കുഞ്ഞുറുമ്പുകളുടെ ലോകം [Fire blade] 152

അന്ന് രാത്രി കാലം തെറ്റി വല്ലാത്ത മഴയും മിന്നലും വിരുന്നു വന്നു, പ്രത്യേകിച്ച് വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ ഉമ്മറപ്പടിയിൽ കേറി ഇരുന്നു… സമ്മാനപൊതിയിൽ പൊട്ടിക്കാതെ ഇരുന്ന ഡയറി എന്റെ അരികിൽ ചേർത്തുവെച്ചു, പണ്ടൊക്കെ ഇതുപോലെ മിന്നലും പെരുമഴയും ഉണ്ടാകുമ്പോൾ അമ്മയുടെ ചൂടിനോട് ചേർന്ന് ഈ പടിയിൽ ഇരിക്കുന്ന അതേ ഫീൽ കിട്ടാൻ തൂണിനോട് ചേർന്നിരുന്നു ഡയറി മടിയിലേക്ക് എടുത്തുവെച്ചു.. പുതുമണ്ണിന്റെ മണം മൊത്തത്തിൽ നിറഞ്ഞിട്ടുണ്ട്…. മനസ് നിറഞ്ഞ ശൂന്യതയേ കെടുത്താനെന്നോണം പ്രകൃതി തണുത്തു…അമ്മയെ സംസ്കരിച്ച തെക്കേപ്പറമ്പിലെ തൊടിയിലേക്ക് കണ്ണ് ചിമ്മാതെ നോക്കിയിരുന്നു..ഈ മഴ അമ്മയെയും സന്തോഷിപ്പിച്ചിട്ടുണ്ടാവണം, നനഞ്ഞ മണ്ണിൽ സന്തോഷമായി ഉറങ്ങുന്നുണ്ടാകുമോ… !!

എന്തോ ഒരു ഉൾപ്രേരണയാൾ ഞാൻ ആ ഡയറി കയ്യിലെടുത്തു… അതിൽ എന്തായിരിക്കും എഴുതിയത് എന്ന ചിന്തയിൽ കൈ വിറച്ചുകൊണ്ടിരുന്നു… തുറന്ന് നോക്കിയപ്പോൾ ‘ എന്റെ പൊന്നൂസിന് ‘ എന്നൊരു വരിയാണ് ആദ്യംത്തന്നെ കണ്ടതു….ആ വാക്കിനപ്പുറം മറ്റൊന്നും വായിക്കാൻ നിറഞ്ഞുതുളുമ്പിയ കണ്ണുകൾ അനുവദിച്ചില്ല…പെയ്തൊഴിയുന്ന മാനം പോലെ എന്റെ ഹൃദയം പെയ്തു തുടങ്ങി…ആരും കേൾക്കാനില്ലെന്ന സങ്കടം കൊണ്ടോ സമാധാനം കൊണ്ടോ ഞാൻ പൊട്ടി പൊട്ടി കരഞ്ഞു…. ഒടുവിൽ കണ്ണീർ വറ്റിയപ്പോൾ റൂമിൽ പോയി കിടന്നു…..

പിറ്റേന്ന് ഉപ്പുമാവും പഴവും കഴിച്ചശേഷം ഞാൻ ഒരിക്കൽക്കൂടി ഡയറി എടുത്തു കട്ടിലിലിരുന്നു, മെല്ലെ വായിക്കാൻ ആരംഭിച്ചു…. അതിലെ തുടക്കം ഇങ്ങനെ ആയിരുന്നു…

