ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

ബ്രോസ്,  ഏറെ വൈകി എന്നറിയാം… എങ്കിലും ചെറിയൊരു പാർട്ട് തന്നെയാണ് ഇപ്പോൾ അയക്കുന്നതും… 

അടുത്ത പാർട്ട് വേഗം അയക്കാൻ ശ്രമിക്കാം…

ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ – 2

OPERATION GREAT WALL Part 2| Author : Pravasi

Previous Part

View post on imgur.com

ഷിപ്പിൽ നിന്ന് പുറത്തിറങ്ങാൻ നേരം തന്നെ ക്യാപ്പ്ട്ടനോട് ഷിപ്പിനൊപ്പം തുടരാനുള്ള വില്ലിങ്നെസ് അറിയിച്ചു…. റൂമിൽ ചെന്നാൽ…. പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ…. ഒരുപക്ഷേ…. അതിനു അവസരം നൽകിയില്ല….

♥️♥️♥️

ഷിപ്പ് ഹാഫ് ഡ്രൈ ഡോക്കിലേക്ക് കയറ്റുന്നത് വരെയുള്ള സമയം അതുൽ ഫ്രീ ആയിരുന്നു… എങ്കിലും എന്നും തന്റെ കപ്പലിന് അടുത്തെത്താൻ അവൻ മടി കാണിച്ചില്ല….

മൂന്നാം ദിവസം… വൈകിട്ട് ഏഴു മണി ആയിക്കാണും അതുൽ തിരിച്ചു പോകുമ്പോൾ… നാളെ മുതൽ ക്യാപ്റ്റനും ഉണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട്…

പെട്ടന്ന് കുറ്റിച്ചെടികൾക്ക് ഇടയിൽ ഒരനക്കം…. കുറുക്കൻ ഉണ്ടെന്ന് പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല….

എന്തായാലും ഉള്ളിലേക്ക് കയറി തിരഞ്ഞു….

മുള്ളാൻ എന്നത് പോലെ അരിഹാന്തിനു നേരെ ഇരിക്കുന്ന ഒരാൾ… ആറടി ഉയരമെങ്കിലും ഉള്ള ഒരു ആരോഗദൃഡഗാത്രൻ…

പക്ഷേ ഈ അതീവ സുരക്ഷാ മേഘലയിൽ?? ഇവിടെ വരാൻ അനുവാദം ഉള്ളവരാരും ഇങ്ങനെ ചെയ്യില്ല എന്നുറപ്പ്….

അയാൾ പിറകിൽ അതുൽ വരുന്ന ശബ്ദം കേട്ട് പെട്ടന്ന് തിരിഞ്ഞു… ആ മുഖം…. ഒരു നിമിഷം ഒന്ന് പതറി…. പഴയ ഓർമകൾ മനസ്സിൽ തെളിഞ്ഞു… അപ്പോളേക്കും അയാൾ എണീറ്റു ഓടി….

പുറകിൽ ഓടി എത്തുമ്പോളേക്ക് അയാൾ ഷിപ് മൈന്റൈനൻസ് യാഡിൽ നിന്നും പുതിയ ഷിപ്പ് നിർമിക്കുന്നത്തിനുള്ള സ്റ്റീൽ പ്രെസ്സിംഗ് യാഡിലേക്ക് എടുത്തു ചാടി…

തനിക്ക് കൂടി അനുവാദമില്ലാത്ത സ്ഥലമാണത്…. പുറകെ പോവണമോ എന്ന് ഒരു നിമിഷം ആലോചിച്ച ശേഷം വേണ്ടെന്ന് വച്ചു… സെക്യൂരിറ്റിയെ വിളിച്ചു…

ഏറെ നേരം അവർ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം…..

അന്ന് തന്നെ അബ്നോർമൽ ഇൻസിഡന്റ് റിപ്പോർട്ട് ചെയ്തു കടമ പൂര്ത്തി ആക്കി…

എങ്കിലും ഉറങ്ങാൻ ആവുന്നില്ല… താനടക്കാം പോവേണ്ടുന്ന കപ്പലിനെ ആണ് അയാൾ നിരീക്ഷിച്ചത്… എങ്കിലും എങ്ങനെ അന്നയാൾ പോലീസിൽ നിന്ന് രക്ഷപെട്ടു??

രാവിലെ ഒൻപതു മണിക്ക് റിപ്പോർട്ട് ചെയ്യാൻ ക്യാപ്റ്റന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്….

കറക്റ്റ് സമയത്തിന് തന്നെ ഷിപ്പിനടുത്ത് റിപ്പോർട്ടിങ് പോയിന്റിൽ ചെന്നപ്പോൾ ക്യാപ്റ്റൻ ഏതൊക്കെയോ ജീവനക്കാരെ ഫയർ ചെയ്യുന്നുണ്ട്…

“ഗുഡ്മോർണിംഗ് സർ… വാട്ട് ഹാപ്പൻഡ്???”