ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

Views : 20718

വൈസ് അഡ്മിറൽ തുടരൂ എന്ന അർത്ഥത്തിൽ ക്യാപ്റ്റനെ നോക്കി… അത്രയേറെ വിശ്വാസമുണ്ട് ഇന്ത്യൻ നെവിക്ക് ക്യാപ്റ്റൻ അജയ് താക്കൂറിനെ…. അത്കൊണ്ടാണല്ലോ ഇന്ത്യയുടെ ആദ്യ ആണവ അന്തർ വാഹിനി ക്യാപ്റ്റനെ വിശ്വസിച്ചു ഏല്പിച്ചത്…

“എക്സ്പ്ലെയിൻ ക്യാപ്റ്റൻ ഞങ്ങൾക്ക് നിങ്ങളുടെ പരിചയസംബത്തിൽ വിശ്വാസമുണ്ട്…..”

“സർ, INS ശംഖുഷ് വിശാഖ് പോർട്ടിൽ തന്നെയുണ്ട്…. നമ്മൾ പരസ്യമായി അരിഹാന്തിനെ നീറ്റിൽ ഇറക്കട്ടെ…. അവളെ ഹൈഡ് ചെയ്തു ശംഖുഷ് ഡെൽറ്റ വേവ് ലെങ്ത് ഇഗ്‌നൈറ്റർ വച്ചു ന്യൂക്ലിയർ സബിന്റേത് പോലുള്ള ശബ്ദം ഉണ്ടാക്കട്ടെ… ഇഫ് ദെ എയിം അരിഹാന്ത്…. അത് ശംഖുഷ് നു നേരെ വരും…”

“പക്ഷേ, ശംഖുഷ്?? അതിലെ ക്രൂ???”

“എൻപത് പേരാണ് സാധാരണ അവളെ നയിക്കാറ്… ഈ കേസിൽ….. ആവശ്യമുള്ളവർ മാത്രം…. മാക്സിമം പത്ത് പേര്… പിന്നെ, എല്ലാ സമയവും വിജിലൻറ് ആയ സോനാർ ടീം മാത്രം… ഞാൻ ലീഡ് ചെയ്തോളാം…”

“സ്റ്റിൽ,,”

“സർ പറയട്ടെ…. അവരുടെ ഒന്നിലധികം ഷിപ്പ് കടലിൽ ഉള്ളത്കൊണ്ട് മൈൻ ഉപയോഗിക്കില്ല… ടോർപിടോ… അത് മാത്രമാവും ആയുധം…. അറ്റാക്ക് വന്നാൽ ഞാനവർക്ക് എത്താവുന്നതിലും താഴേക്ക് ഡൈവ് ചെയ്തു സേവ് ആകും… എന്തായാലും ഒന്നോ രണ്ടോ ടോർപിടോ കൊണ്ടെന്നെ തകർക്കാൻ അവർക്ക് ആവില്ല… അപ്പോളേക്കും നമ്മുടെ മറ്റു ഷിപ്പുകൾ അവിടേക്ക് നീങ്ങിയാൽ അവർക്ക് പിന്നെ ആക്രമിക്കാൻ കഴിയില്ല…”

“അജയ്,”

വൈസ് അഡ്മിറൽ ആദ്യമായാണ് പേര് വിളിച്ചു ക്യാപ്റ്റനെ അഭിസംബോധന ചെയ്യുന്നത്…. അതിന്റ അർത്ഥം മനസിലാക്കി എന്നവണ്ണം അയാൾ പറഞ്ഞു….

“എനിക്കറിയാം സർ… ഇതൊരു സൂയിസൈഡ് മിഷൻ തന്നെയാണ്… പക്ഷേ എന്നെ വിശ്വാസം ഇല്ലേ… ഐ വിൽ കം ബാക്ക് സേഫ്ലി…”

“നിങ്ങളെ ഒരിക്കലും വിടില്ല ക്യാപ്റ്റൻ,,, മറ്റാരെയെങ്കിലും???”

“നെവർ സർ… ഞാൻ തന്നെ പോവും….”

“ഞാനും ഒപ്പമുണ്ടാകും സർ…”

അതുലും ലാമ്പയും ഒരുമിച്ചാണ് അത് പറഞ്ഞത്….

“കണ്ടില്ലേ സർ ഇവരുടെ ആത്മവിശ്വാസം… പക്ഷേ ഇവരെ ആരെയും കുരുതി കൊടുക്കാനാവില്ല… ഞാൻ തനിച്ചാണ് പോവുന്നത്….”

ക്യാപ്റ്റന്റെ ആ സംസാരം വളരെയേറെ വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചു…. ഭാരതത്തിന്റെ ഏറ്റവും മികച്ച കപ്പിത്താനേ അങ്ങനെ ഒരു റിസ്കി ദൗത്യം ഏറ്റെടുക്കാൻ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു വൈസ് അഡ്മിറൽ…. അദ്ദേഹം പറഞ്ഞത് അനുസരിച്ച് അഡ്മിറലും വന്നു ക്യാപ്റ്റൻ അജയ്യെ സമ്മതിപ്പിക്കാൻ ശ്രമിച്ചു…

Recent Stories

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️💕💚
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം 😍♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ 😍

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….😍😍😍♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com