‘ ഇപ്പൊ നീ വലിയ സങ്കടത്തിലായിരിക്കുമെന്നു അമ്മക്കറിയാം. എന്നും അമ്മയുടെ തണലിൽ കഴിയാൻ ആഗ്രഹിച്ച്‌ ഇന്നു അനുഭവിക്കുന്ന ഏകാന്തത നിന്നെ എത്ര വിഷമിപ്പിക്കുമെന്നും ഇതിനകം എത്രത്തോളം പൊട്ടിക്കരഞ്ഞിട്ടുണ്ടാകുമെന്നും എല്ലാം അമ്മക്കറിയാം… നിന്നെ ഒരു കഴിവില്ലാത്തവനാക്കാനാണ് അമ്മ ശ്രമിച്ചതെന്ന് മോനൊരിക്കലും ചിന്തിക്കരുത്, നിന്റെ ചിന്തകൾ, വളർച്ച ഇതിനെയെല്ലാം നേർവഴിക്കാക്കാൻ അമ്മക്ക് സാധിചില്ല എന്നതാണ് സത്യം…നിന്നെ മണ്ടനെന്നോ വിവരമില്ലാത്തവനെന്നോ മറ്റുള്ളവർ പറയുമായിരിക്കും പക്ഷെ എനിക്കറിയാം, നിനക്ക് സ്വാർത്ഥത ഇല്ല, നീ നിനക്ക് വേണ്ടി ഒന്നും ആവാനല്ല മറിച്ചു എനിക്ക് വേണ്ടി ആകാനാണ് ശ്രമിച്ചത്.ഒന്നിച്ചുണ്ടായ സമയമത്രയും എന്നെ സന്തോഷിപ്പിക്കാൻ മാത്രമാണ് നിനക്ക് ആഗ്രഹമുണ്ടായിരുന്നത്, പക്ഷെ കണ്ണടക്കാൻ സമയമായെന്ന് കരുതുന്ന ഈ നിമിഷത്തിലും നിന്നെകുറിച്ചോർത്തു എനിക്ക് വേവലാതികൾ മാത്രമേ ഉള്ളൂ, നിന്നെ മനസിലാക്കാൻ പറ്റുന്ന ഒരാൾ ഇനി ഈ ഭൂമിയിൽ ഉണ്ടോ എന്ന് അറിയില്ല, എന്നെങ്കിലും അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് കണ്ടാൽ മറ്റൊന്നും ചിന്തിക്കരുത്, അവരുമായി കൂട്ട് വെച്ചോളൂ… നീ ജീവിതത്തിൽ തനിച്ചായെന്നു തോന്നുന്ന സമയങ്ങളിൽ ഇനി ഞാനീ ഡയറിയിൽ എഴുതുന്ന ഓരോ കാര്യവും വായിക്കുക…. മുന്നോട്ടുള്ള വഴികളിൽ ഈ അക്ഷരങ്ങളാവട്ടെ ഞാനായി നിന്റെ മുന്നിൽ നടക്കുന്നത്… ഇനി എനിക്ക് വേണ്ടി കരയരുത്, എന്തെങ്കിലും ചെയ്യണമെന്നു തോന്നുന്നുണ്ടെങ്കിൽ നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രമായി ചെയ്യുക.. ‘

63 Comments

  1. Any update?
    With?

    1. Next wk വരാൻ ചാൻസ് ഉണ്ട്…. നോക്കട്ടെ

  2. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

    1. സോറി സിദ്ധാർഥ് ബ്രോ…

      എവടേം എത്തിയില്ല, കുറെ ജോലിതിരക്കിലാണ്.. ഇതൊരു എളുപ്പം എഴുതാൻ പറ്റുന്ന ഒന്നല്ല, എന്തായാലും ഞാൻ എഴുതിതീർക്കും… ദയവു ചെയ്തു ടൈം തരിക… ??

      വളരെ കുറച്ചുപേർ മാത്രമേ ഈ സൈറ്റിൽ വന്നതിനു ശേഷം വന്ന കഥകൾക്ക് കാത്തിരിക്കുന്നുള്ളൂ, ബ്രോ അതിലൊരാൾ ആണെന്നുള്ളതിൽ വളരെ സന്തോഷം… ഒത്തിരി നന്ദി..

