ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

“ജയ്….”

പ്രത്യഭിവാദനം ചെയ്തു അവർ തിരിഞ്ഞു കപ്പലിന് മുകളിലേക്കുള്ള സ്റ്റീൽ ലാഡ്ഡർ വഴി അകത്തേക്ക് കയറി….

“അതുൽ, കാൾ എവരി വൺ….”

അധികം വൈകാതെ ആ ഒൻപത് പേരും മുൻപോട്ട് വന്നു….

എല്ലാവരും ഹാപ്പി മൂഡിലാണ്…. വാക്വം ചേമ്പറുകളുടെ ചെറിയൊരു ടെസ്റ്റ് റൺ… അത്ര മാത്രമേ അവർക്കറിയൂ… അൺആർമ്ഡ് ആയത് കൊണ്ടു മറ്റൊരു വേവലാതിയും അവരുടെ മനസിലില്ല..

തന്റെ കയ്യിലിരിക്കുന്ന സീക്രട്ട് ഫയൽ തുറക്കാതെ തന്നെ തിരിച്ചും മറച്ചും നോക്കികൊണ്ട് അവരുടെ മുഖത്ത് നോക്കാതെ ക്യാപ്റ്റൻ ചോദിച്ചു…

“മരിക്കാൻ ഭയമുണ്ടോ???”

ആദ്യമവർ ഒരു തമാശ കേട്ടത് പോലെ ചിരിച്ചു… പിന്നെ പറഞ്ഞു…

“ഇല്ല സർ…”

“എങ്കിൽ തയ്യാറായിക്കോളു…. ഏത് നിമിഷവും വരാവുന്ന ഒരു ടോർപിടോയേ കാത്തു…”

പതിയെ ചില മുഖങ്ങളിലെ ചിരി നിന്നു… അവർക്കറിയാം ക്യാപ്റ്റൻ തമാശ പറയാറില്ലെന്ന്….

“ഇതാണ് അവസാനസമയം… ആർക്ക് വേണമെങ്കിലും ഇപ്പോൾ തിരിച്ചു കയറാം…. തിരിച്ചെത്തുമെന്ന് ഒരുറപ്പുമില്ലാത്ത സീക്രട്ട് മിഷനിലേക്ക് ആണ് നിങ്ങൾ പോകുന്നത്…”

അതുവരെ സീക്രട്ട് ഫയൽ ചുമ്മാ നോക്കിയിരുന്ന ക്യാപ്റ്റൻ തല ഉയർത്തി അവരെ നോക്കിയ ശേഷം തുടർന്നു …

“കൃത്യമായി പറഞ്ഞാൽ നമ്മുടെ ചിലശത്രുക്കൾ കടലിൽ ഉണ്ട്.. നമ്മൾ ചൂണ്ടയിലെ ഇരകളെ പോലെ അവയെ വേട്ടയാടാൻ സ്വയം ബലി കൊടുക്കേണ്ടി വന്നേക്കാം…”

അല്പനിമിഷത്തേക്ക് അവിടെ നിശബ്ദത കളിയാടി.. പെട്ടെന്ന് അവർക്കിടയിൽ നിന്നും ഒരു ശബ്ദം ഉയർന്നു…

“ഞാൻ ഉണ്ട് ഈ മിഷന്… എനിക്ക് പൂർണസമ്മതം മരിക്കാൻ ആണെങ്കിൽ കൂടി ഈ മിഷനിൽ പങ്കെടുക്കാൻ….”

അത് സീമാൻ വിക്രം ആയിരുന്നു… ആ ബോട്ടിലെ ഏറ്റവും താഴ്ന്ന ഗ്രേഡ്…

അയാളുടെ ആത്മവിശ്വാസം ബാക്കി എല്ലാവരിലേക്കും പകർന്നു കിട്ടി…

“ഞാനും തയ്യാറാണ് ഈ മിഷന് സർ….”

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com