ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20696

“ലൈക്ക് ടാർജറ്റിങ് ഐ എൻ എസ് വർഷ….”

(INS വർഷ…. ചൈന ഇന്ത്യൻ താല്പര്യങ്ങൾക്ക് ഭീഷണി ആവുമെന്ന് മനസിലായതോടെ ഇന്ത്യ ഈസ്റ്റൺ നേവൽ കമാൻഡ് വളരെ വികസിപ്പിച്ചു….

നിരവധി പുതിയ കപ്പലുകൾ അതിനു കീഴിൽ ആയതോടെ വിശാഖ് പോർട്ടിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു…. അതോടൊപ്പം, ഇന്ത്യൻ നേവിയുടെ സബ് മറൈൻ സ്പൈ സാറ്റലൈറ്റുകളിൽ നിന്ന് ഹൈഡ് ചെയ്യാനും സ്ഥലം ഇല്ല..

ഇതിനെല്ലാം കൂടി കണ്ടെത്തിയ സൊല്യൂഷൻ ആണ് INS വർഷ…. വിശാഖ് പോർട്ടിൽ നിന്നും അൻപതു കിലോമീറ്റർ അകലെ ഉണ്ടാക്കിയിരിക്കുന്ന നേവൽ ഷിപ്പ് യാഡ് എന്നൊക്കെ ഒറ്റവാക്കിൽ പറയാം വർഷയെ….

പക്ഷേ,, അതൊരു അണ്ടർ വാട്ടർ സബ്മറൈൻ റിപ്പയർ കേന്ദ്രം കൂടിയാണ്…. ശത്രു കപ്പലുകൾക്കോ അവയുടെ ആന്റി ഷിപ്പ് മിസൈലുകൾക്കോ തകർക്കാനാവാതെ വർഷ ഇന്ത്യൻ മുങ്ങികപ്പലുകളെ ഒളിപ്പിച്ചു വയ്ക്കും…)

“നെവർ മാൻ…. ഒരു ഫുൾ സ്കെയിൽ വാറിൽ പോലും വർഷ അവരേ കൊതിപ്പിക്കുന്ന കിട്ടാക്കനി മാത്രമാണെന്ന് അവർക്ക് നന്നായി അറിയാം…. അൺ ടിൽ ദെ ഹാവ് മിസൈൽ ലൈക്ക് ബ്രഹ്മോസ്….”

(ആന്റി ഷിപ്പ് മിസൈൽ ആയി രൂപം കൊണ്ട ബ്രഹ്മോസ് ഇപ്പോൾ ലാൻഡ് അറ്റാക്ക് വേർഷനും ഉണ്ട്…. ലോകത്തിലെ ഏറ്റവും വേഗതയെറിയ ക്രൂസ് മിസൈൽ ആണ്…. അതും പിൻ പോയിന്റ് ആകുറാസിയോടെ…. (വിക്ഷേപിച്ചു കഴിഞ്ഞു ഏതു നിമിഷവും ഗതി വ്യത്യാസം വരുത്താവുന്ന മിസൈലുകൾ ആണ് ക്രൂയിസ് മിസൈല്ലുകൾ….)

ചൈന CX1 എന്നൊരു മിസൈൽ ഉണ്ടാക്കിയെങ്കിലും അത് ഇത് വരെ പ്രൂവൺ അല്ല… മാത്രമല്ല ആക്യൂറാസി കുറവുമാണ്….)

“എങ്കിൽ അവരുടെ ടാർജറ്റ് അരിഹാന്ത് ആവും… എന്ത്‌ സംഭവിച്ചു എന്ന് മനസിലാക്കാതെ അവളെ മുക്കുക എന്നതാവും ഉദ്ദേശം….”

“യെസ്… ഇത് സംഭവിക്കാവുന്നത് ആണെന്ന് തോന്നുന്നു….”

അങ്ങനെ പറഞ്ഞു വൈസ് അഡ്മിറൽ ലാംബയേ നോക്കി… ആ നോട്ടത്തിന്റെ അർത്ഥം മനസിലായ അദ്ദേഹം ബോർഡിൽ മുകളിൽ എഴുതിയതിൽ നിന്ന് ആരോ വരച്ചു അരിഹാന്ത് എന്നെഴുതി…

“ആർക്കെങ്കിലും വേറെ എന്തെങ്കിലും ഐഡിയ???”

വൈസ് അഡ്മിറൽ എല്ലാവരെയും നോക്കി….

“സർ ഒരു ഡൗട്ട്….”

അതും പറഞ്ഞു അതുൽ ക്യാപ്റ്റനെ നോക്കി….

“പറയൂ അതുൽ…. അതിനാണ് നമ്മൾ ഇവിടെ….”

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com