      സ്നേഹം മാത്രം

  3. ചാണക്യൻ

    Fire blade ബ്രോ…..
    സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…..
    സാഹചര്യങ്ങൾ കാരണം ഓൺലൈൻ ൽ വരുന്നത് തീരെ കുറവാണു…..
    അതാട്ടോ കഥ വായ്ക്കാൻ ഒരുപാട് ലേറ്റ് ആയത്….
    ശരിക്കും എന്താ പറയാ…. മനസ് നിറഞ്ഞു….
    വായ്ച്ചു തീർന്നത്തെ അറിഞ്ഞില്ല….
    അമ്മ ICU വിൽ കിടക്കുന്ന സീൻ വായിച്ചപ്പോ ഞാൻ എന്റെ കാര്യം ഓർത്തിപ്പോയി….. ന്റെ അമ്മയും ഈ ലോക്ക്ഡൌൺ ന്റെ സമയത്ത് വയ്യാതെ ICU വിൽ ആയിരുന്നു….
    ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ…
    അതിങ്ങനെ ഓർത്തുപോയി പെട്ടെന്ന്…
    പിന്നെ ഈ കഥയെ ഞാനൊരു മോട്ടിവേഷൻ കഥയായി കാണാനാണ് ഇഷ്ടം…
    വിനോദിനെ പോലെ ശബരിയുടെ മോട്ടിവേഷൻ ഞാനും മനസിരുത്തി കേൾക്കുകയായിരുന്നു.
    അമ്മയുടെ ആ ഡയറി തളർന്നു പോകുന്ന നിമിഷങ്ങളിൽ പിടിച്ചു നിക്കാൻ വിനോദിന് ഒരുപാട് സഹായിക്കും….
    എനിക്കിറപ്പാ….
    ശരിക്കും എന്തൊക്കെയോ വേദനകൾ ഇപ്പോഴും മനസിലുണ്ട്….
    ഞാനും വിനോദിനെ പോലൊക്കെയല്ലേ എന്നൊരു തോന്നലും…
    കിനാവ് പോലെയിലെ നമ്മുടെ അമ്മൂട്ടിയും വിനോദും….
    രണ്ടു പേരും ഹൃദയത്തിൽ ചേക്കേറി…
    ഒത്തിരി സ്നേഹത്തോടെ ❤️?

    1. നെറ്റ് പ്രോബ്ലം കൊണ്ട് റിപ്ലൈ താഴെ വന്നു.. ??അത് നിങ്ങൾക്കുള്ളതാണ്

  4. സഹോ…❤❤❤

    വായിച്ചൂട്ടാ….
    എന്താ പറയാ മറ്റൊരു കിനാവുപോലെ എന്ന് പറയാൻ പറ്റില്ല,
    കാരണം രണ്ടിനും രണ്ട് ആത്മാവാണ്,
    ഇതിൽ ഏകാന്തതയ്ക്ക് വലിയ സ്ഥാനമുണ്ട്….
    എനിക്കിഷ്ടമുള്ള ഒരു കാര്യമാണ്…
    ഒറ്റക്കാവുമ്പോൾ പലപ്പോഴും സ്വയം അറിയാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ.
    നായകൻ ഇതിൽ ഒറ്റപ്പെടൽ ആഗ്രഹിച്ച ഒരാളല്ല എന്ന് വായിക്കുമ്പോൾ അറിയാം
    ഒറ്റപ്പെട്ടു പോയ ഒരാളാണ്…
    അമ്മയും കൂടി പോയതോടെ വീണിടത്തു നിന്നും ഉയർത്തിക്കൊണ്ടുവരാൻ സഹോ പ്ളേസ് ചെയ്ത ഡയറിയും ശബരിയും മനുവും,
    അത് വേറെ ലെവൽ ആയിരുന്നു…
    ശബരിയുടെ മാജിക് അതിവിടെയും അതുപോലെ തന്നെയുണ്ട്,
    അവരെയെല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും.
    എഴുന്നേറ്റു നടക്കുന്നവന്റെ കഥയ്‌ക്കെ കാഴ്ചക്കാരുണ്ടാവൂ എന്ന് കെട്ടിട്ടുണ്ട്,
    പക്ഷെ തോറ്റു പോയവരുടെ കഥയ്ക്കായിരിക്കും ആഴം കൂടുതൽ…

