കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

ഞാൻ ആ ഡയറിയെ നെഞ്ചോടു ചേർത്തുപറഞ്ഞു….അവൻ ആശ്വസിപ്പിക്കാനായി തോളിൽ തട്ടി…

കുറച്ചു സമയത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ വീണ്ടും വാതിൽക്കൽ ചെന്നു കാറ്റ് കൊണ്ടു….ഇപ്പോൾ പുറത്തു നിന്നും വരുന്ന കാറ്റിനു മുമ്പത്തേക്കാൾ ചൂട് കുറവുണ്ട്….. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ ശബരിയും അടുത്തു വന്നു..

 

” ചേട്ടാ…. ഇപ്പളും അതുതന്നെ ആലോചിച്ചു നിക്കുവാണോ .. ? ശ്ശേ… ഞാൻ വെറുതെ വീണ്ടും ഓർമ്മിപ്പിച്ചല്ലേ… ?? ”

അവൻ സങ്കടത്തോടെ ചോദിച്ചു…

 

” ഏയ്‌, ഓർമ്മിപ്പിക്കാൻ അതിനു ഞാൻ ഇത് മറന്നിട്ടില്ല ടോ…. അമ്മക്ക് ഞാൻ ഒരു ഇള്ളക്കുട്ടിയാരുന്നു, അമ്മക്ക് മാത്രം … എന്നെ ബാക്കി ആർക്കും അങ്ങനെ ഇഷ്ടമൊന്നും ആവില്ല, നാട്ടിലൊക്കെ മോയന്ത് എന്നാണ് വിളിക്കാറ്, അമ്മ ഉള്ളോണ്ട് കണ്ണേ പൊന്നേ ന്നു പറഞ്ഞു ഇതുവരെ എത്തിച്ചു, ഇനി അങ്ങോട്ട്‌ ഒറ്റക്കായി … ”

അത്രേം പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞുകവിഞ്ഞു… ശബരി എന്റെ തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു… ഞാൻ അവനു മുന്നിൽ എന്റെ കുഞ്ഞുനാൾ തൊട്ടു അനുഭവിച്ചുപ്പോന്ന ഓരോന്നും പറഞ്ഞു തീർത്തു, കെട്ടിക്കിടന്ന സങ്കടങ്ങൾ, ചിന്തകൾ, തോൽവികൾ എല്ലാം കരഞ്ഞും, പതം പറഞ്ഞും എന്റെ മനസ്സിൽ നിന്നും ലാവാപ്രവാഹം പോലെ ഉരുകിയൊലിച്ചു…. കാലങ്ങളായി ആരും കേൾക്കാനോ പറയാനോ ഇല്ലായിരുന്നത് കൊണ്ടാകാം ഒരു ഘട്ടത്തിലും എനിക്ക് നിർത്തുവാൻ സാധിച്ചില്ല, അത് തടസപ്പെടുത്താൻ അവനും ശ്രമിച്ചില്ല….ആരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നോ ഏതൊക്കെ സ്റ്റേഷനിൽ നിന്നും ആളുകൾ കയറുന്നുണ്ടെന്നോ ഒന്നും എന്നെ സ്വാധീനിച്ചില്ല… ഒടുവിൽ എല്ലാം പറഞ്ഞുകഴിഞപ്പോൾ മനസ് വളരെ ഫ്രീ ആയതുപോലെ തോന്നി… എന്നെ കേള്ക്കാനും ഒരാളുണ്ടെന്നു കാണുമ്പോൾ വല്ലാത്ത ഒരു ആശ്വാസം…!!!

 

” വിളിക്കുന്നവർ എന്തും വിളിച്ചോട്ടെ ചേട്ടാ, അതൊന്നും മൈൻഡ് ചെയ്യണ്ട….. ഈ ലോകം ജയിച്ചവന് മാത്രമുള്ളതൊന്നും അല്ല, അല്ലെങ്കിത്തന്നെ എന്താണീ ജയം….. നിങ്ങടെ ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നുണ്ടോ എന്നതാണ് പ്രധാനം… ഞാൻ മനസ്സിലാക്കിയിടത്തോളം നിങ്ങൾക്കൊരു കുറവേ ഉള്ളൂ, അത് നല്ലൊരു ഫ്രണ്ടിന്റെയാണ്, ചേട്ടനെ കേൾക്കാനും ഇതുപോലെ മനസ് തുറന്ന് സംസാരിക്കാനും ഒക്കേ പറ്റുന്ന നല്ലൊരു ഫ്രണ്ട്…..ഇതിപ്പോ കളിയാക്കുമെന്നുള്ള പേടി കൊണ്ട് നിങ്ങള്ക്കും, നിങ്ങൾ മണ്ടത്തരം പറയുമെന്നുള്ള മുൻധാരണയിൽ നാട്ടിലെ മറ്റുള്ളവരും ഇരുന്നുകൊണ്ട് അവിടെ നല്ലൊരു ഫ്രണ്ട് ഉണ്ടായില്ല… പോട്ടെ, ഇനി അങ്ങോട്ടേക്ക് നല്ലൊരു സുഹൃത്തിനെ നിങ്ങൾ കണ്ടെത്തണം… അപ്പൊ എല്ലാ പ്രശ്നവും തീരും.. ”

അവൻ പറഞ്ഞ ആ കാര്യം എനിക്ക് പുതിയൊരു വെളിച്ചം തന്നു….

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.