കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

” അല്ല ചേട്ടാ, ചോദിയ്ക്കാൻ വിട്ടുപോയി… ആ ഗിഫ്റ്റ് അമ്മ തന്നതാണെന്നല്ലേ പറഞ്ഞത്..??

അവൻ പെട്ടെന്ന് ഓർത്തതുപോലെ എന്നെ തോണ്ടിവിളിച്ചു…

 

” അതെ…. ”

ഞാൻ തലയാട്ടി…

 

” അപ്പൊ അമ്മ…. ?? ”

അവൻ സംശയത്തിൽ പുരികം ചുളിച്ചു നോക്കി..ഞാൻ ഒന്ന് നിശ്ശബ്ദനായി ഇരുന്നു , ഓർത്തപ്പോൾ ത്തന്നെ എന്തോ ഒരു കൊളുത്തിവലിവ്…

” പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട, ഞാൻ ചോദിച്ചെന്നെ ഉള്ളൂ… ”

അവൻ എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു…

” മരിച്ചുപോയി…കഴിഞ്ഞ ആഴ്ച…. ”

ഞാൻ പുറത്തേക്ക് നോക്കി ഇടറിയ ശബ്ദത്തിൽ പറഞ്ഞുതീർത്തു..

” അയ്യോ…!!
സോറി, ഞാൻ അറിയാതെ…. ”

അവൻ എന്റെ കയ്യിൽ കൈചേർത്തു…..

” ഹ്മ്മ്…. ഇത് അമ്മ ഒരു ഡയറി തന്നതാ… എനിക്കുള്ള എന്തെങ്കിലും കാര്യങ്ങൾ അതിനകത്തുണ്ടാകും… പക്ഷെ എനിക്കത് തുറന്ന് നോക്കാൻ പറ്റുന്നില്ല, ഇനി പറ്റുമൊന്നും അറിയില്ല….ഇങ്ങനെതന്നെ ഇരിക്കട്ടെ കയ്യിൽ… ”

ഞാൻ ആ ഡയറിയെ നെഞ്ചോടു ചേർത്തുപറഞ്ഞു….അവൻ ആശ്വസിപ്പിക്കാനായി തോളിൽ തട്ടി…

കുറച്ചു സമയത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ വീണ്ടും വാതിൽക്കൽ ചെന്നു കാറ്റ് കൊണ്ടു….ഇപ്പോൾ പുറത്തു നിന്നും വരുന്ന കാറ്റിനു മുമ്പത്തേക്കാൾ ചൂട് കുറവുണ്ട്….. രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ ശബരിയും അടുത്തു വന്നു..

 

” ചേട്ടാ…. ഇപ്പളും അതുതന്നെ ആലോചിച്ചു നിക്കുവാണോ .. ? ശ്ശേ… ഞാൻ വെറുതെ വീണ്ടും ഓർമ്മിപ്പിച്ചല്ലേ… ?? ”

അവൻ സങ്കടത്തോടെ ചോദിച്ചു…

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.