    ബാക്കി അറിയാനായി കാത്തിരിക്കുന്നു സഹോ…

    സ്നേഹപൂർവ്വം…❤❤❤

    1. കുരുടി ബ്രോ…

      ഈ കമന്റ്‌ വായിച്ചിട്ട് കിളി പോയെന്ന് വേണെങ്കിൽ പറയാം.. നീ സാഹിത്യം അള്ളി വീശാൻ തുടങ്ങിയിട്ടുണ്ടല്ലോ…

      പിന്നെ ഈ കഥ കിനാവ് പോലെയുടെ മൂഡ് അല്ല, ഇത് വേറൊന്നാണ് ഉദ്ദേശിക്കുന്നത്, ഇനിയിപ്പോ എഴുതി വരുമ്പോൾ എന്താകുമോ എന്തോ..!

      സമയക്കുറവ് കാരണം ഒന്നിനും പറ്റുന്നില്ല, കൊറേ കഥ ഇവിടെ പെന്റിങ് ആണ്…. എഴുതാനുള്ള മൂഡും ഒരു പ്രശ്നമാണ്… നോക്കട്ടെ

      1. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥ എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ ഈ സാഹിത്യം എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നേ…
        ???

    2. ചാണക്ക്യ…

      സമയക്കുറവിന്റെ പ്രശ്നങ്ങൾ നന്നായി അറിയുന്ന ആളാണ് ഞാൻ.. അതുകൊണ്ടാണ് ഇതിന്റെ രണ്ടാം ഭാഗം ഇനിയും മുഴുവനാക്കാൻ കഴിയാത്തതും..

      എന്നാലും വായിക്കാനും ഇതുപോലൊരു കമന്റ്‌ തരാനും തോന്നിയതിൽ ഒത്തിരി സന്തോഷം… ഒരുപാട് പേരില്ലെങ്കിലും വായിക്കുന്നവരിൽ കുറച്ചു ആളുകളിൽ ഇത് സ്വാധീനിക്കുന്ന രീതി എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്… അതും നിങ്ങളെപ്പോലെ മികച്ച ഒരു writer ആവുമ്പോൾ അത് കൂടുതൽ സന്തോഷം

  5. ജിന്നെ..
    ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

    നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

  6. ഹായ്

    വായിച്ചു, ഇതും വ്യത്യസ്തമായ രീതിയിൽ ഉള്ള നല്ല ഒരു തീം തന്നെയാണ്. തിരക്കിലാണ് അതുകൊണ്ട് കൂടുതലായി ഒന്നും പറയാനുള്ള അവസരമില്ല. മനു,ശബരി പിന്നെ അമ്മു ഇവരെയൊക്കെ ഇതിലൂടെ ഒന്നുകൂടി കാണിക്കും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

    ഇനി അങ്ങോട്ട് തിരക്ക് പിടിച്ച ജീവിതം ആയിരിക്കും എന്ന് കരുതി എങ്കിലും ഇത്രയും വിചാരിച്ചില്ല. ഇതിപ്പോ പ്രിയപ്പെട്ടവരേ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയാണ്.

    പറ്റുവാണെങ്കിൽ ഇനിയുള്ള പാർട്ടുകളിൽ കൂടുതൽ പറയാൻ ശ്രമിക്കാം.

    സ്നേഹത്തോടെ❤️❤️

    1. ജിന്നെ..
      ഇത് എങ്ങനെ അയിത്തീരുമെന്ന് ഒറു പിടിയും ഇല്ല… സന്തോഷമോ സങ്കടമോ കൂടുതലില്ലാത്ത രീതിയായിരിക്കും ഉണ്ടാവുക എന്നാണ് തോന്നുന്നത്..

      നീ സമയം പോലെ നോക്കിചെയ്താൽ മതി… ഇനിയിപ്പോ കമന്റ്‌ തരാൻ പറ്റിയില്ലേലും പ്രശ്നമല്ല….

Comments are closed.