ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

“ഫുൾ സ്കെയിൽ വാറിന് അവർ തയാറാവുമോ സാർ,, ഇന്നത്തെ അവസ്ഥയിൽ, കരയിൽ ഇന്ത്യ ആണ് മികച്ചത്… ഇന്ത്യൻ മിലിട്ടറിയുമായി നേരിട്ടൊരു കൺഫ്രണ്ടേഷന് അവർക്ക് ധൈര്യം ഉണ്ടാവില്ല….

ആകാശത്ത് അവർക്ക് മികവ് ഉണ്ടെങ്കിലും, ചൈനയേക്കാൾ ഉയർന്ന ഭാരതമണ്ണിലേക്ക് അവരുടെ JH7 ഉം H6 ഉം പോലും നന്നായി വിയർക്കും…കൂടാതെ അവരുടെ SU 30MKK നമ്മളെക്കാൾ ഇൻഫെരിയർ ആണ്…..ആകെ 24എണ്ണം SU 35 മാത്രമേ നമ്മളെക്കാൾ മികച്ചത് ഒള്ളു… നമ്മളുടെ ജിയോഗ്രാഫിക് പൊസിഷൻ അവിടെയും നമ്മൾക്ക് അനുകൂലമാണ്….

അങ്ങനെ നോക്കിയാൽ ആകെ ചൈനക്ക് മേധാവിത്വം കടലിൽ മാത്രം ആണ്… അത് മാത്രം വച്ചൊരു യുദ്ധത്തിനു അവർ തയ്യാറാവുമോ???”

ക്യാപ്റ്റൻ ഇത്രയും പറഞ്ഞു നിറുത്തി സ്വന്തം സീറ്റിൽ അല്പം പിറകിലോട്ട് ചാഞ്ഞു ബാക്കി ഉള്ളവരുടെ അഭിപ്രായം അറിയാൻ നോക്കി…

“സാധ്യത കുറവാണ് ക്യാപ്റ്റൻ അജയ് മേനോൻ….. ബട്ട്,, അത് തള്ളി കളയാനും ആവില്ല… ഓർമയുണ്ടല്ലോ 62 വാർ….”

“ഉണ്ട് സർ… 67 ഇൽ അവരെ തുരത്തിയതും ഓർമയുണ്ട്….”

പക്ഷേ അവർ തമ്മിലുള്ള സംസാരം കേട്ട് രമൺ ലാമ്പയുടെ മുഖം വലിഞ്ഞു മുറുകി…

“എന്ത്‌ പറ്റി ലാമ്പ???? ആർ യൂ അപ്സെറ്റ്??”

“ഇറ്റ്സ് ഓക്കേ സർ..”

“ടെൽ അസ് വാട്ട്‌ ഹാപ്പൻഡ്… ആരെങ്കിലും പറഞ്ഞതിൽ മിസ്റ്റേക്ക് ഉണ്ടെങ്കിൽ ധൈര്യമായി പറഞ്ഞോളൂ….”

“ഇതല്പം പേഴ്സണൽ ആണ് സർ… എന്റെ അച്ഛൻ…. അച്ഛൻ 67 വാറിലെ രക്തസാക്ഷിയാണ്…. പക്ഷേ അന്നത്തെ അവരുടെ നാഥുലാ പരാജയം കൊണ്ടു വിറളി പിടിച്ച പട്ടാളക്കാർ അവരുടെ പ്രതികാരം വീട്ടിയത് ചോ ലായിൽ അച്ഛന്റെ മിലിട്ടറി പോസ്റ്റിന് നേരെയാണ്… തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് എനിക്കെന്റെ അച്ഛനെ കിട്ടിയത്….”

അത് അയാൾ പറഞ്ഞു നിറുത്തുമ്പോളും എ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ പോലും പൊടിഞ്ഞില്ല.. ആ കണ്ണുകൾ പക കൊണ്ടു അല്പം ചെറുതായി…

“ഓ… സോറി മാൻ….”

“ഇറ്റ്സ് ഒക്കെ സർ… അത്കൊണ്ടാണ് ആർമിയിലേക്ക് ഡെപ്യൂട്ടേഷൻ ചോദിച്ചു വാങ്ങിയത്…. ഇനി ഒരു വാർ ഉണ്ടായാൽ ഞാനുണ്ടാകും ഫ്രണ്ട്ലൈനിൽ അച്ഛൻ കാണിച്ചു തന്ന വഴിയിൽ…”

അത് കേട്ട് വൈസ് അഡ്മിറൽ തന്നെ എണീറ്റു അയാൾക്ക് ഷേക്ക് ഹാൻഡ് കൊടുത്തു അപ്രീഷിയേറ്റ് ചെയ്തു….

“നമുക്ക് സബ്ജക്ട്ടിലേക്ക് വരാം…. ക്യാപ്റ്റൻ???”

“യെസ് സർ… എനിക്ക് തോന്നുന്നത് അവരുടെ ഉദ്ദേശം ആക്രമണം തന്നെ ആവും എന്നാണ്…. ഫുൾ സ്കെയിൽ വാറിലേക്ക് പോവാൻ സാധ്യത ഇല്ലാത്ത ഒരു അറ്റാക്ക്….”

“യൂ മീൻ???”

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com