നിങ്ങൾ കണ്ടെത്തണം, ഇഷ്ടപ്പെടാത്ത ജോലി, ഇഷ്ടമില്ലാത്ത ആളുകൾ, സ്ഥലം ഇതൊക്കെ ഒഴിവാക്കൂ, ഇഷ്ടമുള്ള സാധനങ്ങളെ കൂടെ കൂട്ടിക്കോ, അപ്പൊ ത്തന്നെ പകുതി പോസിറ്റീവ് ആവും….. ”

അവൻ പറഞ്ഞു നിർത്തി.. ഞാൻ അവൻ പറയുന്നതിലെ അർത്ഥം ഗാഢമായി ചിന്തിക്കുകയായിരുന്നു …ഇപ്പൊ വരാമെന്ന് കൈകാട്ടി അവൻ ബാത്‌റൂമിൽ പോയി, ഞാൻ വാതിൽക്കൽ ത്തന്നെ ആലോചനയിൽ മുഴുകി..

ഇഷ്ടപെട്ട ജോലി എന്നുള്ള ഒന്നുണ്ടോ.. ?? ഇന്നുവരെ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല, ജീവിക്കണമല്ലോ, അതിനുള്ള ജോലി,ഇല്ലെങ്കിൽ ഇതും കൂടി ആയാൽ നാട്ടുകാർ തെണ്ടികൾ വറുത്തു കോരി തിന്നുമല്ലോ എന്ന ചിന്തയിൽ എന്തൊക്കെയോ ചെയ്തു കൂട്ടി…. പക്ഷെ ഒരു കാര്യം സത്യമാണ്, ഇന്നുവരെ ജോലി എന്നല്ല എന്റെ സന്തോഷത്തിനായി ഒന്നും ഞാൻ ചെയ്തിട്ടില്ല…. ഒരു ടിപ്പിക്കൽ മലയാളിയെ പോലെ ഷർട്ട്‌ എടുക്കുന്നുണ്ടെങ്കിൽ അത് വില കുറഞ്ഞ ഒന്നു നോക്കി എടുക്കും, എന്നിട്ടോ അത് എടുത്തുവെച്ചു പഴയതിടും,പിന്നെ ഈ എടുത്തത് പഴയതാവുമ്പോൾ അന്നെടുത്ത പുതിയത് മാറ്റിവെച്ചു ഇത് എടുത്തിടും… പറഞ്ഞിട്ട് കാര്യമില്ല, അമ്മ പണ്ട് ചെയ്തുപോന്നിരുന്ന കാര്യങ്ങൾ ഏതാണ്ട് അതേപോലെ പിന്തുടരുന്നു എന്ന് മാത്രം… ഇപ്പൊ വന്ന് വന്ന് സ്വന്തമായൊരു തിരുമാനമുണ്ടോ എന്നത് ത്തന്നെ സംശയമാണ്…. അമ്മക്ക് ഞാൻ കുഞ്ഞാവ ആയിരുന്നെങ്കിൽ അതിനെക്കാളും ആഴത്തിൽ ഞാനൊരു കുഞ്ഞാവയാണെന്നു വിശ്വസിച്ചത് ഞാൻ തന്നെയാണോ എന്നൊരു തോന്നൽ… !!

ടോയ്‌ലെറ്റിൽ നിന്നും ശബരി ഇറങ്ങി അരികിൽ വന്ന് നിന്നു….

 

” ചേട്ടാ…. ഞാനൊരു കാര്യം പറയട്ടെ… ? ”

അവൻ ഒരു മുഖവുരായിട്ടാണ് തുടങ്ങിയത്…. ഞാൻ ശെരി എന്ന് തലയാട്ടി..

 

” ചേട്ടന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഈ ആലോചനയാണെന്നു

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.